എനിക്ക് ആദ്യമേ അതൊക്കെ അറിയാമായിരുന്നു: ഭർത്താവ് ആഞ്ജനേയന്റെ ആദ്യ വിവാഹത്തെ കുറിച്ച് അനന്യ പറഞ്ഞത് കേട്ടോ

2529

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ തര സുന്ദരി ആയിരുന്നു നടി അനന്യ. ബാല താരമായെത്തി മലയാള സിനിമയിൽ എത്തി പീന്നിട് നായികയായി മാറുകയായിരുന്നു താരം.

ജയസൂര്യ നായകനായ പോസറ്റീവ് എന്ന സിനിമയിലൂടെയാണ് അനന്യ നായികയായി എത്തുന്നത്.
ആയില്യ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് അനന്യ എന്ന പേര് താരം സ്വീകരിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

Advertisements

എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. നാടോടികൾ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച താരത്തിന് തേടി പിന്നീട് നിരവധി അവസരങ്ങൾ എത്തി.

Also Read
എന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം മുൻ ഭാര്യ ലിസി ആയിരുന്നു: സങ്കടത്തോടെ പ്രിയദർശൻ പറഞ്ഞത് കേട്ടോ

മോഹൻലാൽ നായകനായ ശിക്കാർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിക്കുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.ഒരു സ്‌മോൾ ഫാമിലി, സീനിയഴ്സ്, കുഞ്ഞളിയൻ, നാടോടി മന്നൻ, ടിയാൻ തുടങ്ങീ നിരവധി സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു.

2012ൽ വിവാഹിതയായ താരം വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമാണ്. സിനിമാ അഭിനയത്തിന് പുറമെ താരം നൃത്ത പരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്.

എന്നാൽ താരത്തിന്റെ വിവാഹം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. വിവാഹത്തെ കുറിച്ചും ഭർത്താവ് ആഞ്ജനയേനെ കുറിച്ചും അനന്യ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറലാവുന്നത്.

വെറുതെ ഈരിക്കുന്ന ആൾക്കാരാണ് അത് വിവാദമാക്കി കൊണ്ടുനടന്നത്. ഞങ്ങൾക്കത് വിവാദം ഒന്നുമല്ലായിരുന്നു. അതൊരു വിവാഹമാണ് അത്രയേയുള്ളൂ, ഇപ്പോൾ ഹാപ്പിയായിരിക്കുകയാണ് താനെന്നും അനന്യ പറയുന്നു.

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായിക വേഷങ്ങൾ താൻ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് നടി ഉർവ്വശി

വിവാഹ ശേഷം വെറുതെ ഇരിക്കുന്ന ചിലരാണ് തങ്ങളെ ഗോസിപ്പ് കോളങ്ങളിൽ ഉൾപ്പെടുത്തുന്നത്.
മാധ്യമങ്ങൾ ആഘോഷിച്ച് ആ വാർത്തകൾ കാരണം ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അതൊരു സാധാരണ വിവാഹം മാത്രമായിരുന്നു.

ആഞ്ജനേയേനെ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടന്നതെന്നും അനന്യ വ്യക്തമാക്കുന്നു. ആദ്യ വിവാഹ ബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയൻ തന്നോട് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു.

വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഞാൻ ആഞ്ജനേയന് ഒപ്പം പോയതെങ്കിലും ഇപ്പോൾ ഹാപ്പിയാണ്. ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയതിനാൽ പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. ഭർത്താവാകാൻ പോകുന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്.

യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താൻ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധി ഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും അനന്യ പറഞ്ഞു നിർത്തുന്നു.

Also Read
ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല, സിനിമയിലേക്ക് ഇനി തിരിച്ചുവരില്ല: തുറന്ന് പറഞ്ഞ് നടി രേണുക മേനോൻ

Advertisement