മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ താരമാണ് മഞ്ജിമ മോഹൻ. പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ ഇപ്പോൾ ആരാധകർക്ക് ക്ക് ഏറെ ഇഷ്ടമുള്ള നായക നടിയാണ്.
കളിയൂഞ്ഞാലിന് ശേഷം മയിൽപീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷൻ, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പിന്നീട് മലയാളത്തിന്റെ യുവനനടൻ നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയിലൂടെ മലയാളത്തിൽ നായികയായി മഞ്ജിമ അരങ്ങേറി. തുടർന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു നടി.
അതിന് ശേഷം മിഖായേൽ എന്ന ചിത്രത്തിലും നിവിൻ പോളിയുടെ നായികയായി. തമിഴിലെ ക്ലാസ്സിക് സംവിധായകൻ ഗൗതം മേനോന്റെ അച്ചം യെൻപത് മടമയടായിലൂടെ തമിഴിൽ അരങ്ങേറി. വിഷ്ണു വിശാലിന്റെ എഫ്ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദർബാറിലും അഭിനയിച്ച മഞ്ജിമ ഗൗതം കാർത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് മഞ്ജിമ കൂടുതൽ സിനിമകളിലും അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തമിഴ് യുവതാരം ഗൗതം കാർത്തിക്കുമായി പ്രണയത്തിലാണ്, ഉടൻ വിവാഹിതരാകും എന്ന വാർത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജിമ മോഹൻ.
തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്. ദേവരാട്ടം എന്ന ചിത്രത്തിൽ മഞ്ജിമയുടെ നായകനായിരുന്നു ഗൗതം കാർത്തിക്. മഞ്ജിമ മോഹന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ അഭിമുഖങ്ങളിൽ മുമ്പ് പങ്കെടുക്കുമ്പോൾ ഏറ്റവും കൂടുതൽ എല്ലാവരും ചോദിക്കാറുള്ളത്, എന്തുകൊണ്ടാണ് നിങ്ങളെ കുറിച്ച് ഗോസിപ്പുകൾ വരാത്തത് എന്നാണ്. ഇപ്പോൾ ഒരു ചെറുത് കിട്ടിയപ്പോൾ അവർ ആഘോഷിക്കുകയാണ്.
തന്റെ സ്വകാര്യ ജീവിതം പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. പ്രണയം, വിവാഹം എന്നിവയെല്ലാം രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബത്തേയും ബാധിക്കുന്നതാണ്. ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോൾ പുറത്ത് പറയാതിരിക്കില്ല. ഗൗതം എന്റെ മെയിൽ വേർഷൻ ആണ്. അവനോട് അടുത്ത ബന്ധമുണ്ട്. തന്റെ വീട്ടുകാർക്കും അവനെ പരിചയമാണ്. അവനോട് ഞാൻ എന്തും തുറന്ന് പറയും കാരണം ഞാൻ പറയുന്നത് കണക്കുകൂട്ടി അവൻ എന്നെ വിലയിരുത്തുകയോ വിമർശിക്കുകയോ ചെയ്യാറില്ല.
അവനൊപ്പം മാത്രമല്ല മറ്റ് നായക നടന്മാർക്കൊപ്പമെല്ലാം ഞാൻ പുറത്ത് പോയിട്ടുണ്ട്. അവന്റെ കുടുംബവും എനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി വലിയ സൗഹൃദമുണ്ട്. അവൻ എപ്പോഴും സ്പെഷ്യലായ വ്യക്തിയാണ്.
ഗോസിപ്പുകൾ എന്നെ ബാധിക്കാറില്ല. പക്ഷെ എന്റെ വീട്ടുകാരെ അത് ബാധിക്കാറുണ്ട്. ബന്ധുക്കളുടേയും മറ്റുള്ളവരുടേയും ചോദ്യങ്ങളേറെയും കേൾക്കേണ്ടി വരുന്നതും മറുപടി നൽകേണ്ടി വരുന്നതും അവരാണ്. അവർ വിഷമിക്കുമ്പോൾ തനിക്കും ചെറിയ ബുദ്ധിമുട്ട് തോന്നും. അടുത്തൊന്നും വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് മഞ്ജിമ മോഹൻ പറയുന്നത്.