തെന്നിന്ത്യയിൽ സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയാണ് സോണിയ അഗർവാൾ. മലയാളികൽക്കും ഏറെ സുപരിചിതയായ നടി തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ മികച്ച വേഷങ്ങൾ ചെയ്തിരുന്നു.
തമിഴകത്തിന്റെ യുവസൂപ്പർതാരം ധനുഷിന്റെ കാതൽ കൊണ്ടേൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് സോണിയ അഗർവാൾ ആരാധകരുടെ ഹൃദയം കവർന്നത്. ധനുഷിന്റെ കരിയറിലെ തന്നെ രണ്ടാമത്തെ ചിത്രമായിരുന്നു കാതൽ കൊണ്ടേൻ. മാനസീക വൈകല്യമുള്ള വിദ്യായാർഥിയായി സമാനതകളില്ലാത്ത പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്.
ധനുഷിന്റെ സഹോദരനും സോണിയയുടെ മുൻഭർത്താവും തമിഴിലെ മികവുറ്റ സംവിധായകരിൽ ഒരാളുമായ സെൽവ രാഘവനാണ് സിനിമ സംവിധാനം ചെയ്തത്. സെൽവരാഘവന്റേയും രണ്ടാമത്തെ സിനിമയായിരുന്നു. കാതൽ കൊണ്ടേനിന് ശേഷം സെൽവരാഘവന്റെ സെവൻ ജി റെയിൻ ബോ കോളനി, പുതുപേട്ടയ് തുടങ്ങിയ സിനിമകളിലും സോണിയ അഗർവാൾ അഭിനയിച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 2006 ഡിസംബറിലായിരുന്നു ആഘോഷമായി സെൽവരാഘവന്റേയും സോണിയ അഗർവാളിന്റേയും വിവാഹം നടന്നത്. അത്രത്തോളം അടുത്തറിയാവുന്നവർ ആയിരുന്നിട്ടും രണ്ട് വർഷം മാത്രം ദാമ്പത്യ ജീവിതം ഒരുമിച്ച് കൊണ്ടുപോകാനെ സെൽവരാഘവനും സോണിയയ്ക്കും സാധിച്ചുള്ളൂ.
2009ൽ വിവാഹമോചനത്തിന് അപേക്ഷിക്കുകയും 2010ൽ പിരിയുകയും ചെയ്തു. അതേ സമയം ഒരിക്കലും വിവാഹ മോചനത്തിന് പിന്നിലെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അന്നും ഇന്നും സെൽവരാഘവൻ തന്റെ ഗുരുവാണെന്നാണ് അഭിമുഖങ്ങളിലടക്കം സോണിയ പറയാറുള്ളത്.
ഇപ്പോൾ ഇതാ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സോണിയ അഗർവാൾ പറയുന്ന ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. വിവാഹം കഴിക്കാമെന്ന തീരുമാനം സന്തോഷത്തോടെയും ബന്ധം പിരിയാം എന്നത് സങ്കടത്തോടെയും ഹൃദയ വേദനയോടെയും ആയിരിക്കും എല്ലാവരും തീരുമാനിക്കുക. വിവാഹമോചനം എന്നത് എല്ലാവരുടേയും പെട്ടന്നുള്ള തീരുമാനമാണ്.
ചിലപ്പോൾ സമ്മർദം സഹിക്കാൻ സാധിക്കില്ല. ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാൻ തോന്നികൊണ്ടേ ഇരിക്കും. പലരും പരമാവധി പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഇപ്പോൾ വിവാഹ മോചനങ്ങൾ കൂടി വരുന്നതിന് കാരണം ആർക്കും ക്ഷമ ഇല്ലാത്തതിനാലാണെന്നാണ് സോണിയ അഗർവാൾ പറയുന്നത്.
സെൽവരാഘവനും ആയുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ മറ്റ് ജീവിത തിരക്കുകളുമായി കഴിയുകയാണ് സോണിയ അഗർവാൾ. അതേസമയം 2011ൽ സെൽവരാഘവൻ വീണ്ടും വിവാഹിതനായി. ഗീതാഞ്ജലി രാമനെയാണ് സെൽവരാഘവൻ വിവാഹം ചെയ്തത്.
മയക്കം എന്ന സിനിമയിൽ സഹ സംവിധായികയായി ഗീതാഞ്ജലി പ്രവർത്തിച്ചിരുന്നു. സാനി കൈദം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് സെൽവരാഘവൻ. അതേസമയം കയ്പക്ക എന്ന മലയാളം സിനിമയാണ് ഇനി റിലീസിനെത്താനുള്ള സോണിയയുടെ ഏറ്റവും പുതിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷം സോണിയ ചെയ്യുന്ന മലയാളം സിനിമ കൂടിയാണ് കയ്പക്ക.