എന്റെ ആദ്യ പ്രണയം പൃഥ്വിരാജിനോട് ആയിരുന്നു, ഏറ്റവും ഒടുവിൽ പ്രണയം തോന്നിയത് പ്രഭാസിനോട്; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

759

കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തി 2015ൽ റിലീസായ ജംമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയ ശേഷമാണ് ഗായത്രി സിനിമയിൽ എത്തുന്നത്.

ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഗായത്രിയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ മലയാളത്തിലെ യുവനടികളിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളാണ് ഗായത്രി അഭിനയിച്ചതിൽ ശ്രദ്ദേയമായവ. 99 ക്രൈം സ്റ്റോറിയാണ് ഒടുവിൽ പുറത്തിറങ്ങിയത്. എസ്‌കേപ്പാണ് ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമ.

Advertisements

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇതിനോടകം തന്നെ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

Also Read
മൊത്തത്തിൽ നാലാമത്തെ അവിഹിതമാണ് ഇപ്പോൾ, എന്റെ മുഖം കണ്ടാൽ ഒ ര ടി തരാൻ തോന്നുമെന്ന് പലരും പറയാറുണ്ട്: സ്വന്തം സുജാതയിലെ റൂബി നടി അനു നായർ

തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന പ്രകൃതമാണ് ഗായത്രിയുടേത്. ഒരു സമയത്ത് താരത്തിന് നേരെ സോഷ്യൽ മീഡിയ ട്രോളുകളും ശക്തമായിരുന്നു. അതേ സമയം തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ ഗായത്രി. കൈരളി ടിവിയിലെ ജെബി ജങ്ഷനിൽ അവതാരകൻ ജോൺ ബ്രിട്ടാസിന്റെ അഭിമുഖ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഗായത്രി ഇക്കാര്യത്തെക്കുറിച്ച് മനസ്സു തുറന്നത്.

ഗായത്രിക്കൊപ്പം നടി ജുവൽ മേരിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ജോൺ ബ്രിട്ടാസ് ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടെയായിരുന്നു ഗായത്രി തന്റെ ആദ്യ പ്രണയം നടൻ പൃഥ്വിരാജാണെന്ന് വെളിപ്പെടുത്തിയത്. പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവിൽ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു ഗായത്രി വ്യക്തമാക്കുന്നു.

കൂടാതെ പൃഥ്വിരാജ് സിനിമാനടൻ ആയില്ലായിരുന്നുവെങ്കിൽ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നത് എന്നും ഗായത്രി പറയുന്നു. താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ദിലീപുമെല്ലാം സിനിമാ നടന്മാർ ആയില്ലായിരുന്നുവെങ്കിൽ വലിയ ബിസിനസുകാരായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി കൂട്ടിച്ചേർക്കുന്നു.

വരാൻ പോകുന്ന ഒരു സിനിമയിൽ ഒരു മോഡലിന്റെ വേഷം ലഭിച്ചാൽ അതിൽ ബിക്കിനി ധരിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയായിരുന്നു ഗായത്രിയുടെ മറുപടി. അതുപോലെ ഗായത്രിയുടെ ലിപ്സ്റ്റിക്കുകളോടുള്ള താത്പര്യത്തെക്കുറിച്ചും താരം തുറന്നു പറയുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം ഓറഞ്ചാണ്.

എവിടെപ്പോയാലും ലിപ്സ്റ്റിക്ക് ഇടും. ഈ ചുണ്ടിൽ എന്താണ് തേച്ചുവെച്ചിരിക്കുന്നത് എന്നൊക്കെ പലരും ചോദിക്കാറുണ്ടെന്നും ഗായത്രി സുരേഷ് പറയുന്നു. മുൻപ് മറ്റൊരഭിമുഖത്തിലും ഗായത്രി തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഏതെങ്കിലും സിനിമാ താരത്തോട് പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഗായത്രി നൽകിയ മറുപടി.

Also Read
എന്റെ ജീവിതത്തിലെ മധുരമായ ഓർമകളിൽ ഏറെ കുറയും മദ്രസ പഠന കാലത്തേത് ആയിരുന്നു, മതപഠനം എന്നാൽ സത്യത്തിൽ വേ ഓഫ് ലൈഫ് ആണ്: ഡയാന ഹമീദ് പറയുന്നു

ആരാണ് അയാൾ എന്ന് ചോദിച്ചുവെങ്കിലും ആരെന്ന് ഗായത്രി പറഞ്ഞില്ല. അതേസമയം നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. എന്തായിരുന്നു പ്രതികരണം എന്ന് ചോദിച്ചപ്പോൾ മൂപ്പർക്കും ഇഷ്ടമായിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്. സോഷ്യൽ മീഡിയയിലെ താരമാണ് ഗായത്രി സുരേഷ്. നടൻ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് നേരിടേണ്ടിവന്നത് വലിയ തോതിലുള്ള ട്രോളുകളെയായിരുന്നു.

അന്നത് വലിയ വാർത്തയായി. പിന്നാലെ ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിനും നടി കുറേ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു.

Advertisement