വില്ലനായി എത്തി പിന്നീട് സൂപ്പർ താരമായി മാറിയ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ എവർഗ്രീൻ ക്ലാസ്സിക് ചിത്രങ്ങൾ ഏറെയാണ്. അദ്ദേഹത്തിന്റെ അവിസ്മരണീയ സിനിമകളെല്ലാം പിറന്നതും തൊണ്ണൂറുകളിൽ ആയിരുന്നു.
അതേ പോലെ മോഹൻലാൽ ഭരതൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച സിനിമ ആയിരുന്നു താഴ് വാരം. മികച്ച വില്ലനായി സലിം ഗൗസ് കൂടിയെത്തിയതോടെ ചിത്രം പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. എന്നാൽ തന്റെ മികച്ച ചിത്രമായ താഴ് വാരം മോഹൻലാൽ കണ്ടത് കൊറോണ മൂലം ഉണ്ടായ 2020ലെ ആദ്യ ലോക്ഡൗണിൽ ആണെന്നതാണ് ഏറെ രസകരം.
ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ ആണ് ലോക്ഡൗൺ കാലത്ത് ഇക്കാര്യം പങ്കുവെച്ചത്. മുമ്പ് ലോക്ഡൗൺ കാലത്തെ സിനിമാ വ്യവസായത്തെ കുറിച്ച് പറയവേയാണ് ബി ഉണ്ണികൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നാൽപത് വർഷത്തെ അഭിനയ ജീവിതത്തിന് ഇടയിൽ ആദ്യമായാണ് ഇരുവരും ഷൂട്ടിങ് ഇല്ലാതെ ഇത്രയും ദിവസം ഇരിക്കുന്നത്. എന്നാൽ ഒരുപരിധിവരെ എല്ലാവരും ഈ സമയം കുടുംബങ്ങളോടൊപ്പം സർഗാത്മകമായി സമയം ചെലവഴിക്കുന്നുണ്ട്.
മോഹൻലാൽ, താൻ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ഡൗൺ കാലത്താണ് കാണുന്നത്. 1990ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ താഴ് വാരം അദ്ദേഹം ആദ്യമായി കാണുന്നത് ലോക്ഡൗണിൽ ആണെന്നായിരുന്നു ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്.