ഒരു ദിവസം പത്ത് പേരെങ്കിലും തന്നോട് ഇതേ കാര്യത്തെക്കുറിച്ച് സംസാരുക്കുമായിരുന്നു, നിരവധി ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു: നടി രശ്മി സോമന്റെ ജീവിതത്തിൽ സംഭവിച്ചത്

1466

വർഷങ്ങളായി മലയാല സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി രശ്മി സോമൻ. നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ നായികയായി വേഷമിട്ട താരം മിനിസ്‌ക്രീനിലെ ലേഡി സൂപ്പർസ്റ്റാർ തന്നെ ആയിരുന്നു. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത രശ്മി സീരിയൽ രംഗത്തേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.

ഇപ്പോൾ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് രശ്മി സോമൻ. കാർത്തിക ദീപം എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അതേ സമയം ബോഡി ഷെയിമിങ്ങ് എന്ന ദുരനുഭവം തനിയ്ക്ക് അനുഭവിക്കേണ്ടി വന്നതിനെ കുറിച്ച് രശ്മി സോമൻ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ വളരെ അടുത്ത സുഹൃത്തിൽ നിന്നും ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതിനെക്കുറിച്ചായിരുന്നു രശ്മി സോമൻ പറഞ്ഞത്.

Advertisements

ഓരോ മനുഷ്യരും സ്വയം സ്‌നേഹിക്കണമെന്നാണ് ഒരു യൂട്യൂബ് ചാനലിൽ പങ്കുവെച്ച തന്റെ പുതിയ വ്ളോഗിലൂടെ താരം വ്യക്തമാക്കുന്നത്. അതുമാത്രമല്ല ബോഡി ഷെയിമിങ്ങിനോട് ഏത് രീതിയിലാണ് പ്രതികരിക്കേണ്ടതെന്നും താരം വെളിപ്പെടുത്തുന്നു. തന്റെ അനുഭവത്തിലൂടെയാണ് ഇങ്ങനെയൊരു കാര്യം രശ്മി പങ്കുവെച്ചിരിക്കുന്നത്. ബോഡി ഷെയ്മിങ്ങ് നിർത്തൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല.

അത് ചെയ്യുന്നവർ ഒരിക്കലും അത് നിർത്താൻ ആഗ്രഹിക്കുന്നില്ല. എത്രത്തോളം ആളുകൾ അത് മനസിലാക്കുമെന്നോ, ഏത് രീതിയിൽ അവർ അതിനെ സമീപിക്കുമെന്നോ തനിയ്ക്ക് അറിയില്ല. തന്റെ ഉള്ളിൽ തട്ടിയാണ് താൻ ഈ കാര്യം പറയുന്നത്. ഒരുപാട് കാലമായി എല്ലാവരോടും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിക്കണമെന്ന് വിചാരിക്കുന്നു.

Also Read;
എന്റെ ആദ്യ പ്രണയം പൃഥ്വിരാജിനോട് ആയിരുന്നു, ഏറ്റവും ഒടുവുൽ പ്രണയം തോന്നിയത് പ്രഭാസിനോട്; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

ബോഡി ഷെയിമിങ്ങ് താൻ മാത്രമല്ല, നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണെന്നും, ജനിക്കുന്ന കുട്ടി മുതൽ മ രി ക്കാ നായി കിടക്കുന്ന ആളുകൾ ഉൾപ്പടെ ബോഡി ഷെയ്മിങ്ങിന് വിധേയരായി തീരാറുണ്ടെന്നും താരം പറയുന്നു. ബോഡി ഷെയ്മിങ്ങ് എന്നതു പോലും ഏറ്റവും വലിയ നെഗറ്റീവ് വാക്കാണെന്നും രശ്മി കൂട്ടിച്ചേർത്തു.

തനിയ്ക്കത് ഇഷ്ട മില്ലെന്നും അവർ ചൂണ്ടികാട്ടുന്നു. തന്നെ സംബന്ധിച്ചിടത്തോളം തന്റെ തടിയാണ് ആളുകൾക്ക് വലിയ പ്രശ്‌നമെന്നും തടി കൂടിയെന്ന ആളുകളുടെ സംസാരം കേട്ട് മടുത്തെന്നും ചുരുങ്ങിയത് ഒരു ദിവസം പത്ത് പേരെങ്കിലും തന്നോട് ഇതേ കാര്യത്തെക്കുറിച്ച് പറയാറുണ്ടെന്നും അവർ പറഞ്ഞു. ആളുകൾ നമ്മളെ മോട്ടിവേറ്റ് ചെയ്യുക എന്ന രീതിയിലാണ് ഇത്തരം കാര്യങ്ങൾ പറയാറുള്ളതെങ്കിലും അത് കേൾക്കുമ്പോൾ ആത്മവിശ്വാസം കിട്ടാറില്ലെന്നും തകർന്ന് പോവുകയാണ് ചെയ്യാറെന്നും അവർ വെളിപ്പെടുത്തുന്നു.

പറയുന്നത് സുഹൃത്തുക്കളല്ലേ എന്നോർത്ത് താൻ ഇതൊന്നും കാര്യമാക്കാറില്ലായിരുന്നെനും അത്തരം ആളുകളെ മൈൻഡ് ചെയ്യാറില്ലെന്നും പറയുന്നവർ പറഞ്ഞോട്ടേ. തനിയ്ക്ക് അതെല്ലാം ശീലമായി പോയെന്നുമാണ് രശ്മിയുടെ പക്ഷം. അതിനെ ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്നാണ് തന്റെ നിലപാട്. ചില ആളുകൾ നമ്മുടെ പിന്നാലെ നടന്നുകൊണ്ട് ചോദിക്കും മുടി പോയെല്ലോ കുറഞ്ഞെല്ലോ അത്തരക്കാരോട് തനിയ്ക്കുള്ള മറുപടി മനുഷ്യന്മാരായാൽ എന്നും ഒരുപോലെ ഉണ്ടാവില്ലയെന്നതാണ്. ]

കുരു വന്നു, കണ്ണിന്റെ താഴെ കറുപ്പുണ്ട്, തടി കൂടിയല്ലോ എന്നൊക്കെയാണ് പലരുടെയും പരാതി. ഇങ്ങനെ സംസാരി ക്കുന്നവരോട് തിരിച്ച് പറയാനുള്ളത് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നമ്മളെല്ലാവരും കണ്ണാടി നോക്കിയിട്ടാണ് ഇറങ്ങുന്നതെന്നും, ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മുക്ക് ബോധ്യമുണ്ടെന്നും മുഖത്തു നോക്കി തന്നെ പപറയണം. അത്തരം കാര്യങ്ങളിൽ ഒരു മടിയും വിചാരിക്കേണ്ടതില്ലെന്നും അവർ പറയുന്നു.

ഇത്തരം കാര്യങ്ങൾ നമ്മുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. തനിയ്ക്ക് ജീവിതത്തിൽ ബോഡീ ഷേമിങ്ങുമായി ബന്ധപ്പെട്ടു കൊണ്ട് നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, എന്നാൽ താൻ തന്റെ ജീവിതത്തിൽലെടുത്ത നിലപാട് ഐ ലവ് മൈ സെൽഫ് എന്നതാണ്. തനിയ്ക്ക് തന്നെ ഇതുപോലെയുള്ളതാണ് ഇഷ്ടമെന്നും ഇത് തന്റെ അഹങ്കാരമല്ലെന്നും കോൺഫിഡൻസാണെന്നും രശ്മി പറയുന്നു.

കഴിഞ്ഞ ദിവസം തനിയ്ക്ക് തന്റെ സുഹൃത്തിൽ നിന്നും അത്തരമൊരു മോശം അനുഭവം ഉണ്ടായതായും തന്റെ ഒരു സുഹൃത്തിന്റെ അടുത്തു നിന്നും ബോഡി ഷെയ്മിങ്ങ് നേരിട്ടതായും വല്ലാതെ വിഷമമായെന്നും രശ്മി സൂചിപ്പിച്ചു . സുഹൃത്തുക്കളായതിനാൽ ഒന്നും പറയാറില്ലായിരുന്നു പിന്നീട് താനും പ്രതികരിച്ച് തുടങ്ങി. ഇനി തന്നോട് ഇത്തരത്തിൽ പറയരുതെന്ന് താൻ അദ്ദേഹത്തോട് പറയുകയും ചെയ്തു.

Also Read;
എന്റെ ജീവിതത്തിലെ മധുരമായ ഓർമകളിൽ ഏറെ കുറയും മദ്രസ പഠന കാലത്തേത് ആയിരുന്നു, മതപഠനം എന്നാൽ സത്യത്തിൽ വേ ഓഫ് ലൈഫ് ആണ്: ഡയാന ഹമീദ് പറയുന്നു

സെൽഫ് ലവ്, സെൽഫ് കോൺഫിഡൻസ് ഇവ രണ്ടും നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കുക. നമ്മുടെ സമൂഹത്തിൽ ഇത് അനുഭവിക്കുന്ന നിരവധി പെൺകുട്ടികളും ആൺകുട്ടികളുമൊക്കെ ഉണ്ടാവും. ഇത്തരത്തിലുള്ള ആളുകളോട് താൻ പറയാൻ ഉദ്ദേശിക്കുന്നത് നെഗറ്റിവീറ്റി ഞാൻ ജീവിതത്തിൽ നിന്നും കട്ട് ചെയ്ത് കളയാറുണ്ട്.

നമ്മൾ നമ്മളെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. എല്ലാ നെഗറ്റിവിറ്റീവ്‌സും ഒഴിവാക്കുക. ബോഡി ഷെയ്മിങ്ങ് ചെയ്യുന്ന ആളുകൾ അവരുടെ രീതി തുടർന്നു കൊണ്ടേയിരിക്കും നമ്മളത് മൈൻഡ് ചെയ്യാതെ മുൻപോട്ട് പോയാൽ മതിയെന്നും രശ്മി സോമാൻ വ്യക്തമാക്കുന്നു.

Advertisement