ഇത്രയും വോട്ടുകൾക്ക് തോൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല: പരാതിയുമായി ധർമജൻ ബോൾഗാട്ടി

308

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ താരമാണ് ധർമജൻ ബോൾഗാട്ടി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഹാസ വേഷങ്ങൾ ചെയ്ത പോരുന്ന ധർമജന് കൊച്ചിയിൽ മീൻ ബിസിനസ്സും നടത്തുന്നുണ്ട്.

അതേ സമയം അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ധർമ്മജൻ ബോൾഗാട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിലെ കോൺഗ്രസിന്റെ സാഥാനാർത്ഥിയായി മൽസരിച്ച് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

Advertisements

ധർമജന്റെ സുഹൃത്തായ രമേഷ് പിഷാരടി അടക്കമുള്ള സിനിമാ താരങ്ങൾ പ്രചരണത്തിനിറങ്ങിയിട്ടും കനത്ത തോൽവിയാണ് ധർമ്മജൻ ബോൾഗാട്ടി നേരിട്ടത്. തനിക്ക് ഭൂരിപക്ഷം ലഭിക്കേണ്ട പഞ്ചായത്തുകളിൽ നിന്നു പോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും, ഇതിനെതിരെ കെപിപിസിസി പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ടെന്നും ധർമജൻ വ്യക്തമാക്കി.

ധർമജൻ ബോൾഗാട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ബാലുശേരി നിയോജക മണ്ഡലത്തിൽ മത്സരിച്ച താൻ ഇത്രയും വർദ്ധിച്ച വോട്ടുകൾക്ക് തോൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. യുഡിഎഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളുണ്ടായിട്ടും ഒന്നിൽ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയത്.

കനത്ത പരാജയത്തിനു കാരണമായി സംഘടനപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. അത് കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തന്നെ ഷൂട്ടിംഗിന് പോയ ധർമജൻ ഫലപ്രഖ്യാപനത്തിന ദിവസം പോലും തിരിച്ച് എത്തിയിരുന്നില്ല.

വോട്ടെണ്ണൽ ദിവസം റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത് തങ്ങൾ ഷൂട്ടിംഗിൽ ആയിരുന്നു. ഞാൻ അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ എല്ലാവർക്കും അറിയാമായിരുന്നു. അതുപോലെ ഞാൻ പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞിട്ടുമുണ്ട് നേപ്പാളിൽ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്.

അത് തീർത്തു കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു. ഇലക്ഷൻ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാൻ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാൻ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പോലും ഞങ്ങൾ ഷൂട്ടിങ്ങിൽ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്.

ബാലുശ്ശേരിയിലെ ജനങ്ങൾക്ക് മനസ്സിലായി അവർക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി
എൽഡിഎഫിന്റെ യുവ നിരയിൽ നിന്നുള്ള സ്ഥാനാർത്ഥി സച്ചിൻദേവാണ് മണ്ഡലത്തിൽ വിജയിച്ചത്. 18000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിൻദേവ് മണ്ഡലത്തിൽ വിജയിച്ചത്. എസ്എഫ ഐയിൽ നിന്നും വന്ന നേതാവായിരുന്നു സച്ചിൻദേവ്.

Advertisement