ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികയായിരുന്നു നടി ലിസി. മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ജനപ്രിയ ചലച്ചിത്ര സംവിധായകൻ ആയിരുന്ന പ്രിയദർശൻ ലിസിയെ പ്രണയിച്ചു വിവാഹം കഴിക്കുക ആയിരുന്നു.
എന്നാൽ പിന്നീട് ഇവർ വേർപി പിരിഞ്ഞു. ഇവരുടെ മകൾ കല്യാണി ഇപ്പോൾ സിനിമകളിൽ തിളങ്ങുകയാണ്. പിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിൽ ഒറ്റ മനസോടെയാണ് പ്രിയനും ലിസിയും എത്താറുള്ളത്.
അടുത്തിടെ മകൻ സിദ്ധാർത്ഥിന്റെ വിവാഹം ഇരുവരും ഒന്നിച്ച് നിന്നായിരുന്നു നടിത്തി കെങ്കേമമാക്കിയത്. അതേ സമയം തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി ആയിരുന്നു എന്ന് പ്രിയദർശൻ നേരത്തെ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ഞാൻ സിനിമ ചെയ്യുമ്പോൾ എന്റെ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എൻറെ ഭാര്യ തന്നെ ആയിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല. സംവിധായകൻ എന്നാൽ ക്യാപ്റ്റൻ ഓഫ് ഷിപ്പ് ആണ്.
ഒരുപാട് പ്രതിസന്ധികൾക്ക് ഇള്ളിൽ നിൽക്കുന്ന ജോലിയാണ് അത്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയർ താഴെ പോയിട്ടുണ്ടെങ്കിൽ മേജർ റീസൺ അവരുടെ കുടുംബമാണ്. വീടിന്റെ അടിത്തറ തെറ്റിയാൽ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നിൽക്കാൻ കഴിയില്ല.
അതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. അവരുടെ ഒന്നും പേര് പറയാൻ കഴിയാത്തത് കൊണ്ട് പറയാത്തതാണ് കാരണം എന്നെക്കാൾ വലിയ ആളുകളാണ് അവർ. അവരുടെയൊക്കെ തകർച്ചയുടെ പ്രധാന കാരണം വീട് തന്നെയാണെന്നും പ്രിയദർശൻ വ്യക്തമാക്കുന്നു.
വ്യക്തി ജീവിതത്തിൽ പ്രിയദർശൻ കുറച്ചു കാലം മുൻപ് ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നു. 2014 ൽ ആയിരുന്നു ലിസിയുമായി പ്രിയദർശൻ വേർപിരിയുന്നത്. 1990 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ മോചനത്തിന് ശേഷം വളരെ മോശം കാലഘട്ടത്തിലൂടെ ആണ് പ്രിയദർശൻ കടന്നു പോയത്.
മാനസികമായി അദ്ദേഹം തകർന്ന സമയമായിരുന്നു അത്. ഒടുവിൽ മോഹൻലാലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആ സമയത്ത് അദ്ദേഹം ഒപ്പം ചെയുന്നത്. കുടുംബ ബന്ധങ്ങളിലെ താളപിഴകൾ ഒരു വ്യക്തിയുടെ ക്രിയേറ്റീവിറ്റിയെ ബാധിക്കുമെന്നും തനിക്ക് പിന്തുണയായി നിന്നത് ഭാര്യ ലിസി ആയിരുന്നു എന്നുമാണ് പ്രിയദർശൻ പറയുന്നത്.
പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ
എന്നും ഞാൻ സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എന്റെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല, എന്നതാണ് അവസ്ഥ.
യഥാർഥത്തിൽ സംവിധായകൻ എന്നാൽ ക്യാപ്റ്റൻ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികൾക്ക് ഉള്ളിൽ നിൽക്കുന്ന ജോലിയാണത്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എല്ലാ വലിയ സംവിധായകരുടെയും കരിയർ താഴെ പോയിട്ടുണ്ടെങ്കിൽ മേജർ റീസൺ അവരുടെ കുടുംബമാണ്.
അടിസ്ഥാനപരമായി വീടിന്റെ അടിത്തറ തെറ്റിയാൽ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നിൽക്കാൻ കഴിയില്ല. അതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്, അവരുടെ ഒന്നും പേര് പറയാൻ കഴിയാത്തത് കൊണ്ട് പറയാത്തതാണ്. കാരണം എന്നെക്കാൾ വലിയ ആളുകളാണ് അവർ. അവരുടെയൊക്കെ തകർച്ചയുടെ പ്രധാന കാരണം വീട് തന്നെയാണെന്നും പ്രിയൻ പറയുന്നു.