മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് സുപരിചിതനായ ഡാൻസറാണ് സുഹൈദ് കുക്കു. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു മലയാളികൾക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഏറെ പ്രതിസന്ധികളും എതിർപ്പുകളും മറികടന്നായിരുന്നു കുക്കും ദീപയും തമ്മിലുള്ള വിവാഹം നടന്നത്.
ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കുക്കുവും ദീപയും. ചാവക്കാട് വെച്ചാണ് ദീപയെ ആദ്യമായി കാണുന്നത്. താൻ പഠിച്ചിരുന്ന ഡാൻസ് അക്കാദമിയിൽ ഇവൾ വരുകയായിരുന്നു. ഒരു ഡാൻസ് കൊറിയോഗ്രാഫി ചെയ്യാൻ വേണ്ടി, അവിടെയുള്ള തന്റെ ഗുരു എന്നെ ഏൽപ്പിക്കുകയായിരുന്നു.
എന്നാൽ അന്ന് ഈ ബന്ധം വിവാഹത്തിൽ ഒന്നും എത്തുമെന്ന് കരുതിയില്ല. പക്ഷെ ഒരു പോസിറ്റീവ് വൈബ് ദീപയിൽ നിന്ന് അന്നേ കിട്ടി. വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ആദ്യം തന്നെ ദീപ റിജക്ട് ചെയ്യുകയായിരുന്നു. എല്ലാം കൊണ്ടും ചേരാത്തവരാണ് നമ്മൾ.
മെന്റലി ഒരു സപ്പോർട്ടുണ്ടെന്ന് വെച്ചാലും അത് വിജയകരമാവില്ല എന്നായിരുന്നു ദീപയുടെ പ്രതികരണം എന്നാണ് കുക്കു പറയുന്നത്. വീട്ടിൽ വളരെ വൈകിയാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ഒറ്റമോളാണ് താൻ. രണ്ട് ചേട്ടൻമാരാണ് എനിക്കുള്ളത്. കൂടാതെ മറ്റ് കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു.
മതത്തിന്റെ പേരിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് വീട്ടിൽ നിന്ന് എതിർപ്പുകളായിരുന്നു. കുറെ തവണ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞിരുന്നു. പകുതി സമ്മതത്തിലാണ് ഈ വിവാഹം നടക്കുന്നത്. നീയായിട്ടെടുത്ത തീരുമാനമാണ്, അതാണെങ്കിൽ അങ്ങനെ പൊക്കോ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണമെന്ന് ദീപയും പറയുന്നു.
ഞങ്ങൾ മതപരമായി രണ്ട് വിശ്വാസക്കാരാണ്, അത് അങ്ങനെ തന്നെയാണ് പോവുന്നത്. കല്യാണത്തിന് മുന്നേയും പറഞ്ഞ കാര്യങ്ങളിലൂടെ തന്നെയാണ് ഞങ്ങൾ പോവുന്നത്. രണ്ടാളുടേയും വിശ്വാസം അതേപോലെ തുടരാമെന്ന് കല്യാണത്തിന് മുൻപേ പറഞ്ഞിരുന്നു. ഇപ്പോഴും അതങ്ങനെ തന്നെയാണെന്നായിരുന്നു കുക്കുവും ദീപയും പറഞ്ഞത്.
ആദ്യമൊക്കെ ഡാൻസിനെ പോത്സാഹിപ്പിച്ചവരിൽ പലരും ഇതൊരു ജീവിതമാർഗമാക്കിയാൽ എങ്ങനെയായിരിക്കും എന്ന് ചോദിച്ചിരുന്നു. കല കൊണ്ട് ജീവിക്കാൻ പറ്റുമെന്ന് പ്രൂവ് ചെയ്യണമായിരുന്നു തനിക്കെന്നും കുക്കു വ്യക്തമാക്കുന്നു.