പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ മക്കൾക്ക് കൊടുത്തിട്ടുണ്ട്, ചക്കി ഡേറ്റിന് പോകുമ്പോൾ ഞാനാണ് ഒരുക്കിവിടുന്നത്: വെളിപ്പെടുത്തലുമായി പാർവതി

3370

വിവാഹിതരെ ഇതിലെ എന്ന 1986 ൽ പുറത്തിറങ്ങിയ ബാലചന്ദ്ര മേനോൻ ചിത്രത്തിലെ നായികയായി എത്തി പിന്നീട് മലയാള സിനിമയുടെ മുഖശ്രീ ആയി മാറിയ നടി ആയിരുന്നു അശ്വതി എന്ന പാർവ്വതി. നിരവധി കഥാപാത്രങ്ങൾ മികവുറ്റതാക്കിയ പാർവതി അഭിനയിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്നു.

മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാള സിനമയിലെ സൂപ്പർഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച പാർവതി സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ അക്കാലത്തെ തുടക്കക്കാരനായ നടൻ ജയറാമുമായി പ്രണയത്തിൽ ആവുകയും ശേഷം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ആയിരുന്നു.

Advertisements

ആറ് വർഷങ്ങൾ ആയിരുന്നു താരം അഭിനയ ലോകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നത്. അമ്മയുടേയും അച്ഛന്റേയും പാത പിന്തുടർന്ന് മക്കളായ കാളിദാസും മാളവികയും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്.കാളിദാസ് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നായകനായി അരങ്ങേറിയത്. മാളവിക അടുത്തിടെയാണ് മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയത്. ചെന്നൈയിൽ കുടുംബത്തോട് ഒപ്പമാണ് പാർവതി താമസിക്കുന്നത്.

Also Read: എനിക്ക് ആദ്യമായി പിരീഡ്‌സായപ്പോൾ അച്ഛനോടാണ് പറഞ്ഞത്, പാഡ് വെക്കേണ്ട രീതിപോലും അദ്ദേഹമാണ് പഠിപ്പിച്ചത്, അമ്മ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല: സൗഭാഗ്യ വെങ്കിടേഷ് പറയുന്നു

ഇപ്പോൾ സിനിമയിൽ സജീവം അല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എല്ലാം നലിയ താൽപര്യം ആണ്. ഏറെ നാളുകൾക്ക് ശേഷം പാർവതി അടുത്തിടെ പൊതുവേദിയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. ഒളിംപിക് അസോസിയേഷൻ നടത്തിയ കേരള ഗെയിംസിന്റെ പ്രചരണാർത്ഥം തിരുവനന്തപുരത്തെ വീവേഴ്‌സ് വില്ലേജ് ഒരുക്കിയ ഫാഷൻ ഷോയിലാണ് പാർവതി മകൾ മാളവികയ്‌ക്കൊപ്പം റാമ്പിൽ തിളങ്ങിയത്.

അതി സുന്ദരിയയായി റാംപിൽ എത്തിയ പാർവതിക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകിയത്. പാർവതി അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നത് സിനിമാ പ്രേമികളുടെയെല്ലാം ആഗ്രഹമാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങൾ വന്നാൽ വീണ്ടും സിനിമയിലേക്ക് വരുന്നതിന് കുറിച്ച് പാർവതി ചിന്തിക്കുന്നുണ്ട്.

പാർവതിയുടെ വിശേഷങ്ങൾ കാളിദാസും മാളവികയും ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. മക്കൾക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുള്ള മാതാപിക്കളാണ് തങ്ങളെന്നാണ് പാർവതി പറയുന്നത്. ഞാനും ജയറാമും പ്രണയിച്ച് വിവാഹിതർ ആയവരാണ്. അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല.

നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും തങ്ങൾക്ക് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് പറയാറുണ്ട്. ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് ചക്കിയെ ഒരുക്കി വിട്ടത്. കാളിദാസിനെ പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും എങ്ങനെ പെരുമാറണം എന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്.

Also Read:ഭാവിവധുവിനെ വാരിപുണർന്ന് ചുംബിക്കുന്ന വീഡിയോയുമായി കുടുംബവിളക്കിലെ ‘പ്രതീഷ്’ നൂബിൻ ജോണി, ആറ് വർഷത്തെ പ്രണയം വിവാഹത്തിലേക്കെന്ന് താരം

പ്രണയിച്ചാലും ആ പെൺകുട്ടി ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരും പാർവതി പറയുന്നു. അതേ സമയം മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിൽ അഭിനയിച്ചു കൊണ്ടാ് മാളവിക ജയറാം അഭിനയ രംഗത്തേക്ക് അരങ്ങേറിയിരിക്കുയാണ് ഇപ്പോൾ.

അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ. മായം സെയ്തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അമിത് കൃഷ്ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

Also Read:‘മോഹൻലാലും മമ്മൂട്ടിയും തറ പടങ്ങൾ ചെയ്യുന്നത് നിർത്തണം, താരങ്ങളെ ജനം അംഗീകരിച്ച് കഴിഞ്ഞതാണ്’; വിവാദം ആളിക്കത്തിച്ച് കൊല്ലം തുളസി

Advertisement