‘ആഷിക് ബനായ’ നായികയുടെ ഇപ്പോഴത്തെ അവസ്ഥ! വിഡിയോ

81

ഇമ്രാൻ ഹാഷ്മിയുടെ ആഷിക് ബനായ ആപ്‌നേ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചൂട് പിടിപ്പിച്ച നടിയാണ് തനുശ്രീ ദത്ത. എന്നാൽ ആദ്യ ചിത്രം വിജയമായെങ്കിലും പിന്നീട് വന്ന തുടർ പരാജയങ്ങളോടെ നടി അഭിനയജീവിതത്തോട് വിടപറഞ്ഞു. 2010ലാണ് അവസാനമായി തനുശ്രീയെ ആരാധകർ സ്‌ക്രീനിൽ കണ്ടത്.

കഴിഞ്ഞ 3 വർഷമായി തനുശ്രീ അമേരിക്കയിലാണ് താമസിക്കുന്നത്. നീണ്ട 3 വർഷങ്ങൾക്ക് ശേഷം നടി ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി. എന്നാൽ തനുശ്രീ ആകെ മാറിയിരിക്കുന്നു. കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പോലും സാധിക്കില്ല.

Advertisements

അമേരിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയത് അവധി ആഘോഷിക്കാനാണെന്ന് തനുശ്രീ പറയുന്നു. ബോളിവുഡിലേയ്ക്ക് തിരികെ പോകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നടി പറഞ്ഞു.

‘കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യം. രണ്ടുവർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിയതിനാൽ പലതും പുതിയ കാര്യങ്ങളായാണ് അനുഭവിക്കാൻ കഴിയുന്നത്. കാണുന്നതെല്ലാം പുതിയ ആളുകൾ. എന്നാൽ അൽപം ചൂടുകൂടുതലാണ് ഇവിടെ.

സാഹചര്യങ്ങളോട് ഇഴുകി ചേരണം. എന്റെ ഭാവിയുടെ കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. കൂടുതലൊന്നും ചിന്തിക്കുന്നില്ല. എന്ത് സംഭവിച്ചാലും നല്ലത് സംഭവിക്കാൻ ആഗ്രഹിക്കുന്നു.’-തനുശ്രീ പറഞ്ഞു.

ആദ്യ ചിത്രം ഹിറ്റായ തനുശ്രീക്ക് തുടരെ തുടരെ ഓഫറുകൾ ലഭിച്ചു. എന്നാൽ അതെല്ലാം പരാജയമായിരുന്നു. 2006ൽ ’36 ചീന ടൗൺ’, ‘ഭഗാം ഭഗ്’ എന്നിവയിൽ ചെറിയ വേഷങ്ങൾ. 2007ൽ ‘റിസ്‌ക്’, ‘ഗുഡ് ബോയ് ബാഡ് ബോയ്’, ‘റഖീബ്’, ‘ധോൾ’, ‘സ്പീഡ്’ എന്നിവയിൽ അഭിനയിച്ചെങ്കിലും നായിക എന്ന രീതിയിൽ സ്വന്തമായൊരിടം ബോളിവുഡിൽ സൃഷ്ടിക്കാൻ തനുശ്രീക്കായില്ല.

2008ൽ ഇറങ്ങിയ ‘സാസ് ബഹു ഔർ സെൻസെക്സ്’ എന്ന സിനിമയും വിജയം കണ്ടില്ല. പിന്നീട് അപാർട്‌മെന്റിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അതും പരാജയമായിരുന്നു.

Advertisement