അമേരിക്കയിൽ എങ്ങനെ നടന്നാലും കുഴപ്പമില്ല, ഇവിടെ ഗ്ലാമറസ് ഡ്രസ്സിട്ടാൽ പിന്നെ തുറിച്ചുനോട്ടമാണ്: തുടന്നടിച്ച് പത്മപ്രിയ

1014

മലയാളത്തിന്റെ ക്ലാസിക്ക് ഡയറക്ടർ ബ്ലസ്സിയുടെ സംവിധാനാത്തിൽ 2004 ൽ പുറത്തിുറങ്ങിയ കാഴ്ച്ച എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്കെത്തിയ താരസുന്ദരിയാണ് പത്മപ്രിയ. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 50 ഓളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചു.

1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയ രംഗത്തേക്ക് വന്നത്. മലയാളത്തിൽ പ്രവീണ ചെയ്ത വേഷമായിരുന്നു പത്മപ്രിയയുടേത്.

Advertisements

പിന്നീട് മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്നുവന്നു. കാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിലാണ് മലയാളി പ്രേക്ഷകർ പത്മപ്രിയയെ കണ്ടത്. മോഹൻ ലാലിനൊപ്പം വടക്കുംനാഥനിലും തൊട്ടു പിന്നാലെ നടി എത്തി.

Also Read
അത് ചെയ്ത് തരുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ; നടി മാളവിക വെയിൽസ് വിവാഹത്തെ കുറിച്ച് പറഞ്ഞത് കേട്ടോ

ദേശീയ സ്‌പെഷ്യൽ ജൂറി അവാർഡും രണ്ട് കേരള സംസ്ഥാന അവാർഡും, തമിഴ്‌നാട് സംസ്ഥാന അവാർഡും മൂന്ന് തവണ ഫിലിംഫെയർ അവാർഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്. അതേ സമയം കുറച്ചു കാലം സിനിമയിൽനിന്നും വിട്ടുനിന്നതിനു ശേഷം വിവാഹ ജീവിതത്തിലേക്കു പത്മപ്രിയ കടന്നിരുന്നു. ജാസ്മിൻ ഷായാണ് പത്മ പ്രിയയുടെ ഭർത്താവ്.

അമേരിക്കയിലെ ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദ പഠനത്തിനിടയിലാണ് നടി ജാസ്മിൻ ഷായെ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയത്തിന് വഴിമാറിയപ്പോൾ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ആം ആദ്മി പാർട്ടി നേതാവും ദൽഹി ഗവൺമെന്റിന്റെ ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാനുമാണ് ജാസ്മിൻ ഷാ. വിവാഹ വാർത്ത പോലും സിനിമാലോകം അറിഞ്ഞിരുന്നില്ല

ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്. അതേ സമയം അടുത്തിടെ പത്മപ്രിയ നടത്തിയ ചില പ്രസ്താവനകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നുണ്ട്. മിനി സ്‌കർട്ടൊക്കെ ഇട്ട് അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പത്തു വർഷത്തിനു ശേഷം ചെയ്യേണ്ട കഥാപാത്രങ്ങളാണ് ലഭിച്ചത്.

അമേരിക്കയിൽ സിനിമയെക്കാൾ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. താൻ ഇപ്പോഴാണ് സിനിമയെക്കാൾ ഗ്ലാമറസായി ജീവിക്കുന്നത്. അമേരിക്കയിലെ ജീവിത ശൈലി തന്നെ ഏറെ സ്വാധീനിച്ചുവെന്നും താരം പറഞ്ഞു. ക്ലാസ് റൂം പഠനമല്ല അവിടുത്തേത്. സെൽഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസിൽ പോണമെന്ന നിർബന്ധമൊന്നും ഇല്ല.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും എന്നാൽ ഒരിക്കലും തനിക്കത് അനുഭവിയ്‌ക്കേണ്ടി വന്നിട്ടില്ല എന്നും പത്മപ്രിയ നേരത്തെ തുറന്നു പറഞ്ഞിരുന്നു. നായികമാർക്ക് അവസരം വേണമെങ്കിൽ നായക നടന്മാർക്കും സംവിധായകർക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും ചിലർ മാനം ഭയന്ന് പുറത്തു പറയാറില്ലെന്നും നടി പറഞ്ഞിരുന്നു.

അതേ സമയം ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായ പത്മപ്രിയ. ഒരു തെക്കൻ തല്ലു കേസ്, വണ്ടർ വുമൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് പത്മപ്രിയ.

Also Read
നിങ്ങളുടെ മാ റി ടത്തിന്റെ സൈസ് എത്രയാണെന്ന് യുവനടി യാഷികയോട് ഞരമ്പൻ; നല്ല കിണ്ണംകാച്ചി മറുപടി നൽകി നടി

Advertisement