പുതുമുഖങ്ങളെ അണിനിരത്തി ക്യാമ്പസ് പശ്ചാത്തലത്തിൽ കമൽ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു നമ്മൾ. ഈ ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്നു തുടങ്ങുന്ന ഗാനം മലയാളികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു.
ചിത്രത്തിലെ അപർണ എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കില്ല. പുതുമുഖ നടി രേണുക മേനോൻ ആയിരുന്നു അപർണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും തെന്നിന്ത്യൻ ഭാഷയിലെ ഓരോ സിനിമകളിലെങ്കിലും രേണുക അഭിനയിച്ചിട്ടുണ്ട്.
താരം അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായെത്തിയ പതാക എന്ന ചിത്രത്തിൽ ആയിരുന്നു. 2006 ൽ വിവാഹിത ആ രേണുക പിന്നീട് ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. അഭിനയ ജീവിതത്തിൽ നിന്നും പിന്നീട് വിട്ടുനിന്ന രേണുകയ്ക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്.
അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് രേണുക രംഗത്ത് എത്തിയിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നത്. ആദ്യം അഭിനയിച്ച സിനിമ പുറത്തു വന്നില്ല.
അതിനോടൊപ്പം തന്നെ ചെയ്ത ചിത്രമായിരുന്നു നമ്മൾ. അതിന്റെ സെറ്റിൽ വച്ച് സുഹാസിനി മാമുമായി നല്ല കമ്പനി ആയിരുന്നു. നമ്മളിന് ശേഷം തെലുങ്കിൽ നിന്ന് അവസരം തേടിയെത്തി. 4 വർഷങ്ങൾ കൊണ്ട് 15ൽ അധികം സിനിമകൾ ചെയ്തു
വിവാഹശേഷം അമേരിക്കയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഒരു കോട്ടയംകാരനായ ഫാദറാണ് അവിടെയുള്ള കുട്ടികളെ ഡാൻസ് പഠിപ്പിച്ചുകൂടെ എന്ന് ചോദിച്ചത്. അങ്ങനെ തുടങ്ങിയതാണ് ഡാൻസ് സ്‌കൂൾ. ഭർത്താവ് സൂരജിന് ടെക്നോപാർക്കിൽ ഒരു കമ്പനിയുണ്ട്.
സിനിമയിലേക്ക് ഇനി തിരിച്ചുവരുമോ എന്ന് പലരും എന്നോട് ചോദിച്ചു. അവരോടൊക്കെ ഇല്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അതിന്റെ കാരണം ഞാനൊരു മികച്ച നടിയാണെന്ന് എനിക്ക് തോന്നിയിരുന്നില്ല.
ഒരു ആവറേജ് ആക്ടർ. ഞാൻ എന്റെ ഈ ലൈഫിൽ ഹാപ്പിയാണ്. ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ലെന്നും രേണുക പറഞ്ഞിരുന്നു.