മോഹൻലാൽ ആ സൂപ്പർ ഹിറ്റ് ക്ലസ്സിക് ചിത്രം ഉപേക്ഷിക്കാൻ കാരണമായത് മുടി, സംഭവം ഇങ്ങനെ

3954

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർഹിറ്റുകൾ ആണ് പ്രിയദർശൻ ഒരുക്കിയിട്ടുള്ള്. മോഹൻലാൽ പ്രിയദർശൻ കോംബോ എന്ന് കേൾക്കുമ്പോഴെ മലയാളികൾക്ക് ആവേശമാണ്.

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, എന്നിഷ്ടം നിന്നിഷ്ടം, താളവട്ടം, ചെപ്പ്, ബോയിങ് ബോയിങ്, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളക്കുന്നു, തേൻമാവിൻ കൊമ്പത്ത് ആര്യൻ, അഭിമന്യു, കിലുക്കം, ചന്ദ്രലേഖ, വന്ദനം, മിന്നാരം, മിഥുനം, കാക്കക്കുയിൽ, ഒപ്പം, തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

Advertisements

അതേ സമയം ടൊറണ്ടോ അന്താരാഷ്ട്ര ചലിച്ചിത്ര മേളയിൽ റിലീസ് ചെയ്ത പ്രിയദർശൻ ചിത്രം ആയിരുന്നു കാഞ്ചീവരം എന്ന സിനമ. കാഞ്ചീവരം തമിഴിലും മലയാളത്തിലും സംവിധാനം ചെയ്യാനായിരുന്നു ആദ്യം പ്രിയദർശൻ ഉദ്ദേശിച്ചത്.

Also Read
അയൽപക്കത്തെ യുവാവിനോട് അടക്കാനാവാത്ത ആഗ്രഹം, ഗൾഫുകാരന്റെ ഭാര്യ മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, പിന്നെ കിട്ടിയത് എട്ടിന്റെ പണി

മോഹൻലാലിനെ നായകനാക്കി ചിത്രം ചെയ്യാൻ ആയിരുന്നു പ്രിയദർശൻ തീരുമാനിച്ചത്. എന്നാൽ ലാൽ പിന്മാറിയതോടെ ചിത്രം തമിഴിൽ മാത്രമായി. തുടർന്നു പ്രകാശ് രാജ് നായകനാകുകയും ചെയ്തു. മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധാനം തുടങ്ങി നിരവധി ദേശിയ അവാർഡുകൾ ഈ ചിത്രം വാരിക്കൂട്ടുകയും ചെയ്തു.

അതേ സമയം തുടർച്ചയായി 40 ദിവസം ഡേറ്റ് നൽകാൻ ഇല്ലാതിരുന്നതു മൂലമായിരുന്നു മോഹൻലാൽ ഈ ചിത്രം ഏറ്റെടുക്കാതിരുന്നത് എന്നാണ് അന്ന് അണിയറക്കാർ പറഞ്ഞത്. എന്നാൽ ഇതല്ല സംഭവം കഥാപാത്രത്തിനു പ്രായമാകുന്നത് അനുസരിച്ചു മുടി കുറച്ചു കുറച്ചു കൊണ്ടു വരേണ്ടതു കൊണ്ടാണ് മോഹൻലാൽ ചിത്രം ഉപേക്ഷിച്ചത് എന്നും പറഞ്ഞു കേട്ടിരുന്നു.

അതേ സമയം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം മരയ്ക്കാർ അറബിക്കടിലിന്റെ സിംഹം. ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസിൽ മരയ്ക്കാർ വേണ്ടത്ര വിജയം നേടിയിരുന്നില്ല.

Also Read
ഷൂട്ടിന്റെ കാര്യങ്ങളെല്ലാം സെറ്റായ ശേഷം വിളിച്ചപ്പോൾ എന്റെ ശബ്ദം കേട്ടതോടെ ട്രാൻസ് പേഴ്സണാണെന്ന് മനസിലാക്കി, അങ്ങിനെ ആ അവസരം നഷ്ടമായി : ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് റിയ ഇഷ

Advertisement