തമ്മിൽ കാണുന്നത് ഒരു ട്രെയിൻ യാത്രക്കിടെ, പതിനാറാം വയസിലെ ആ ആദ്യത്തെ കാഴ്ചയിൽ തന്നെ ഏറിയ കൗതുകം വിവാഹത്തിലെത്തി, സന്തോഷ് ജോഗിയുടെയും ജിജിയിടേയും പ്രണയകഥ

458

ഒരു കാലത്ത് മലയാള സിനിമയിൽ വില്ലനായും സഹതാരമായും ഒക്കെ തിളങ്ങി നിന്ന താരമാണ് നടന്ഡ സന്തോഷ് ജോഗി. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ ആണ് ജോഗി ആദ്യമായി അഭിനയിച്ചത്. കൂടുതും വില്ലൻ വേഷങ്ങളായിരുന്നു സന്തോഷ് ജോഗി ചെയ്തത്.

അതേസമയം നല്ല കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭ കൂടിയായിരുന്നു ജോഗിയെന്ന് പലസംവിധായകരും മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു 2010 ഏപ്രിൽ 13നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. മോഹൻലാൽ, ശരത് കുമാർ, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി അണിയിച്ചൊരുക്കിയ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചത്രത്തിലാണ് സന്തോഷ് ജോഗി ഒടുവിലായി അഭിനയിച്ചത്.

Advertisements

Also Read
പ്രണയം തുടങ്ങിയത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, കാമുകന് ഒപ്പം കറങ്ങാൻ പോയത് അമ്മ കൈയോടെ പൊക്കി: വെളിപ്പെടുത്തലുമായി ലിയോണ

നേരത്തെ മോഹൻലാലിനെ നായകനാക്കി മേജർ രവി ഒരുക്കിയ കീർത്തിചക്രയിലെ ജോഗിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കുറച്ച് സീനുകൾ മാത്രമാണ് കീർത്തിചക്രയിൽ ഉണ്ടായിരുന്നത് എങ്കിലും കാമ്പുള്ള കഥാപാത്രമായിരുന്നു കീർത്തിചക്രയിൽ ജോഗിയുടേത്. ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള താരം കൂടിയാണ് സന്തോഷ് ജോഗി.

അതേ സമയം മലയാളസിനമയേയും ആരാധകരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജോഗിയുടെ വിയോഗം. സുഹൃത്തിന്റെ ഫ്ളാറ്റിൽ സ്വയം ജീവൻ ഒടുക്കിയ നിലയിലാണ് സന്തോഷ് ജോഗിയെ കണ്ടെത്തിയത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് ഇന്നും ആർക്കും അറിയില്ല എന്നതാണ് ശ്രദ്ധേയം.

സന്തോഷ് ജോഗിയുടെ അപ്രതീക്ഷിതമായ ഈ വിയോഗം ഏറ്റവും കൂടുതൽ തളർത്തിയത് അദ്ദേഹത്തിന്റെ ഭാര്യ ജിജിയെയാണ്. ജോഗി മരിക്കുമ്പോൾ വെറും 25 വയസ് മാത്രമായിരുന്നു ജിജിയുടെ പ്രായം. പ്രണയ വിവാഹമായിരുന്നു ജിജിയുടെയും ജോഗിയുടെയും. പുസ്തകങ്ങൾ എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു ജിജി. പഠനത്തിൽ വളരെ മിടുക്കിയായിരുന്നു ജിജി ഒരു യാത്രക്കിടെയിലാണ് ജോഗിയെ കാണുന്നതും പരിചയപ്പെടുന്നതും.

ആദ്യമായി കാണുമ്പൊൾ ജോഗിയുടെ കൈയിലെ ഞരമ്പ് മുറിച്ച് തുന്നിക്കെട്ടിയ നിലയിലായിരുന്നു. ആദ്യത്തെ കാഴ്ചയിൽ തന്നെ സന്തോഷ് എന്ന വ്യക്തിയിൽ ജിജിയ്ക്ക് ഏറെ കൗതുകം തോന്നിയിരുന്നു. സംഗീതവും വായനയുമാണ് ഇരുവരെയും അടുപ്പിച്ചത്. സന്തോഷ് നന്നായി പാടുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുമായിരുന്നു.

ജിജിയും അങ്ങനെ തന്നെ. ആ അടുപ്പം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 2001ൽ ഇരുവരും വിവാഹിതരായി. സന്തോഷിന്റെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും വലിയൊരു പിന്തുണയായിരുന്നു ജിജി. ഒരു പരാതിയും ജോഗിയോട് അവർ പറഞ്ഞിരുന്നില്ല. കഷ്ടപ്പാടുകൾ ഒരുപാടൊന്നും സന്തോഷിനെ അറിയിക്കാതെ വളരെ ഭംഗിയായാണ് ജിജി അവരുടെ ദാമ്പത്യം മുൻപോട്ട് നയിച്ചത്.

Also Read
അവതാരകയായി എത്തിയത് എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചിട്ട്, പിന്നീട് അഭിനയ രംഗത്തേക്കും, വിവാഹം രണ്ടുകുട്ടികളുടെ അമ്മ, ഡിപ്രെഷൻ: നടി ഷെമി മാർട്ടിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

പ്രൊഫഷണൽ ഗാനമേളകളിൽ പാടിയിരുന്ന സമയത്താണ് ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഒരേ പുസ്തകങ്ങൾ വായിച്ചാണ് പരസ്പരം പരിചയപ്പെടുന്നത് തന്നെ. അന്നു ജോഗി സിനിമയിൽ വന്നിട്ടില്ല. പാട്ടുകാരനായിട്ടാണ് അറിയപ്പെടുന്നത്. അന്ന് ഞാൻ ചെറിയ പ്രായം ആണെങ്കിലും ആ സ്പാർക്ക് അന്നുതന്നെ പരസ്പ്പരം ഫീൽ ചെയ്തിരുന്നു.

ഞങ്ങൾ പരിചയപ്പെട്ടു കുറച്ച് കഴിഞ്ഞാണ് എന്റെ വീട്ടിൽ ലാൻഡ് ഫോൺ കണക്ഷൻ കിട്ടുന്നത്. ഞാൻ ആദ്യം നമ്പർ കൊടുത്തു വിളിക്കുന്നത് ജോഗിയെയാണ്. അന്ന് ഫോണിൽക്കൂടി എനിക്കു പാടിത്തന്നത് ഹരിഹരന്റെ ഒരു ഗസലാണ്.”ഫൂൽ ഹേ,ചാന്ദ് ഹേ ക്യാ ലഗ്താ ഹേ എന്നുതുടങ്ങുന്ന മനോഹരമായ ഒരു ഗസൽ.

എനിക്ക് അന്ന് ഹിന്ദിയോ ഉർദുവോ മനസ്സിലാവില്ല. ജോഗി എനിക്ക് ഓരോ വരിയും പാടിത്തന്ന് അർഥം പറയുകയാണ്. പൂവാണോ ചന്ദ്രനാണോ എന്നെനിക്കറിയില്ല, ആൾക്കൂട്ടത്തിൽ നീ വ്യത്യസ്തയാണ്’ എന്ന് ജോഗി പറയുമ്പോൾ എന്നെ സംബന്ധിച്ച് അത് അത്രയും എന്നെ ആവശ്യമുണ്ട്, നിന്നെ എനിക്കു വേണം എന്ന് ഓരോ വരിയും എന്നോട് പറയുകയാണ് എന്നാണ് തോന്നിയത്. എന്നോട് എന്നോട് എന്ന് മാത്രം പറയുന്ന പോലെ.

ഞാൻ എന്ന വ്യക്തി ജോഗിയെ പ്രണയിക്കുന്നത് പോലെയാവില്ല ഒരുപക്ഷേ വേറൊരാൾ പ്രണയിക്കുന്നത്. പ്രണയത്തിനു പൊതു സ്വഭാവങ്ങൾ ഇല്ല. നമ്മുടെ മുന്നിൽ ആരാണ്, അവരുടെ സ്വഭാവം, റെസ്‌പോൻസ് എന്താണ്, സാഹചര്യങ്ങൾ ഇതിനെയൊക്കെ ബെയ്‌സ് ചെയ്ത് അതിൻറെ എക്‌സ്പീരിയൻസ് വ്യത്യസ്ഥമായിരിക്കും. മറ്റൊരു പ്രണയം കണ്ടിട്ട് ഇതുപോലെ പ്രണയിക്കണം എന്നൊരു സ്വാധീനം ഉണ്ടായിട്ടില്ല.

ഒരുപക്ഷെ അങ്ങനെ ചിന്തിക്കുന്നതിനു മുമ്പ് ഈ പ്രണയം വന്നതു കൊണ്ടായിരിക്കും. ചിലപ്പോൾ ഇപ്പോഴുള്ള ഈ പ്രായത്തിലാണ് ഞാൻ പ്രണയിക്കുന്നത് എങ്കിൽ ഒരുപാട് ഇമേജുകൾ ഉണ്ടായിപ്പോയേനെ. അതല്ലാത്തതു കൊണ്ട് എനിക്കുണ്ടായ എക്‌സ്പീരിയൻസ് എന്റെ മാത്രമായ ഒരു കലർപ്പില്ലാതെ രീതിയിലാണ്.

എന്റെ പ്രണയം എന്നു പറഞ്ഞാൽ ഒരു വ്യക്തി എങ്ങനെയാണോ അങ്ങനെ തന്നെ ഉൾക്കൊണ്ടു പ്രണയിക്കുക എന്നാണ്. എനിക്കു വേണ്ടി അവരുടെ സ്വഭാവം, രീതികൾ മാറ്റുക. അവരുടെ വ്യക്തിത്വത്തിൽ കൈ കടത്തിയിട്ട് ഒരു പാത്രത്തിൽ നിന്ന് വേറൊരു പത്രത്തിലേക്കു വെള്ളം ഒഴിച്ചു െവയ്ക്കുന്ന പോലെ ഒരാളെ മാറ്റിക്കൊണ്ടുള്ള പ്രണയത്തിൽ എനിക്കു വിശ്വാസമില്ല. എങ്ങനെയാണോ അവർ അതാണ് എനിക്ക് അവരോടുള്ള പ്രണയം.

എനിക്കു വേണ്ടി ആത്മത്യാഗം ചെയ്യുന്ന ഒരാളോടു പോലും ഒരുപക്ഷെ എനിക്കും പ്രണയം തോന്നില്ല. അവർ എന്താണോ ആ നിമിഷത്തിൽ അതിനോടാണ്എൻറെ പ്രണയം. അത് മാറ്റിക്കഴിഞ്ഞാൽ എനിക്കു പ്രണയം തോന്നില്ല. എന്റെ ലൈഫിൽ എനിക്ക് അത് കിട്ടിയിട്ടുള്ളതു കൊണ്ടും ഞാൻ അതങ്ങനെ തന്നെ അങ്ങേയറ്റം ആസ്വാദിച്ചിട്ടുള്ളതു കൊണ്ടും ഇതേവരെ മറ്റൊരു പ്രണയവും എന്നെ ഇതുപോലെ കൊതിപ്പിച്ചിട്ടില്ല..

സന്തോഷിന്റെ ആഗ്രഹങ്ങളെ പിന്തുണച്ചിരുന്ന ജിജി ഷോർട്ട് ഫിലിമിന് വേണ്ടി തന്റെ വീടിന്റെ പ്രമാണം വരെ പണയം വച്ച് ജോഗിക്കൊപ്പം നിന്നു. ഷോർട്ട് ഫിലിമെന്ന ജോഗിയുടെ സ്വപ്നം നടക്കാതെ വരികയും ലോണെടുത്ത തുക തിരിച്ചടക്കൻ സാധിക്കാതെ വരികയുമായിരുന്നു.

Also Read
മിസ്റ്റർ ബോബി ചെമ്മണ്ണൂർ തന്നെപോലുള്ള കാമവെറിയന്മാരുടെ മുഖം മൂടി അഴിഞ്ഞു വീഴട്ടെ: ബോചെയ്ക്ക് എതിരെ തുറന്നടിച്ച് ആൻസി വിഷ്ണു

കടബാധ്യതകളിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാകാം ജോഗി ജീവൻ ഒടുക്കിയത് എന്നൊരു തോന്നൽ കുടുംബാംഗങ്ങൾ പങ്കുവച്ചിരുന്നു. സന്തോഷിന്റെ മാതാപിതാക്കളും ജിജിയും രണ്ട പെൺമക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ജോഗിയുടെ വേർപാടോടെ കടബാധ്യതകൾ ഏറുകയും ജിജിയ്ക്ക് മക്കളെയും മാതാപിതാക്കളെയും കൂട്ടി വീട് വിട്ടിറങ്ങേണ്ടി വരികയും ചെയ്തു.

വീട് വിറ്റ് ബാങ്കിലെ കടം തീർത്ത ജിജി മക്കളുമൊത്ത് വാടകവീട്ടിലേക്ക് മാറി. പിന്നീട് പതിയെ പതിയെ ജീവിതം പടുത്തുയർത്ത ജിജി ഇന്ന് സാപ്പിയൻ ലിറ്ററേച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും നടത്തിപ്പുകാരിയാണ്.

എഴുത്തുകാരി, പ്രസാധക, ഗായിക, നടി, ഡബിങ് ആർട്ടിസ്റ്റ്, കൗൺസലർ, ട്രെയിനർ, മോട്ടിവേറ്റർ എന്നി മേഖലകളിൽ എല്ലാം നിറസാന്നിധ്യമാണ് ജിജിയിപ്പോൾ. അതേ സമയം അലിഭായ്, ബിഗ് ബി, ഛോട്ടാ മുംബൈ, മായാവി, ജൂലൈ 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, അപൂർവ്വരാഗങ്ങൾ തുടങ്ങി 23 സിനിമകളിലാണ് ജോഗി അഭിനയിച്ചിട്ടുള്ളത്.

Advertisement