ഞാൻ അഭിനയിക്കുന്നത് അച്ഛന് ഇഷ്ടമില്ലായിരുന്നു, ആദ്യം തന്നെ അത് കിട്ടിയപ്പോൾ ഒരു വിഷമം തോന്നിയിരുന്നു: തുറന്നു പറഞ്ഞ് സായി കുമാറിന്റെ മകൾ വൈഷ്ണവി

1111

അഭിനയ രംഗത്തേക്ക് സിനിമാ താരങ്ങളുടെ മക്കൾ എത്തുന്നത് സാധാരണ കാര്യമാണ്. കൂടുതലും താരപുത്രന്മാരുടെ എൻട്രിയാണ് ഇതുവരെ നടന്നിട്ടുള്ളത്. എന്നാൽ നടൻ സായി കുമാറിന്റെ മകൾ വൈഷ്ണവി കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി അഭിനയത്തിൽ സജീവമായി തുടരുകയാണ്.

അച്ഛൻ സായി കുമാറിന്റെയും മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും പാതയിലൂടെ അഭിനേത്രിയായി മാറിയെങ്കിലും ടെലിവിഷൻ സീരിയലുകളിലാണ് വൈഷ്ണവി സജീവമായത്. സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനക ദുർഗ്ഗ എന്ന കഥാപാത്രം വലിയ ജനപ്രീതി നേടിയെടുത്തിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ ആദ്യ പ്രൊജക്ടിനെ കുറിച്ച് മനസ് തുറക്കുകയാണ് വൈഷ്ണവി. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് അഭിനയ ജീവിതത്തെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ താരപുത്രി തുറന്നു പറഞ്ഞത്.

Also Read
ഞങ്ങൾ രണ്ട് മത വിശ്വാസക്കാരാണ്, വിവാഹശേഷവും അത് അങ്ങനെ തന്നെയാണ്: സുഹൈൽ കുക്കുവും ഭാര്യ ദീപയും പറയുന്നു

അച്ഛന്റെ അടുത്ത് നിന്ന് അഭിനയത്തെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ നേരിട്ട് അനുഭവിക്കുമ്പോൾ വ്യത്യസ്തമായി തോന്നുണ്ട്. അഭിനയിക്കാനുള്ള ഓഫറുകളൊക്കെ തനിക്ക് വന്നിരുന്നു. ദിലീപ് അങ്കിളൊക്കെ വിളിച്ച് സംസാരിക്കുകയും ചെയ്തു. പക്ഷേ അച്ഛന് താൽപര്യമില്ലായിരുന്നു.

പഠിത്തം കഴിഞ്ഞിട്ട് നോക്കാം എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്. എല്ലാ കാലത്തും അഭിനയവുമായി മുന്നോട്ട് പോവാൻ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൈയ്യെത്തും ദൂരത്ത് സീരിയലിലേക്ക് വന്നത് നടി സീമ ജി നായരിലൂടെ ആണെന്നാണ് വൈഷ്ണവി പറയുന്നത്. അതേ സമയം സീരിയലിൽ ഭർത്താവിന്റെ വേഷത്തിലെത്തുന്ന ശരൺ പുതുമനയെ പറ്റിയും വൈഷ്ണവി സംസാരിച്ചു.

ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ടെൻഷൻ തോന്നാറുണ്ട്. ടെൻഷൻ ഉണ്ടാവാറുണ്ടെങ്കിലും അദ്ദേഹം സപ്പോർട്ട് ചെയ്യും. സീരിയലിൽ അഭിനയിച്ച് തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. അതുകൊണ്ട് വീട്ടിൽ പോവുന്നത് കുറവാണ്. സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് അരമണിക്കൂറിൽ നിന്നും ഒരു മണിക്കൂറോളം ആക്കി.

അതിന്റെ തിരക്കുകളാണിപ്പോൾ. സിനിമാ ലൊക്കേഷനിൽ എന്നെ അച്ഛൻ അധികം കൊണ്ട് പോവാറില്ലായിരുന്നു. മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ ലൊക്കേഷനിൽ പോയെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വന്നിരുന്നു. ഇനി സിനിമയിലേക്ക് നല്ല ഓഫർ വന്നാൽ അത് ചെയ്തിരിക്കുമെന്നാണ് വൈഷ്ണവി ഉറപ്പിച്ച് പറയുന്നത്.

Also Read
ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യുമോ, രഹസ്യ ടാറ്റു ഉണ്ടോ, വെള്ളമടിച്ച് ബോധം പോയിട്ടുണ്ടോ: ഗായത്രി സുരേഷ് പറഞ്ഞ മറുപടി കേട്ടോ

നായിക തന്നെ വേണമെന്ന വാശിയൊന്നുമില്ല. ഒരു സീനേ ഉള്ളു എങ്കിൽ പോലും അത് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നും താരപുത്രി വ്യക്തമാക്കുന്നു. പിന്നെ ആദ്യ ഓഫറിൽ തന്നെ വളരെയധികം പ്രായം കൂടിയ കഥാപാത്രം കിട്ടിയപ്പോൾ ഒരു വിഷമം പോലെ തോന്നിയിരുന്നു. പിന്നെ അച്ഛനും അപ്പൂപ്പനെയുമൊക്കെ ഓർമ്മ വന്നു.

തന്റെ പിതാവ് മമ്മൂട്ടിയുടെയൊക്കെ അച്ഛനായി അഭിനയിച്ചതൊക്കെ ഓർത്തപ്പോൾ പിന്നെ തനിക്കും എന്ത് കൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചുവെന്നും വൈഷ്ണവി പറയുന്നു. എന്തായാലും പിതാവിനെ പോലെയും മുത്തച്ഛനെ പോലെയും മനോഹരമായി അഭിനയിക്കാനുള്ള കഴിവ് വൈഷ്ണവിയ്ക്കും കിട്ടിയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. സീരിയലിലെ ആദ്യ കഥാപാത്രം തന്നെ അത്രയും പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്.

Advertisement