എന്റെ റാണിയാണ്, ഉപാധികളില്ലാതെ സുഹാനയെ സ്നേഹിക്കുമെന്ന് ബഷീർ ബഷി, എന്നും ഇങ്ങനെ ചേർത്തുനിർത്തും എന്ന് മഷൂറ

322

സോഷ്യൽ മീഡിയ ഉപയഗിക്കുന്നവർക്കും മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതമായ കുടുംബമാണ് മോഡലും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമായ ബഷീർ ബഷിയുടേത്. മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. മോഡലിങിലൂടെയാണ് ബഷീർ ലൈം ലൈറ്റിലേക്ക് എത്തിയത്.

സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം. ബഷീറിന്റെ രണ്ട് ഭാര്യമാരും മക്കളും എല്ലാം വ്ളോഗേഴ്സാണ്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രകളും പ്രശ്നങ്ങളുമെല്ലാം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Advertisements

സുഹാനയുടെ ജന്മദിനത്തിൽ സുഹാനയ്ക്ക് ആശംസകളുമായി ബഷീർ ബഷി എത്തിയിരുന്നു. സുഹാനയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് ബഷീർ പങ്കുവച്ചത്. എന്റെ റാണിയ്ക്ക് ജന്മദിനാശംസകൾ എന്നാണ് ബഷീർ കുറിച്ചിരിക്കുന്നത്. ഉപാധികളില്ലാതെ എന്നും നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും സോനുവെന്നും ബഷീർ കുറിക്കുന്നുണ്ട്.

Also Read
ചന്ദനമഴയിലെ മായാവതിയെ ഓർമ്മയില്ലേ, സൂപ്പർതാരങ്ങൾക്ക് ഒപ്പം സിനിമകളിലും സീരിയലുകളിലും അഭനിയിച്ചിട്ടുള്ള നടി കന്യയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

പിന്നാലെ സുഹാനയ്ക്ക് ആശംസകളുമായി മഷൂറയും എത്തിയിട്ടുണ്ട്. ചില ബന്ധങ്ങൾ വളരെ സ്പെഷ്യൽ ആയിരിക്കും. ചില ബന്ധങ്ങൾ ശരിക്കും ആഴമുള്ളതായിരിക്കും. ചില ബന്ധങ്ങൾ എന്നെന്നും ജീവിതത്തോട് ചേർത്തു നിർത്താനുള്ളതാകും. നമ്മൾ രണ്ടു പേരും പരസ്പരം ചേർത്തു നിർത്തുന്നവരാണ്. എന്റെ പ്രിയപ്പെട്ട സോനു, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.

നിനക്ക് വളരെയധികം സന്തോഷം നിറഞ്ഞൊരു ജന്മദിനം നേരുന്ന ഞങ്ങളുടെ മാലാഖേ എന്നുമാണ് മഷൂറ കുറിക്കുന്നത്. പിന്നാലെ മഷൂറയ്ക്ക് നന്ദി പറഞ്ഞ് സുഹാനയുമെത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് സുഹാനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ.

രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ബിഗ് ബോസിന് ശേഷം സൂര്യ ടിവിയിലെ സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു. ഷോയിൽ സുഹാനയും ഇടക്ക് ഭാഗമായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം തന്റെ മകനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ച് ബഷീർ ബഷി പങ്കുവെച്ച വീഡിയോ ചർച്ചയാി മാറിയിരുന്നു.

ഇളയ മകൻ മുഹമ്മദ് സൈഗം ബഷീറിനെ വരും ദിവസങ്ങളിൽ തന്നെ ഒരു സർജറിക്ക് വിധേയനാക്കാൻ പോവുകയാണ് എന്നാണ് ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ബഷീർ ബഷി പറഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. മകന് ഉറങ്ങുമ്പോൾ ശ്വാസ തടസം നേരിടുന്നുണ്ടെന്നാണ് ബഷീർ പറയുന്നത്.

താരത്തിന്റെ വാക്കുകളിലേക്ക്. ‘സൈഗുവിന് ഉറങ്ങുമ്പോൾ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസിൽ ആണ് അവന്റെ മൂക്കിൽ ദശ വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോൾ അവന് അഞ്ച് വയസുണ്ട്.

അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നാണ്. സൈഗുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത് എന്നാണ് ബഷീർ പറയുന്നത്. ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണെന്നു വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Also Read
ഒന്നിനും ഒട്ടും ക്ഷമ ഇല്ല, അതിനാലാണ് പിരിയേണ്ടി വന്നത്, സെൽവരാഘവനും ആയുള്ള വിവാഹ മോചനത്തെ കുറിച്ച് നടി സോണിയ അഗർവാൾ

അത് കാണുമ്പോൾ ഭയമാകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ പറയാൻ പറ്റില്ലല്ലോ എന്നാണ് ഭയമെന്നും ബഷീർ പറയുന്നു. അതുകൊണ്ടാണ് സർജറി എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും താരം വ്യക്തമാക്കുന്നു.

Advertisement