ഹാരിസ് ജയരാജിനെ പുറത്താക്കി, പകരം സൂപ്പർ സംഗീത സംവിധായകൻ; വിജയ് മുരുകദോസ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്‌സ് ഇങ്ങനെ

20

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന അടുത്ത ചിത്രം എആർ മുരുഗദാസ് സംവിധാനം ചെയ്യുമെന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. തുപ്പാക്കി എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം ഇപ്പോഴത്തെ പുതിയ വാർത്ത തുപ്പാക്കിയുടെ സംഗീത സംവിധായകനായ ഹാരിസ് ജയരാജ് ഈ പ്രൊജക്ടിൽ ഉണ്ടാവില്ല. പകരം, പുതിയ സെൻസേഷനായ എസ് തമൻ ആയിരിക്കും മുരുഗദാസ് വിജയ് സിനിമയ്ക്ക് സംഗീതം ഒരുക്കുക എന്നതാണ്.

Advertisements

തെലുങ്ക് ബ്ലോക്ബസ്റ്ററായ അല വൈകുണ്ഠപുരംലോയ്ക്ക് വേണ്ടി തമൻ തയ്യാറാക്കിയ ഗാനങ്ങളെല്ലാം തകർപ്പൻ ഹിറ്റുകളായി മാറിയിരുന്നു. തുപ്പാക്കി, കത്തി, സർക്കാർ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം എ ആർ മുരുഗദാസും വിജയും ചേരുന്ന പ്രൊജക്ട് ആണ് ഇത്.

എന്നാൽ ദർബാർ’ എന്ന രജനികാന്ത് ചിത്രം ബോക്‌സോഫീസിൽ തകർന്നതോടെ എആർ മുരുഗദാസിന് തമിഴ് ഇൻഡസ്ട്രിയിൽ വൻ തിരിച്ചടിയാണ് ഇപ്പോൾ നേരിടേണ്ടിവരുന്നത്. മുരുഗദാസ് അടുത്തതായി ഒരുക്കുന്ന വിജയ് ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്സാണ്.

ഈ സിനിമയിൽ മുരുഗദാസിന്റെ പ്രതിഫലം 50 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ് സൺ പിക്‌ചേഴ്സ്.
ദർബാറിനുവേണ്ടി മുരുഗദാസ് 35 കോടി രൂപയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. വിജയെ നായകനാക്കി ചെയ്യുന്ന തുപ്പാക്കി 2ന് മുരുഗദാസിന്റെ പ്രതിഫലം 18 കോടി രൂപയിൽ താഴെ മാത്രമായിരിക്കുമെന്ന് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

മാത്രമല്ല, തുപ്പാക്കി 2ന് നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റിലും കുറവ് വരുത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ പെട്ടുഴലുന്ന സിനിമാലോകത്ത് ഇനി വാരിക്കോരി ചെലവഴിച്ച് സിനിമ നിർമ്മിക്കുന്നത് നഷ്ടക്കച്ചവടമായിരിക്കുമെന്ന തിരിച്ചറിവിലാണ് സൺ പിക്‌ചേഴ്സ്.

Advertisement