കൊച്ചിയിൽ തെന്നിന്ത്യൻ യുവനടി ആ ക്ര മി ക്ക പ്പെട്ട കേസിൽ പ്രതിയായ ദിലീപിന് ഓരോ ദിവസവും കുരുക്ക് മുറുകുകയാണ്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ നിന്നും ദിലീപിന് ശക്തമായ തിരിച്ചടി നേരിട്ടിരുന്നു.
അതേ സമയം ദിലീപുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മലയാളത്തിന് യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകു മാരൻ മുൻപ് ഒരിക്കൽ നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
നടി ആ ക്ര മി ക്ക പ്പെട്ട സംഭവത്തിൽ തുടക്കം മുതൽ നടിക്കൊപ്പം നിന്ന നടനാണ് പൃഥ്വിരാജ്. നേരത്തെ മലയാളത്തിലെ 4 യുവ നടിമാർ താര സംഘടനയായ അമ്മയിൽ നിന്നും രാജി വെച്ചിരുന്നു. അന്ന് ‘ദി വീക്ക്’ വാരികക്ക് നൽകിയ അഭിമുഖത്തിൽ താൻ രാജിവെച്ചവർക്ക് ഒപ്പമാണെന്നും തന്റെ നിലപാട് പറയേണ്ട സമയത്ത് പറയുമെന്നുും പൃഥ്വിരാജ് വ്യക്തമാക്കിയിരിന്നു.
റിമയും മറ്റു മൂന്ന് നടിമാരും അമ്മയിൽ നിന്നും രാജി വെക്കാനുണ്ടായ സാഹചര്യം എനിക്ക് ശരിക്കും മനസ്സിലാകും. ധീരമായ നിലപാടിന്റെ പേരിൽ ഞാൻ അവരെ അഭിനന്ദിക്കുകയാണ്.അവർക്കൊപ്പമാണ് ഞാനും. ഈ തീരുമാനത്തിന്റെ പേരിൽ അവരെ വിമർശിക്കുന്നവരുണ്ടാവും. എങ്കിലും, ശരിയും തെറ്റും വ്യക്തിഗതമാണെന്നതാണ് എന്റെ നിലപാടെന്നും പൃഥ്വിരാജ് പറയുകയുണ്ടായി.
അതേ സമയം അഭിമുഖത്തിൽ നിരവധി വിവാദ വിഷയങ്ങളിൽ താരം പ്രതികരിച്ചിരുന്നു. ദിലീപിനൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നൽകിയിരുന്നു. ദിലീപേട്ടന് ഒപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല.
അങ്ങനെയൊരു സാഹചര്യം ഉണ്ടാവുക ആണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുമെന്നും ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അതേ സമയം നടിയെ ആ ക്ര മി ച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂ ഢാ ലോ ചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്ര തി യാക്കി ക്രൈംബ്രാഞ്ച് വ ധ ഗൂഢാ ലോ ചന ക്കേ സ് രജിസ്റ്റർ ചെയ്തത്.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടിഎൻ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റൽ തെളിവുകൾ ന ശി പ്പി ക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്ര തി കൾ.