ഹിന്ദി സീരിയലുകളിലൂടെ എത്തി പിന്നീട് തെന്നിന്ത്യയിലേയും ബോളിവുഡിലേയും അറിയപ്പെടുന്ന നടനായി മാറിയ താരമാണ് ആർ മാധവൻ. മിന്നലെ, അലൈപായുതെ, റൺ തുടങ്ങിയ സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ മാധവൻ
ഒരു കാലത്ത് സിനിമയിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു.
പരസ്യ ചിത്രങ്ങളിൽ സജീവമായിരുന്നു താരം. പിന്നീട് ഹിന്ദി സീരിയൽ രംഗത്ത് എത്തുകയും അവിടെ നിന്നും ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിൽ എത്തുകയുമായിരുന്നു മാധവൻ. 2000 ൽ മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിലൂടെ നായകനായി തമിഴകത്ത് അരങ്ങേറി താരം ഇന്ത്യയിൽ ഒട്ടാകെ ആരാധകരെ നേടിയെടുത്തു.
2001 ൽ ഗൗതം വാസുദേവേ മേന്നോന്റെ മിന്നലെ താരത്തെ സൂപ്പർ താരമാക്കി മാറ്റി. മിന്നലൈയിലെ വസീഗര എന്ന ഗാനവും രംഗവും ഇന്ത്യ മുഴുവൻ തരാംഗമായി മാറിയിരുന്നു. പിന്നീട് തെന്നിന്ത്യയുടെ ചോക്കലേറ്റ് നായകനായി അറിയപ്പെടുന്ന മാധവൻ ഇപ്പോൾ തന്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയുള്ള പ്രൊജക്ട് പൂർത്തിയാക്കി ഇരിക്കുകയാണ് ഇപ്പോൾ.
കാണുകയുണ്ടായി. മലയാളിയായ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ കഥ പറഞ്ഞെത്തുന്ന റോക്കട്രി ദി നമ്പി ഇഫക്റ്റ് എന്ന ചത്രത്തിലൂടെ മാധവൻ സംവിധായകൻ ആവുകയാണ്. ഈ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി മാധവൻ കൊച്ചിയിലെത്തി മാധ്യമങ്ങളെ കണ്ടിരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവൻ തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ താരം പത്രസമ്മേളനത്തിനിടയിൽ മലയാളികൾക്ക് തന്നോടുള്ള സ്നേഹത്തെ കുറിച്ചും സംസാരിച്ചിരുന്നു. മലയാളത്തിൽ നിന്നായിരുന്നു തന്റെ തുടക്കങ്ങളൊക്കെ എന്നാണ് മാധവൻ പറയുന്നത്. കേരളത്തിൽ നിന്നുമാണ് സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്.
അന്ന് മുതൽ ഞാൻ മലയാളിയാണ് എന്നാണ് എല്ലാവരും കരുതിയത്. കാരണം എന്റെ പേര് തന്നെയാണ്. മാധവൻ എന്നായതിനാൽ തന്നെ ചിലർ കാവ്യ മാധവൻ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള സ്നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം.
കേരളത്തിൽ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കിൽ പോലും മലയാളുകളുടെ സാന്നിധ്യവും സ്നേഹവും അറിഞ്ഞു. ഞാൻ അവർക്ക് മാധവൻ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നതെന്ന് മാധവൻ പറയുന്നു.
ഇതേ കാര്യം കാവ്യാ മാധവൻ ഒരിക്കൽ ഒരു അവാർഡ് വേദിയിൽ തുറന്ന് പറഞ്ഞിരുന്നു, ഒരിക്കൽ ഒരു ഷൂട്ടിങ്ങിനെ ആവശ്യത്തിനായി താനും ജയസൂര്യയും മറ്റു അഭിനേതാക്കളും കൂടി ഊട്ടിയിൽ പോകുകയും ശേഷം അവിടെ ഉണ്ടായിരുന്ന ചിലരോട് തമാശക്ക് വേണ്ടി ജയസൂര്യ ഇത് നടൻ മാധവന്റെ ഭാര്യ ആണെന്നും, പേര് കാവ്യാ മാധവൻ എന്നും പറഞ്ഞിരുന്നു, അന്നവിടെ ഉണ്ടായിരുന്നവർ വന്ന് വളരെ സ്നേഹത്തോടെ പേരുമായി എന്നും, അവർ അങ്ങനെയാണ് വിഷ്വസിച്ചിരുന്നത് എന്നും കാവ്യാ തന്നെ വേദിയിൽ വെച്ച് അവാർഡ് നൽകാൻ വന്ന മാധവനോട് തന്നെ പറഞ്ഞിരുന്നു.
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും പദ്മഭൂഷൻ നേടിയ നമ്പി നാരായണന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ ആർ മാധവൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൽ നമ്പി നാരായണൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവൻ തന്നെയാണ്.