നല്ല വിടർന്ന വലിയ കണ്ണുകളും, വട്ട മുഖവും ചുരുളൻ മുടിയും ഒക്കെയായി കുറച്ചു നാളുകൾക്ക് മുൻപ് വരെ മിനി സ്ക്രീനിൽ തെളിഞ്ഞു നിന്ന താരമാണ് കൗശിക് ബാബു എന്ന നടൻ. സ്വാമി അയ്യപ്പൻ എന്ന പരമ്പരയിലൂടെ ആയിരുന്നു താരം ആരാധകർക്ക് പ്രിയങ്കരനായത്. സ്വാമി അയ്യപ്പന്റെ രൂപമായി ഇന്നും ചിലർ മനസ്സിൽ കാണുന്നത് കൗശിക് ബാബുവിനെ ആണ്.
മുൻപ് അയപ്പന്റെ ചരിത്രം പറയുന്ന പല സിനിമകളും സീരിയലുകളും ഉണ്ടായിട്ടുണ്ടെങ്കിലും സ്വാമി അയ്യപ്പനയിലൂടെ കുടുംബസദസ്സുകളിൽ നിറഞ്ഞു നിന്ന കൗശിക് ബാബുവിനെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മലയാളി പ്രേക്ഷകർ കാണുന്നത്. തെലുങ്ക് താരമായ കൗശിക് ബാബു സ്വാമി അയ്യപ്പനിലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടിയെടുത്തു.
ചില സിനിമകളിലും കൗശിക് അഭിനയിച്ചിരുന്നുവെങ്കിലും സ്വാമി അയ്യപ്പൻ നേടിയ ജനപ്രീതി മറ്റൊന്നിലും നേടാൻ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നില്ല. മലയാളത്തിൽ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കിൽ ശ്രീമുരുകനും ആദി ശങ്കരനുമൊക്കെയായി പുരാണ കഥകളിൽ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്സ് എന്ന ചിത്രത്തിൽ നായകനായിട്ടും താരം അഭിനയിച്ചിരുന്നു.
ഇപ്പോളിതാ ജീവിതത്തിൽ പുതിയ അംഗം എത്തിയ സന്തോഷത്തിലാണ് താരം. കഴിഞ്ഞദിവസമാണ് താൻ അച്ഛനായ സന്തോഷം കൗശിക് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് കൗശിക്കിനും കുടുംബത്തിനും ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.
അഭിനയത്തിൽ മാത്രമല്ല മികച്ച നർത്തകൻ കൂടിയായ കൗശിക് സ്വാമി അയ്യപ്പന് ശേഷം 2015ൽ പുറത്തിറങ്ങിയ വൈറ്റ് ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ പിന്നീട് മലയാള മിനിസ്ക്രീനിൽ നിന്നും വിടപറഞ്ഞ കൗശിക് പിന്നീട് തെലുങ്കിൽ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങി.
ബികോം ബിരുദധാരിയായ കൗശിക് നൃത്തത്തിൽ ബിരുദാനനന്തര ബിരുദവും നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛൻ. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്. മലയാളികൾക്ക് അയ്യപ്പൻ എന്ന് കേട്ടാൽ വേഗം മനസ്സിലേക്ക് എത്തുന്ന മുഖമാണ് കൗശിക് ബാബു എന്ന യുവനടന്റെത്.
2019ലാണ് താരം ദിവ്യയെ വിവാഹം കഴിക്കുന്നത്. ചെന്നൈ സ്വദേശിനിയാണ് കൗശിക്കിന്റെ ഭാര്യ രത്ന ഭവ്യ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഏറെ വൈറലായിരുന്നു. താനും ഭാര്യയും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിൽ ആണെന്ന് ഭവ്യയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൗശിക് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.