എനിക്ക് ചേച്ചിയുടെ നാത്തൂനായി വരണം സഹോദരനെ കെട്ടിച്ച് തരുമോയെന്ന് യുവതി, കിടു മറുപടിയുമായി രഞ്ജിനി ഹരിദാസ്

87

അവതാരകയായി എത്തി പിന്നീട് നടിയായി മാറി മലയാളികൾക്ക് പ്രിയങ്കരിയായി തീർന്ന താരമാണ് രഞ്ജിനി ഹരിദാസ്. അവതാരക സങ്കൽപ്പങ്ങളെ തന്നെ മാറ്റി മറിച്ച രഞ്ജിനി ഹരിദാസിന് ആരാധകരും ഏറെയാണ്.

മലയാളവും ഇംഗ്ലീഷും കലർന്ന ഭാഷയിലെ സംസാരവും കെട്ടിപിടിത്തവും ഒക്കെയായി അവതരണ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ രഞ്ജിനി ഹരിദാസിന് സാധിച്ചിരുന്നു. ശക്തമായ നിലപാടുകളുടെ കാര്യത്തിൽ പലപ്പോഴും രഞ്ജിനി വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

Advertisements

അതേ സമയം ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ മത്സരാർഥി കൂടിയായിയായിരുന്നു രഞ്ജിനി. ഷോ യിൽ പങ്കെടുത്തതിന് ശേഷമാണ് താരത്തെ കുറിച്ചുള്ള മുൻവിധികൾ മാറിയത്. രഞ്ജിനി ഇത്രയും മനോഹരിയാണെന്ന് പ്രേക്ഷകർ അറിഞ്ഞതും ബിഗ് ബോസിലൂടെയാണ്.

ശേഷം വിവാഹവും പ്രണയവും തുടങ്ങി നിരവധി കാര്യങ്ങളിലൂടെ താരം വാർത്തകളിൽ നിറഞ്ഞ് നിന്നു.
അടുത്തിടെ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രഞ്ജിനി രംഗത്ത് വന്നിരുന്നു. കാമുകനെ പുറംലോകത്ത് പരിചയപ്പെടുത്തി കൊടുത്തതിനൊപ്പം താൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു.

നിലവിൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഭർത്താവും ഭാര്യയും എന്ന പരിപാടിയുടെ അവതാരകയാണ്. ഇതിനിടെ രഞ്ജിനിയുടെ സഹോദരന് ഒരു കല്യാണാലോചന വന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയനെ ഇഷ്ടമാണെന്നും തന്റെ നാത്തൂനായി വരാമോ എന്നുമായിരുന്നു ഒരാൾ താരത്തോട് ചോദിച്ചത്.

ആ ഭാഗത്തു നിന്നും ഒന്ന് ശ്രമിച്ച് നോക്കൂ, അനിയന്റെ തീരുമാനങ്ങൾ ഞാനല്ല എടുക്കുന്നത് എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. രഞ്ജിനിയെ പോലെ തന്നെ സഹോദരനും മലയാളികൾക്ക് സുപരിചിതനാണ്. ചെറുപ്പം മുതൽ അനിയനൊപ്പമുള്ള ഫോട്ടോസ് രഞ്ജിനി തന്നെ പങ്കുവെക്കാറുണ്ട്. എന്തായാലും താരകുടുംബത്തിൽ വൈകാതെ ഒരു വിവാഹം നടക്കുമോ എന്നത് കണ്ടറിയണം.

അതേ സമയം ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിയൂടെ ആയിരുന്നു രഞ്ജിനി ഹരിദാസ് മിനി സ്‌ക്രീനിൽ എത്തിയത്. പിന്നീട് ഐഡിയ സ്റ്റാർ സിംഗറിലൂടെ താരം പോപ്പുലറായി മാറുകയായിരുന്നു.

Advertisement