മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷി ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രിയാണ്. സിനിമയിൽ എത്തിയില്ലെങ്കലും ആരാധകർക്കെല്ലാം പ്രിയങ്കരിയാണ് മീനാക്ഷി. ദിലീപിനും ആദ്യ ഭാര്യ മഞ്ജു വാര്യരിൽ ജനിച്ച മകളാണ് മീനാക്ഷി.
മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം ദിലീപ് വേർപെടുത്തിയപ്പോൾ മീനാക്ഷി അച്ഛനൊപ്പം പോരുകയായിരുന്നു. ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ അച്ഛന് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡയയിൽ സജീവയായ മീനാക്ഷി.
ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആ.യി ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയ നിറയെ പിതൃദിന സന്ദേശങ്ങളാണ് നിറയുന്നത്. നിരവധി താരങ്ങളാണ് ഫാദേർസ് ഡേ ദിനത്തിൽ അച്ഛന്മാർക്ക് ആശംസകളുമായി എത്തിയത്.
മീനാക്ഷി ദദിലീപിനൊപ്പമുള്ള ചെറുപ്പത്തിലേ ഒരു ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവച്ചത്. പുഞ്ചിരിച്ച് മുടി രണ്ടായി കെട്ടി സുന്ദരിയായാണ് മീനാക്ഷി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ലവ് റിയാക്ഷനും കമന്റുകളുമായി മീനാക്ഷിയുടെ ചിത്രം ഏറ്റെടുത്തത്.
അതേ സമയം നടിമാരായ നമിത, നിരഞ്ജന, ശ്രുതി ഹസ്സൻ, നദിയ മൊയ്തു എന്നിവരെല്ലാം അച്ചനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ തന്റെ അച്ഛനോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്. ദുൽഖർ സൽമാൻ, ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖർ ഫാദേർസ് ഡേ ആശംസകൾ പങ്കുവച്ചത്.
അച്ഛനെ എത്രത്തോളം സ്നേഹിക്കുന്നു എന്നു പറയാൻ ഈ ഒരു ദിവസം ആവശ്യമില്ലെന്നാണ് നിരഞ്ജന അനൂപ് പറഞ്ഞത്. ‘അച്ഛാ അച്ഛനെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാൻ എനിക്ക് ഫാദേർസ് ഡേ ആവശ്യമില്ല. എന്നാൽ ഇന്ന് നമുക്കൊന്ന് തിരിഞ്ഞുനോക്കാം എനിക്ക് ഇത് പറയണം അച്ഛനെ പോലെ നിങ്ങളെ വിശ്വസിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളൊരു സൂപ്പർസ്റ്റാർ ആണെന്ന് വിശ്വസിക്കുന്ന മറ്റാരുമില്ല. നിങ്ങളുടെ മകളായതിൽ അഭിമാനിക്കുന്നു നിരഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതിനോടകം തന്നെ താരങ്ങളുടെ എല്ലാം ഫാദേഴ്സ് ഡേ ആശംസകൾ വൈറലായി മാറിയിരിക്കുകയാണ്.