ഒരു പിടി മികച്ച സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ലക്ഷ്മി പ്രിയ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി 2005ൽ പുറത്തിറങ്ങിയ നരൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ലക്ഷ്മിപ്രിയ വളരെ പെട്ടെന്നാണ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്.
പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കാൻ ലക്ഷ്മി പ്രിയയ്ക്ക് കഴിഞ്ഞു. ഹാസ്യടച്ചുള്ള വേഷങ്ങളാണ് ലക്ഷ്മിയ്ക്ക് കൂടുതലും അവസരങ്ങൾ നേടി കൊടുത്തത്. കരിയറിൽ എന്നത് പോലെ കുടുംബ ജീവിതത്തിലും സന്തുഷ്ടയായി കഴിയുകയാണ് നടി.
ഭർത്താവ് ജയേഷിനെ കുറിച്ചും മകൾ മാതംഗിയെ കുറിച്ചും പലപ്പോഴായി നടി തുറന്നു പറഞ്ഞിട്ടുണ്ട്. പതിനാറാം വയസിലാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും അതിന് ശേഷം പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെന്നും അഭിമുഖങ്ങളിലൂടെ ലക്ഷ്മി തന്നെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പതിനെട്ടാം വിവാഹ വാർഷികത്തെ കുറിച്ചുള്ള പോസ്റ്റുമായിട്ടാണ് ലക്ഷ്മിപ്രിയ എത്തിയിരിക്കുന്നത്. വിവാഹഫോട്ടോയും ഇപ്പോഴുള്ള പുതിയ ഫോട്ടോയും പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഭർത്താവിനെ കുറിച്ച് നടി വാചാലയായത്.
ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം:
18th years of togetherness! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നൽ വേഗത്തിൽ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു. 16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടൻ. പിണക്കങ്ങൾ ആണോ ഇണക്കങ്ങൾ ആയിരുന്നോ കൂടുതൽ എന്ന് ചോദിച്ചാൽ സംശയം വേണ്ട പിണക്കങ്ങൾ തന്നെ.
പക്ഷേ ഇതിന്റെ ഇടയിൽ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട് ഒരു പിണക്കത്തിനും മായ്ക്കാൻ പറ്റാത്തത്. കഠിനമായ ഒരു വേദന കാലത്തിലൂടെയുള്ള കടന്നു പോക്ക് ആയതിനാൽ ആഘോഷങ്ങൾ ഇല്ല. അമ്മയുടെ കൃപയാൽ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന പ്രാർത്ഥന മാത്രം. എന്ന് ലക്ഷ്മി പ്രിയ ഒപ്പ് എന്നാണ് ലക്ഷ്മി പ്രിയ കുറിക്കുന്നത്.