നായകനായി വലിയ ഉയർച്ച ഉണ്ടായില്ല, പണവും ആവശ്യമായിരുന്നു; തന്റെ പരാജയത്തിന്റെ കാരണം മനോജ് കെ ജയൻ പറഞ്ഞത്

20723

വളരെയധികം പ്രതീക്ഷയോടെ എത്തിയിട്ട് മലയാള സിനിമയിൽ നായകനെന്ന നിലയിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോയ താരങ്ങളിൽ ഒരാളാണ് നടൻ മനോജ് കെ ജയൻ. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കണ്ണൂർ, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ വിജയിച്ചെങ്കിലും 90 കളുടെ അന്ത്യത്തിൽ ഇറങ്ങിയ ആഘോഷം, കലാപം, സുര്യകീരിടം, കുങ്കുമച്ചെപ്പ് തുടങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു.

അതോടെ കൂടുതലും സഹ നടനായും വില്ലൻ വേഷങ്ങളിലും ഒക്കെയാണ് പിന്നീട് മനോജ് കെ ജയനെ പ്രേക്ഷകർ കണ്ടത്. അതേ സമയം തന്റെ സിനിമാ കരിയറിനെ കുറിച്ച് ചില സുപ്രധാന ഏറ്റു പറച്ചിലുകളുമായി അടുത്തിടെ താരം രംഗത്ത് എത്തിയിരുന്നു.

Advertisements

ഞാൻ നായകനായ സിനിമകൾ എനിക്ക് എന്റെ സിനിമാ ജീവിതത്തിൽ വലിയ ഉയർച്ച നൽകിയിട്ടില്ല. പക്ഷേ ആ സമയത്ത് ഞാനൊരു വീട് വെക്കുന്നുണ്ടായിരുന്നു. എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മൂലധനം ആവശ്യമായിരുന്നു.

Also Read
വെട്ടം സിനിമയിലെ മണി ചേട്ടന്റെ കാമുകിയെ ഓർമ്മയില്ലേ, നടി ഇപ്പോൾ എവിടെയാണെന്ന് അറിയാമോ, ഹോട്ട് ചിത്രങ്ങളുമായി എത്തിയെ താരത്തെ കണ്ട് അന്തംവിട്ട് ആരാധകർ

എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറെ സിനിമകൾ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു. ഭരതൻ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന്ന നിലയിൽ എനിക്ക് ഗുണം ചെയ്തില്ലെന്ന് മനോജ് കെ ജയൻ പറയുന്നു.

സർഗത്തിലെ കുട്ടൻ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനും പഴശിരാജയിലെ തലയ്ക്കൽ ചന്തുവുമൊക്കെയാണ് മനോജ് കെ ജയന്റെതായി ഇന്നും പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്ന കഥാപാത്രങ്ങൾ.

രാജമാണിക്യം, ചട്ടമ്പിനാട്, മായാവി തുടങ്ങി മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം സഹനടനായി മനോജ് കെ ജയൻ ഒരു സമയത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്യാരക്ടർ റോളുകളിൽ മനോജ് കെ ജയൻ പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്.

കുട്ടൻ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട അഭിനയ മുഖം തുറന്നു കാട്ടിയപ്പോൾ നായകനെന്ന നിലയിൽ മനോജ് കെ ജയൻ അത്ര വിജയിച്ചില്ല. തൊണ്ണൂറുകളുടെ അവസാനം പുറത്തിറങ്ങിയ ആഘോഷം, കലാപം, സൂര്യകിരീടം, കുങ്കുമച്ചെപ്പ്, തുടങ്ങിയ മനോജ് കെ ജയൻ നായകനായ സിനിമകളുടെ പരാജയം മനോജ് കെ ജയൻ എന്ന നായക നടന് വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു.

തന്റെ കരിയർ താഴേക്ക് വീണ അത്തരം സിനിമകൾ വ്യക്തിപരമായി ഉയർച്ച നൽകിയിരുന്നുവെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയൻ. ഞാൻ നായകനായ സിനിമകൾ എനിക്ക് എന്റെ സിനിമ ജീവിതത്തിൽ വലിയ ഉയർച്ച നൽകിയില്ല പക്ഷേ ആ സമയത്ത് ഞാനൊരു വീട് വയ്ക്കുന്നുണ്ടായിരുന്നു .എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മൂലധനം ആവശ്യമായിരുന്നു.

എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറേ സിനിമകൾ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു. പക്ഷെ അത്ഭുതം എന്തെന്നാൽ ഭരതൻ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന നിലയിൽ എനിക്ക് ഗുണം ചെയ്തില്ലെന്നും മനോജ് കെ ജയൻ പറയുന്നു.

Also Read
എന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം മുൻ ഭാര്യ ലിസി ആയിരുന്നു: സങ്കടത്തോടെ പ്രിയദർശൻ പറഞ്ഞത് കേട്ടോ

Advertisement