മലയാളകിളുടെ പ്രിയപ്പെട്ട താരസുന്ദരിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ അവിസ്മരണീയമാക്കിയിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. മഞ്ജു വാര്യരാണ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരി ആവാസ് സുനോ.
ജയസൂര്യ ആണ് ഈ ചിത്രത്തിലെ നായകൻ. ജയസൂര്യയെ നായകനാക്കി പ്രജോഷ് സെൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടുയാണ് മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന സിനിമയാണെന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മുൻപും പുറത്ത് വന്നിരുന്നു.
ഈ സിനിമയയുടേതായി പുറത്ത് വന്ന പാട്ടുകളും ടീസറുമൊക്കെ ശ്രദ്ധേയമായി മാറിയതാണ്. ഈ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളിപ്പോൾ. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ മേരി ആവാസ് സുനോ ചിത്രത്തെ കുറിച്ചും മഞ്ജു വാര്യരും സംവിധായകൻ പ്രജോഷ് സെനും സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
മഞ്ജു വാര്യർ സിംഗിൾ ടേക്കിൽ തന്നെ സീൻ ഓക്കെ ആക്കുന്ന ആളാണോ എന്ന ചോദ്യത്തിന് അതേ എന്നാണ് പ്രജോഷ് സെൻ പറഞ്ഞത്’. മേരി ആവാസ് സുനോ എന്ന ചിത്രത്തിൽ അത് വേണ്ടി വന്നിട്ടില്ല. എന്നാൽ താൻ അങ്ങന സിംഗിൾ ടേക്കിലെടുക്കുന്ന ആളല്ല. അതൊക്കെ വെറും തെറ്റിദ്ധാരണയാണെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
ഞാൻ കാരണം പലപ്പോഴും ടേക്ക് മാറ്റി എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു സീനിൽ അഭിനയിക്കുന്നതിന് മുൻപ് നടത്തുന്ന തയ്യാറെടുപ്പുകൾ കൊണ്ടാണ് അത് ശരിയായി വരുന്നതെന്നും മഞ്ജു വ്യക്തമാക്കി. മഞ്ജു വാര്യർ ഇപ്പോഴും ചെറുപ്പമായി കൊണ്ടിരിക്കുന്നത് കൊണ്ട് പ്രണയാഭ്യർഥന കിട്ടാറുണ്ടോ എന്നതാണ് അടുത്ത ചോദ്യം.
ചോദ്യം കേട്ടയുടനെ ചിരിക്കുകയാണ് മഞ്ജു ചെയ്തത്. പ്രണയാഭ്യർഥന കിട്ടാൻ പ്രായം ഒന്നും ഒരു തടസ്സമല്ലെന്നാണ് മഞ്ജു മറുപടിയായി പറഞ്ഞത്. അഭ്യർഥനകൾ ഇടയ്ക്ക് കിട്ടാറുണ്ടെന്നും നടി സൂചിപ്പിച്ചു. എന്നെ കുറിച്ച് വരുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. കഞ്ഞിയെടുക്കട്ടേ മാണിക്യ ട്രോൾ ഞാൻ തന്നെ പലർക്കും അയച്ച് കൊടുത്തിട്ടുണ്ട്.
അതേ സമയം ഈ അഭിമുഖത്തിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. മഞ്ജു ചേച്ചിയെ കാണുന്നത് തന്നെ മനസ്സിന് വല്ലാത്ത ഒരു പോസിറ്റീവ് എനർജ്ജി ആണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. മഞ്ജു വാര്യർക്ക് ഇപ്പോൾ 43 വയസ്സായി. ഇപ്പോഴും കണ്ടാൽ ഒരു 26 വയസിൽ കൂടുതൽ പറയില്ലെന്നും ആരാധകർ പറയുന്നു.