അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും: തുറന്നു പറഞ്ഞ് അഭിരാമി

48

വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ കഥാപുരുഷൻ എന്ന ചിത്രത്തിലൂടെ ബാല താരയി എത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർനായികയായി മാറിയ നടിയാണ് അഭിരാമി. രാജസേനൻ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലാണ് അഭിരാമി ആദ്യമായി നായികയാകുന്നത്.

അതിന് മുമ്പ് ജോഷിയുടെ സംവിധാനത്തിൽ സുരേഷ്‌ഗോപിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ പത്രം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിരാമി എത്തിയിരുന്നു. ദിവ്യ എന്നായിരുന്നു അഭിരാമിയുടെ ശരിക്കുമുള്ള പേര്. എന്നാൽ സിനിമയ്ക്ക് വേണ്ടിയാണ് ദിവ്യ എന്ന് പേര് അഭിരാമി എന്നാക്കി മാറ്റുകയായിരുന്നു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടി ഏറ്റവും ഒടുവിൽ മാര എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. മലയാളത്തിലെ ചാർലി എന്ന സിനിമയുടെ തമിഴ് റീമേക്ക് ചിത്രമാണ് മാര. ചാർലിയിൽ കൽപന അവതരിപ്പിച്ച ക്യൂൻ മേരി എന്ന കഥാപാത്രത്തെയാണ് തമിഴിൽ അഭിരാമി ചെയ്തത്.

മില്ലേനിയം സ്റ്റാർസ്, ശ്രദ്ധ, മേഘസന്ദേശം, മേലേ വാര്യത്തെ മാലാഖ കുട്ടികൾ തുടങ്ങി നിരവധി മലയാള സിനമകളിൽ അഭിനയിച്ചു. ഉലക നായകൻ കമൽ ഹാസന്റെ നായികയായി എത്തിയ വിരുമാണ്ടി അടക്കം ഒരുപിടി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടു.

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിന് ഒപ്പം അമേരിക്കയിലായിരുന്ന താരം ഇടയ്ക്ക് തിരിച്ച് വന്നിരുന്നു. ഇപ്പോൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. ഇപ്പോളിതാ തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുെവക്കുകയാണ് താരം.

കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നടി മനസ് തുറന്നത്. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ:

ഏഴെട്ടു വർഷമായി മലയാളത്തിൽ ഒരു പുതുവസന്തം വന്ന പ്രതീതിയാണ്. നല്ല സംവിധായകരും മികച്ച കഥകളും താരങ്ങളും. സിനിമയെ വേറിട്ട വഴിയിലൂടെ നടത്തുന്നു. അവരുടെ സിനിമയുടെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ട്. ന്യൂജെൻ എന്നത് പഴയ വാക്കായി ഇപ്പോൾ മാറി.

നവാഗത സംവിധായകർ മികച്ച സിനിമകൾ ഒരുക്കുന്നു. അവർ സിനിമയെ സമീപിക്കുന്നതും നോക്കി കാണുന്നതും വ്യത്യസ്തമാണ്. നല്ല സിനിമ ഒത്ത് വന്നാൽ ആ കൂട്ടുകെട്ടിൽ എന്നെ പ്രതീക്ഷിക്കാം.
വിവാഹം കഴിച്ച് പുതിയ കുടുംബമാമ്പോഴും സ്വാഭാവികമായും മാറ്റം വരുമല്ലോ.

ബാഹ്യരൂപത്തിലെ മാറ്റം നമ്മുടെ കൈയിലല്ല. വയസാകുന്നത് ശരീരം അറിയിക്കുന്നു. മുടി കൊഴിയും, ശരീരം മെലിയുകയും വണ്ണം വയ്ക്കുകയും ചെയ്യുന്നത് എനിക്കും വന്നിട്ടുണ്ട്. ഒരേ രീതിയിൽ പോവുന്നത് രസമല്ലല്ലോ.

പുലർച്ചേ ആറിന് ഏഴുന്നേറ്റ് മഴയിലും വെയിലിലും ജോലി ചെയ്ത് പന്ത്രണ്ട് മണിക്ക് പാക്കപ്പായയി വീണ്ടും രാവിലെ ഷൂട്ടിന് പോവുന്നു. എന്നാൽ ആക്ഷനും കട്ടിനും ഇടയിൽ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും. അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Advertisement