ഉപയോഗിക്കുന്നത് 10 വർഷമുള്ള പഴക്കമുള്ള കാർ, ആഡംബര ജീവിതമില്ല, എല്ലാം ലളിതം: നടി ലക്ഷ്മി ഗോപാലസ്വാമിയുടെ ജീവിതം ഇങ്ങനെ

2168

മലയാള സിനമയിലെ ഹിറ്റ് മേക്കർ ആയിരുന്ന അന്തരിച്ച സംവിധായകൻ ലോഹിതദാസ് ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികായി മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ലക്ഷ്മി ഗോപാല സ്വാമി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിൽ കടന്നു കൂടിയ താരം നായികയായും സഹനടിയായും എല്ലാം മലയാളത്തിൽ തിളങ്ങിയിരുന്നു.

മേഷമിട്ട സിനിമകൾ എല്ലാം ഹിറ്റുകൾ ആയതോടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങി സൂപ്പർതാരങ്ങൾക്ക് എല്ലാം നായികയായ ലക്ഷ്മി ഗോപാല സ്വാമിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

Advertisements

മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും അധികം ചിത്രങ്ങൾ ചെയ്തത് മലയാള സിനിമയിൽ ആണ്. മോഹൻലാലിന്റെ പരദേശി, പകൽനക്ഷത്രങ്ങൾ തുടങ്ങിയ സമാന്തര സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധേയമായ വേഷം ചെയ്തു. അഭിനയ ജീവിതത്തിൽ ലക്ഷ്മി ഗോപാലസ്വാമിക്ക് ഇത് ഇരുപതാം വർഷമാണ്. അതിൽ കേരളത്തിൽനിന്നു 2 സംസ്ഥാന അവാർഡുകളും നടി നേടിയെടുത്തു.

Also Read
പ്രസവിച്ചതിന് ശേഷമാണ് ഇത്രയും നാളും സിനിമയിൽ അഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത്: തുറന്നു പറഞ്ഞ് ഉർവ്വശി

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി വ്യത്യസ്തമായ ഒരു വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെകുറിച്ചും ലക്ഷ്മി ഗോപാലസ്വാമി മനസ് തുറക്കുകയാണ്.

ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾ ഇങ്ങനെ:

അരയന്നങ്ങളുടെ വീടിന്റെ കഥ പറയാനായി തന്റെ വീട്ടിൽ വന്നത് സംവിധായകൻ ബ്ലസിയായിരുന്നു. ക്യാമറാമാൻ വേണുവും ഒപ്പമുണ്ടായിരുന്നു. പിന്നീട് താൻ പാലക്കാട്ട് ലോഹിസാറിനെ കാണാൻ പോയി. സെറ്റും മുണ്ടുമായിരുന്നു വേഷമെന്നും അങ്ങനെ തന്നെ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ തന്നെ കണ്ടപ്പോൾ ലോഹിതദാസ് ഒന്നും പറഞ്ഞില്ല ഒന്നും സംസാരിക്കാതെ ഇദ്ദേഹം എങ്ങനെ സിനിമ ചെയ്യുമെന്ന് താൻ സംശയിച്ചിരുന്നു.

എന്നാൽ ലോഹി സാറിനെ വൈകാതെ അടുത്തറിഞ്ഞു. സീതാലക്ഷ്മി എന്ന ആദ്യ വേഷം തന്നെ ഒരു വിസ്മയ ലോകത്ത് എത്തിക്കുകയായിരുന്നു. ചെയ്ത വേഷങ്ങൾ വളർച്ചയുടേയും പഠനത്തിന്റേയും ഭാഗമായി മാത്രമാണ് കാണുന്നത് പ്രതിച്ഛായകളെ അത് ബാധിച്ചാലും അതെക്കുറിച്ച് ചിന്തിക്കാറില്ല.

ഞാൻ പതിനേഴാം വയസ്സു മുതൽ മോഡലിങ് ചെയ്ത് വരുമാനമുണ്ടാക്കിയിരുന്നു. ഡാൻസ് പെർഫോമൻസിന് പോയിരുന്നു. റഷ്യയിലെ ചെർണോബിൽ ഡിസാസ്റ്റർ ഫൗണ്ടേഷന്റെ ക്ഷണം അനുസരിച്ച് ബെലാറസിൽ പോയി ഡാൻസ് ചെയ്തിട്ടുണ്ട്. അന്നെനിക്ക് 20 വയസ്സു പോലുമായില്ല.

Also Read
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയ രംഗത്തേക്ക്, ആദ്യ മെഗാ സീരിയലിലെ നായിക, ഇപ്പോഴും സീരിയൽ രംഗത്തെ സൂപ്പർതാരം: നടി കാർത്തികയുടെ അഭിനയ ജീവിതം ഇങ്ങനെ

നടിയായ ഉടനെ ഞാനൊരു കാർ വാങ്ങി. അന്ന് ലോണെടുത്ത് ഫിയറ്റ് പാലിയോയാണ് വാങ്ങിയത്. മാസം 8000 രൂപ ലോണടയ്ക്കണം. എനിക്കത് വലിയ ടെൻഷനായി. ഇതിനു കഴിയുമോയെന്ന പേടി. ഞാൻ ആ കാറുമായി അടുത്തുള്ള ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു. പിറ്റേ ദിവസം എനിക്ക് ‘ഈനാട് ‘ ടിവിയുടെ വലിയൊരു സീരിയലിലേക്ക് ലക്ഷ്മിയുടെ വേഷം ചെയ്യാൻ ക്ഷണം വന്നു.

തനിക്ക് ആഢംബര ജീവിതമില്ല തനിക്ക് സന്തോഷം നൽകുന്നത് മാത്രമാണ് വാങ്ങാറുള്ളത്. സോഷ്യൽ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. തന്റെ ഹോണ്ട സിറ്റി കാർ 10 വർഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല. എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട്, ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ, അതങ്ങനെ പോകട്ടെ എന്നു പറയും എന്നും താരം പറയുന്നു.

Advertisement