മലയാള സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് കന്യാ ഭാരതി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത കന്യ ഏവർക്കും സുപരിചിതയായ താരമാണ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ ചന്ദനമഴ എന്ന സീരിയലിലൂടെ വർഷയുടെ അമ്മയായി എത്തിയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഈ പരമ്പരയിൽ കുശുമ്പും കുന്നായ്മയും നിറഞ്ഞ വില്ലത്തി വേഷമായിരുന്നു താരം ചെയ്തത്.
താരത്തിന്റെ മായാവതി എന്നൊരു കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. സിനിമയേക്കാൾ താരത്തെ പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചത് സീരിയലിലൂടെയാണ്. ഇതിലൂടെയായിരുന്നു താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതും. വർഷങ്ങളായി അഭിനയ മേഖലയിൽ സജീവമായ താരം ബിഗ് സ്‌ക്രീനിലും മുൻ നിര നായകന്മാർക്കൊപ്പവും തന്റെ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്.
അഭിനയത്തോട് അത്ര താല്പര്യം പണ്ട് ഇല്ലായിരുന്നു എങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥയാകണം എന്നായിരുന്നു താരം ആഗ്രഹിച്ചത്. എന്റെ സൂര്യപുത്രിക്ക്, ഭാര്യ, തിങ്കൾ മുതൽ വെള്ളിവരെ, കാഞ്ചനം, അമ്മ അമ്മായിഅമ്മ, പോക്കിരിരാജ, കല്യാണ കച്ചേരി, തന്നോന്നി തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ താരത്തിന് ഭാഗമാകാൻ ഉള്ള അവസരവും ലഭിച്ചിട്ടുണ്ട്. ചന്ദനമഴ, അമ്മ, വള്ളി, അഴഗിനി, തന്ത വീട്, നന്ദിനി, എന്ന് സ്വന്തം ജാനി തുടങ്ങിയ പരമ്പരലിലൂടെ ശ്രദ്ധേയമായ കഥാപീത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
മറ്റ് തെന്നിന്ത്യൻ ഭാഷകളിലെ പാരമ്പരകളിലും താരം സജീവമാണ്. താരത്തിന്റെ സ്വദേശം പത്തനംതിട്ട ആണെങ്കിലും കഴിഞ്ഞ 21 വർഷ കാലമായി താരം ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ കലാപരിപാടികളിൽ എല്ലാം തന്നെ കന്യ സജീവമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് നിന്നിരുന്ന സമയം ഒരു നാടകത്തിലേക്ക് അഭിനയിക്കാനുള്ള അവസരം അടൂർ പങ്കജം വഴി കന്യക്ക് കിട്ടിയിരുന്നത്.
ആ നാടകത്തിലെ അഭിനയത്തിന് താരത്തിന് ബെസ്റ്റ് സഹനടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടുകയും ചെയ്തു. ഒരു സോഫ്റ്റ് കഥാപാത്രമായിരുന്നു താരത്തെ തേടി നാടകത്തിൽ അഭിനയിച്ചത്. അതിന് ശേഷമായിരുന്നു താരം ദൂരദർശനിലെ ഒരു ടെലിഫിലിമിലേക്ക് എത്തപ്പെടുന്നത്. അതിന് പിന്നാലെ ആയിരുന്നു ഒരു സിനിമയിലേക്കുള്ള എൻട്രിയും താരത്തെ തേടി എത്തിയതും. അതേസമയം കുടുംബപരമായ രീതിയിൽ നോക്കുമ്പോൾ ഫാമിലിയിൽ ആർക്കും കന്യ അഭിനയിക്കാൻ പോകുന്നതിനോട് ഇഷ്ടം ഉണ്ടായിരുന്നില്ല.
പക്ഷേ അമ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. എനിക്ക് പറ്റാതെ പോയ ഒരു കാര്യം മകൾക്ക് ലക്ക് ഉണ്ടെങ്കിൽ നടക്കട്ടെയെന്ന് അമ്മ പറഞ്ഞതായി കന്യ വെളിപ്പെടുത്തിയിരുന്നു. അഭിനയ മേഖലയിൽ കന്യയ്ക്ക് ഏറെ സപ്പോർട് നൽകുന്നത് കന്യയുടെ ഭർത്താവ് തന്നെയാണ്. കവിതാവ് ഭാരതി എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ഇവർക്ക് ഒരു മകൾ കൂടിയാണ് ഉണ്ട്. നില ഭാരതി എന്നാണ് മകളുടെ പേര്.
ഇവർക്ക് ഒരു പ്രൊഡക്ഷൻ കമ്പനി തന്നെ ഉണ്ട്. ഒരു സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ മകൾ നേടണം എന്ന ആഗ്രഹമാണ് കന്യക്ക് ഉള്ളത്. മലയാളത്തിലെ സീരിയൽ ആർട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാർക്ക് വേണ്ടല്ലോ. കേരളത്തിന് പുറത്തുള്ള സീരിയൽ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയൽ താരങ്ങളോട് അവർക്ക് പുച്ഛമാണ്. എത്രയോ കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവർ ശ്രദ്ധിക്കില്ല. നടിമാരാണ് ഈ പ്രശ്‌നം കൂടുതൽ അനുഭവിക്കുന്നത് എന്ന് താരം തുറന്ന് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
പവിത്രൻ സംവിധാനം ചെയ്ത ബലി എന്ന സിനിമയിലൂടെ നായികയായും കന്യ ഭാരതി അരങ്ങേറി. ചാരുഹാസൻ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ആ സിനിമയിലെ പ്രധാന താരങ്ങൾ. സാവിത്രി എന്ന കന്യയുടെ കഥാപാത്രത്തെ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് പോലും പരിഗണിച്ചിരുന്നു. അവസാന റൗണ്ടിലാണ് നടി അന്ന് പുറത്തായത്.
കലാഭവൻ മണി നായകനായി എത്തിയ ദി പോർട്ടർ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തിൽ കന്യ അഭിനയിച്ചു. ശാലിനി എന്ന കഥാപാത്രമായിട്ടാണ് നടി ആ സിനിമയിൽ എത്തിയത്. റഹ്മാൻ, രതീഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലും നായികയായത് കന്യ ഭാരതി തന്നെ ആയിരുന്നു. സോഫിയ എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്.
ഹിറ്റ്ലിസ്റ്റ് സംവിധാനം ചെയ്ത ശശിമോഹന്റെ മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന അടുത്ത സിനിമയിലും പ്രധാന കഥാപാത്രമായി എത്തിയത് കന്യ ഭാരതി ആയിരുന്നു. ഭാമ എന്ന കഥാപാത്രമായി കന്യ അഭിനയിച്ച സിനിമയിൽ മനോജ് കെ ജയൻ, ആനി, പ്രേംകുമാർ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. കല്യാണ കച്ചേരി, നഗരപുരാണം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു.
അമ്മ അമ്മായിയമ്മ എന്ന സിനിമയിലെ രേണുക എന്ന കഥാപാത്രവും മലയാളത്തിൽ പ്രേക്ഷക ശ്രദ്ധ നേടി.സിനിമയിൽ സുകുമാരി അവതരിപ്പിച്ച വിശാലാക്ഷി എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് നടി അഭിനയിച്ചത്. ഹരിശ്രീ അശോകന്റെ പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ വിവാഹം ചെയ്യുന്ന രേണുക സിനിമയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളിലൊന്നായിരുന്നു.
പുത്തൂരം പുത്രി ഉണ്ണിയാർച്ച സിനിമയിലെ കുഞ്ചുനൂലി, പ്രജാപതി സിനിമയിലെ ദേവകി തുടങ്ങിയ കഥാപാത്രങ്ങളായും നടിയെ പിന്നീട് പ്രേക്ഷകർ കണ്ടു. ഒരിടവേളക്ക് ശേഷം താന്തോന്നി സിനിമയിൽ നായകനായ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ആന്റിയുടെ വേഷത്തിൽ എത്തിയതും കന്യ ഭാരതിയാണ്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയിലും നല്ലൊരു കഥാപാത്രമാണ് നടിക്ക് ലഭിച്ചത്.
സിദ്ധിഖ് അവതരിപ്പിച്ച രാജേന്ദ്ര ബാബു എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലാണ് നടി മലയാളികൾക്ക് മുന്നിൽ എത്തിയത്. എന്നാൽ കന്യ ഭാരതി എന്ന നടിയെ ഇപ്പോൾ പ്രേക്ഷകർക്ക് കൂടുതൽ പരിചയം സിനിമയെക്കാൾ ഉപരി സീരിയൽ നടി എന്ന നിലയ്ക്കാണ്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മാനസി എന്ന സീരിയലിലെ മീര ഐപിഎസ് എന്ന കഥാപാത്രമാണ് നടിക്ക് ആദ്യമായി മിനിസ്‌ക്രീനിൽ വലിയ പ്രേക്ഷകശ്രദ്ധ നേടികൊടുക്കുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ മായാവതി എന്ന കഥാപാത്രം എക്കാലവും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒന്നാണ്. സ്വാമി അയ്യപ്പൻ, മാനസവീണ, അമ്മ, എന്ന് സ്വന്തം ജാനി തുടങ്ങി നിരവധി സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ നടി അഭിനയിച്ചു. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിലാണ് ഇപ്പോൾ കന്യ ഭാരതി അഭിനയിക്കുന്നത്. തമിഴ് സീരിയലുകളിലും ഇന്ന് സജീവമാണ് നടി.