ചീരു, നമ്മുടെ കുഞ്ഞിലൂടെ നിങ്ങളെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും ഞാൻ: പ്രിയതമനെ ഓർത്ത് നെഞ്ചു പിടഞ്ഞ് മേഘ്നാ രാജ്

42

നടി മേഘനരാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗംം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകം മുക്തമായിട്ടില്ല. തന്റെ ഭർത്താവിന്റെ വിയോഗവേളയിൽ നെഞ്ചു പൊട്ടിക്കരഞ്ഞ മേഘനരാജ് എല്ലാവർക്കും നൊമ്പരക്കാഴ്ചയായിരുന്നു.

ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പാണ് മേഘ്‌ന പങ്കു വച്ചിരിക്കുന്നത്. വേദന ഉൾക്കൊണ്ടു കൊണ്ടും എന്നാൽ മുന്നോട്ടുള്ള ജീവിതത്തിൽ പ്രത്യാശ വച്ചുമാണ് താരം കുറിപ്പ് എഴുതിയിരിക്കുന്നത്.

Advertisements

അകാലത്തിൽ തന്നെ വിട്ടുപോയ ഭർത്താവിനെ ഓർത്തുകൊണ്ടുള്ള നടി മേഘ്‌നരാജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയെ നൊമ്പപ്പെടുത്തുകയാണ്. ചിരഞ്ജീവി സർജയുടെ വിയോഗം തന്നിൽ അവശേഷിപ്പിക്കുന്ന ആഘാതം എത്രത്തോളമുണ്ടെന്ന് ഹൃദയത്തിന്റെ ഭാഷയിലാണ് മേഘ്ന കുറിച്ചിരിക്കുന്നത്.

ചീരുവിന്റെ അഭാവം നികത്താൻ കഴിയുന്നതല്ലെങ്കിലും ഇരുവരുടെയും പിറക്കാനിരിക്കുന്ന കുഞ്ഞ് നൽകുന്ന സാന്ത്വനം വലുതാണെന്ന് മേഘ്നയുടെ വാക്കുകൾ വ്യക്തമാക്കുന്നു. ചീരു, ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും നിന്നോട് പറയേണ്ടതെന്താണെന്ന് വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നീ എനിക്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കാൻ ഈ ലോകത്തിലെ വാക്കുകൾക്കൊന്നും തന്നെ കഴിയില്ല.

എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നിങ്ങൾ. എന്റെ ആത്മാവിന്റെ ഒരു ഭാഗം തന്നെയായിരുന്നു ചീരു നിങ്ങൾ. ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഇതാ ഞാൻ എത്തി എന്നു പറഞ്ഞുകൊണ്ട് നിങ്ങൾ വരാത്തത് എന്റെയുള്ളിൽ സൃഷ്ടിക്കുന്ന വേദന അഗാധമാണ്.

നിങ്ങളെ ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. ആ വേദനയിൽ ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിങ്ങളുടെ സാന്നിദ്ധ്യം എനിക്ക് ചുറ്റുമുണ്ടെന്ന് അനുഭവപ്പെടുകയാണ്. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നിങ്ങൾ എനിക്ക് ചുറ്റുമുണ്ട്.

നിങ്ങൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അതിനാൽ തന്നെ എന്നെ തനിച്ചാക്കാനും നിങ്ങൾക്ക് കഴിയില്ല, കഴിയുമോ? നിങ്ങൾ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്; നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. മധുരിതമായ ആ വിസ്മയത്തിന് നിങ്ങളോട് എന്നും ഞാൻ കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞിലൂടെ, നിങ്ങളെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ.

നിങ്ങളെ വീണ്ടും പുണരാൻ, വീണ്ടും വീണ്ടും പുഞ്ചിരിതൂകുന്ന നിങ്ങളെ കാണാൻ, മുറി മുഴുവൻ പ്രകാശം നിറയ്ക്കുന്ന ആ ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. നിങ്ങൾക്കായി കാത്തിരിക്കുകയാണ് ഞാൻ. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്ന പോലെ.

അവസാനശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് മേഘ്ന കുറിച്ചു.

View this post on Instagram

CHIRU, I have tried & tried again but I am unable to put in words what I want to tell you. All the words in the world cannot describe what you mean to me. My friend, my lover, my partner, my child, my confidante, my HUSBAND- you are much more than all of this. You are a piece of my soul Chiru. An unfathomable pain shoots through my soul everytime I see the door and you don't walk in shouting "Baby! I am home". There is a sinking feeling in my heart when I can't touch you every minute of everyday. Like a thousand deaths, slow and painful. But then, like a magic spell I feel you around me. Every time I feel weak, you are around me like a guardian angel. You love me so much that you just couldn't leave me behind alone, could you? Our little one is your precious gift to me-a symbol of our love- and I am eternally grateful to you for this sweet miracle. I can't wait to bring you back to earth, as our child. I can't wait to hold you again. Can't wait to see your smile again. Can't wait to hear that infectious laughter of yours that lights up the entire room. I will wait FOR YOU and you wait FOR ME on the other side. You will live as long as I breathe. You are in me. I LOVE YOU.

A post shared by Meghana Raj Sarja (@megsraj) on

Advertisement