മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രീയപ്പെട്ട പരമ്പരയാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ സ്വന്തം സുജാത. പ്രശസ്ത സിനിമാ സീരിയൽ നടി ചന്ദ്ര ലക്ഷ്മണും നടൻ കിഷോർ സത്യയും നായികാ നായകന്മാരായി അഭിനയിക്കുന്ന സിരീയൽ മികച്ച പ്രേക്ഷക പിന്തുണയാണ് നേടുന്നത്.
കിഷോർ സത്യ അവതരിപ്പിച്ച പ്രകാശൻ എന്ന കഥാപാത്രത്തെ തട്ടി എടുക്കുന്ന വില്ലത്തി റൂബിയുടെ വേഷത്തിലേക്ക് എത്തുന്നത് നടി അനു നായർ. സുജാതയുടെ അടുത്ത കൂട്ടുകാരി ആയിരുന്നെങ്കിലും അവരുടെ ഭർത്താവിനെ തട്ടി എടുത്ത് പ്രതികാരം ചെയ്യുകയാണ് റൂബി ഈ പരമ്പരയിൽ.
സമാനമായ കഥയുമായി മറ്റ് പല സീരിയലുകളും ഉണ്ടെങ്കിലും റൂബി ഒരു ഒന്നൊന്നര വില്ലത്തിയാണ് എന്നാണ് ആരാധകരുടെ പൊതുവേയുള്ള അഭിപ്രായം. സ്ത്രീകൾക്ക് ഇങ്ങനെ ആവാൻ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ട് പോലും പറയിപ്പിക്കുന്ന തരത്തിലാണ് അനുവിന്റെ അഭിനയം സുജാതയുടെ ദാമ്പത്യ ജീവിതം തകർത്ത റൂബിയുടെ കഥ പ്രേക്ഷകരെയും ത്രില്ലടിപ്പിച്ചിരുന്നു.
ഇങ്ങനെയും വില്ലത്തിമാരുണ്ടോ എന്ന ചോദ്യം വരെ റൂബിയുടെ കാര്യത്തിൽ ഉയർന്ന് വന്നിരുന്നു. നടി അനു നായരാണ് തുടക്കം മുതൽ റൂബിയായി അഭിനയിക്കുന്നത്. സീരിയലിലെ പ്രകടനം കണ്ട് മുഖത്തിനിട്ട് ഒന്ന് തരാൻ തോന്നുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് അനു നായർ ഇപ്പോൾ. ഒപ്പം തന്റെ മകളെ കുറിച്ചും അനു പറയുന്നു.
സീരിയൽ ടുഡേ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. സ്വന്തം സുജാതയിലെ റുബി എന്ന കഥാപാത്രം തന്നെയാണ് എന്റെ ഐഡിന്റിറ്റി. ഇപ്പോൾ റൂബിയുടെ വില്ലത്തരവും അ ടി യും കു ത്തും തെ റി വിളിയുമൊക്കെ കൂടി വരികയാണ്. എന്നെ കണ്ടാൽ ഒന്ന ടി ക്കാൻ തോന്നുമെന്ന് എല്ലാവരും പറയുന്ന കാര്യമാണെന്ന് നടി വെളിപ്പെടുത്തുന്നു’
വിഷുവിന് അമ്പലത്തിൽ പോയപ്പോൾ നടന്ന സംഭവത്തെ കുറിച്ചും നടി വിശദീകരിച്ചു. അമ്പലത്തിനുള്ളിൽ തൊഴുത് നിന്നപ്പോൾ കുഴപ്പമില്ലായിരുന്നു. പക്ഷേ പുറത്തേക്ക് ഇറങ്ങിയപ്പോൾ നിന്നെ കണ്ട് പറയാൻ വേണ്ടി ആലിൻ ചോട്ടിൽ കാത്തിരിക്കുക ആയിരുന്നെന്ന് പറഞ്ഞ് ചിലരെത്തി. കുറച്ച് അമ്മൂമ്മമാരാണത്. പിന്നെ സംസാരിച്ച് കഴിയുമ്പോൾ കുഴപ്പമില്ല. സീരിയലിൽ കാണുന്നത് പോലെയല്ലല്ലോ, നേരിട്ട് കുഴപ്പമില്ലെന്നൊക്കെ പറഞ്ഞു.
വില്ലത്തരം കൂടി വരുന്നതൊന്നും തന്റെ കൈയ്യിലുള്ളതല്ല. റൈറ്റർ എഴുതുന്നത് കൊണ്ടാണ്. അത് കൂടുന്നത് കൊണ്ടാണ് ടിആർപി കൂടി വരിക. സംവിധായകൻ ചിലത് കാണിച്ച് തരും. ഞാനത് ഇമിറ്റേറ്റ് ചെയ്യുന്നു എന്ന് മാത്രമേയുള്ളു. ശരിക്കും റൂബിയെ പോലെയുള്ള ആൾക്കാർ ഉണ്ടോ, എങ്ങനെയാണ് ഇങ്ങനെ എഴുതാൻ സാധിക്കുന്നതെന്ന് ഞാൻ തിരക്കഥാകൃത്തിനോട് ചോദിക്കാറുണ്ട്.
അങ്ങനത്തെ ആളുകളൊക്കെയുണ്ട്. ചിലർ സൈക്കോ ആണ്. മൊത്തത്തിൽ നാലാമത്തെ അവിഹിതമാണ് റൂബിയുടേത്. ഇനി എങ്ങോട്ട് കൊണ്ട് പോകണമെന്ന് റൈറ്റർ ആണ് തീരുമാനിക്കുന്നത്. മകളെ സീരിയലൊന്നും കാണിക്കാറില്ല. ഇടയ്ക്ക് തന്റെ കൂടെ ഇരുന്ന് കാണുമെങ്കിലും സ്ഥിരമായി കാണിക്കാറില്ല. അമ്മ ഭയങ്കര വില്ലത്തിയാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ എന്നൊക്കെ അവൾ ചോദിക്കും.
അതുകൊണ്ടാണ് കാണണ്ടെന്ന് താൻ മകളോട് പറഞ്ഞതെന്നും അനു വ്യക്തമാക്കുന്നു. ഇത്ര വില്ലത്തരമൊന്നും മകൾ കണ്ടിട്ടില്ല. ഇപ്പോൾ മകൾ പത്താം ക്ലാസിലേക്കായെന്നും നടി സൂചിപ്പിച്ചു. ശീമാട്ടിയുടെ പരസ്യം കണ്ടിട്ടാണ് ഉൾട്ട എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. തന്റെ ഒരു സീൻ ഓഡിഷനിലൂടെ അഭിനയിച്ച് കാണിക്കേണ്ടി വന്നു. അത് കണ്ട് ഇഷ്ടപ്പെട്ടതോടെ സെലക്ടായി. അങ്ങനെ താനിപ്പോൾ സിനിമയിലും അഭിനയിച്ചെന്നും അനു നായർ പറയുന്നു.