വിജയനാ, എന്തൊക്കെയുണ്ടടോ പറ എന്നു വിളിച്ചു ചോദിക്കുന്ന ഒരാൾ: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗഹൃദത്തെ കുറിച്ച് മോഹൻലാൽ

134

കേരളത്തിൽ ചരിത്ര വിജയ നേടി തുടർഭരണം നേടിയ രണ്ടാം ഇടതുപക്ഷ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി വീണ്ടും എൽഡിഎഫ് തീരുമാനിച്ച പിണറായി വിജയനും മറ്റു മന്ത്രിമാരും വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തു.

കർശന നിയന്ത്രണവും കൊവിഡ് പ്രോട്ടോക്കോളും ഉണ്ടായിരുന്നു ചടങ്ങിൽ 240 പേർക്ക് മാത്രമുള്ള കസേരളകാളാണ് ഉണ്ടായിരുന്നത്. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള താരരാജാവ് മോഹൻലാലിന്റെ കുറിപ്പാണ് വൈറലാകുന്നത്.

Advertisements

മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മോഹൻലാലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിണറായി വിജയന്റെ സൗഹൃദങ്ങളെ കുറിച്ചാണ് മോഹൻലാൽ സംസാരിക്കുന്നത്. തനിക്ക് അത്ഭുതമാണ് പിണറായി വിജയൻ സഖാവിന്റെ സുഹൃദ് ബന്ധങ്ങളെന്നാണ് മോഹൻലാൽ പറയുന്നത്.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയൻ സഖാവിന്റെ സുഹൃദ് ബന്ധങ്ങളെക്കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. മോഹൻലാൽ പറയുന്നു. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യർ. പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല.

കാണുമ്പോൾ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചിരുന്നുവെന്നു പറയും എന്നും മോഹൻലാൽ പറയുന്നു. അതേസമയം എങ്ങനെയാണ് അവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായെന്നത് തനിക്കൊരു പിടിയും കിട്ടാത്തതാണെന്നും മോഹൻലാൽ പറയുന്നു. അവർക്ക് രാഷ്ട്രീയമോ വലിയ സ്വാധീനങ്ങളോ ഇല്ലെന്നും അവർ ഇടപെടുന്ന മേഖലയുമായി പിണറായി സഖാവിനും ബന്ധമില്ലെന്നും മോഹൻലാൽ ചൂണ്ടിക്കാണിക്കുന്നു.

പിണറായി വിജയന് കേരളത്തിന് അകത്തും പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഇത്തരം സൗഹൃദങ്ങളുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. പിണറായി വിജയൻ അവർക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് തനിക്കിന്നും അത്ഭുതമാണെന്നാണ് മോഹൻലാൽ പറയുന്നു. ‘വിജയനാ, എന്തൊക്കെയുണ്ടടോ, പറ’ എന്നു പിണറായി വിജയൻ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടമെന്ന് മോഹൻലാൽ കൂട്ടിച്ചേർക്കുന്നു. ഇതിനോടകം നത്തെ മോഹൻലാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

Advertisement