മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി മോസ്റ്റ് ഇന്റലിജെന്റ് ഡയറക്ടർ ജീത്തു ജോസഫ് ഒരുക്കിയ
ട്വൽത്ത് മാൻ പ്രദർശനത്തിന് എത്തിയിരിക്കുകയാണ. സിഡ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയായി റിലീസ് ചെയ്തിരിക്കുന്നത്.
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദൃശ്യം 2 എന്ന സർവ്വകാല ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീം ഒന്നിക്കുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾക്ക് ഒത്തുപോകുന്ന നല്ല ഉഗ്രൻ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ട്വൽത്ത് മാൻ എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു സങ്കീർണമായ സാഹചര്യം ഓരോ ചരടും അഴിച്ച് അഴിച്ച് പ്രേക്ഷകനും അതിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ജീത്തു ജോസഫ് മികവ് ഇത്തവണയും ട്വൽത്ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. 11 കൂട്ടുകാർ ഒരുമിച്ച് ഒരു റിസോർട്ടിൽ പാർട്ടി ആഘോഷിക്കാൻ എത്തുന്നു. അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ഒരു ട്വൽത്ത് മാൻ എത്തുന്നു.
റിസോർട്ടിൽ ആ രാത്രി സംഭവിക്കുന്ന കൊ ല പാ തകം. കൊ ല്ല പ്പെ ട്ടത് ആര് കൊ ന്ന ത് ആര് പ്രേക്ഷകനെ സസ്പെൻസ് തന്ന് ഞെട്ടിക്കാൻ വീണ്ടും മടി കാണിക്കാതെ ഗംഭീരമായ തിരക്കഥയിലൂടെ പ്രേക്ഷകനെ ചിന്തിപ്പിച്ച് ഒടുവിൽ ഭംഗിയായി അത് അവസാനിപ്പിക്കുന്നുണ്ട്.
കൃഷ്ണ കുമാറിന്റെ തിരക്കഥയുടെ കെട്ടുറപ്പ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഡിവൈഎസ്പി ചന്ദ്രശേഖർ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. പ്രേക്ഷകനും ചന്ദ്രശേഖറും ഒരുപോലെ ചിന്തിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന കഥയിൽ 12ത് മാൻ പ്രേക്ഷകനാണ്. 11 കൂട്ടുകർക്കിടയിലെ കഥയിലേക്ക് പന്ത്രണ്ടാമനായി ചന്ദ്രശേഖർ മാത്രമല്ല. അത് കാണുന്ന ഓരോ പ്രേക്ഷകനുമായി മാറ്റുകയാണ് സംവിധായകൻ.
കേസ് അന്വേഷണം പല വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പോലും അതെല്ലാം കണക്ട് ചെയ്ത് എടുക്കുന്ന രീതിയും എടുത്ത് പറയേണ്ടതാണ്. സിനിമയിലെ സെറ്റിങ്ങും കേസ് അന്വേഷണവും മലയാള സിനിമയിൽ പുതിയ പരീക്ഷണമാണ്. കണ്ട് മടുത്ത പല ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ പരീക്ഷണം വേണ്ട മികവാർന്ന രീതിയിൽ വന്നിട്ടുണ്ട്.
എടുത്ത് സൂചിപ്പിക്കേണ്ടത് ചിത്രത്തിലെ എഡിറ്റിങ്ങാണ്. ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഇന്റർക്കട്ടിൽ എത്ര കൃത്യമാണ് സംവിധായകന്റെയും എഡിറ്ററിന്റെയും പ്രീ ഡിസ്കഷൻ എന്ന് വിളിച്ച് പറയുന്നതാണ്. ചിത്രത്തിൽ ലാഗ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ പകുതിയിൽ ഇത്രയും വലിച്ച് നീട്ടണ്ട എന്ന് തോന്നാമെങ്കിലും അതെല്ലാം കഥയ്ക്ക് ആവശ്യമുള്ളതാണെന്ന് രണ്ടാം പകുതിയിൽ മനസ്സിലാക്കാൻ പറ്റും.
എന്നാൽ ആദ്യ പകുതി കാണുമ്പോൾ ചിലപ്പോൾ മുഷിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ചിത്രത്തിലെ കാസ്റ്റിങ്ങും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. ഓരോ ആർട്ടിസ്റ്റുകളും അവർ അവരുടെ വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
വി എസ് വിനായക്കിന്റെ എഡിറ്റിങ്ങും അനിൽ ജോൻസന്റെ മ്യൂസിക്കും വലിയ ഒരു കയ്യടി അർഹിക്കുന്നുണ്ട്. ട്വൽത്ത് മാൻ നിങ്ങൾ ഒരുക്കുലം മിസ് ചെയ്യരുത് കാരണം അക്ഷരാർത്ഥത്തിൽ മോഹൻലാൽ ജീത്തു ജോസഫ് കോംബോ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.