ഭക്ഷണത്തിന്റെ പേരിൽ യമുന മകളുമായി വഴക്കിട്ടു, ദേവൻ ഇറങ്ങിപ്പോയി, സംഭവം ഇങ്ങനെ

891

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലെ ഹിറ്റുവേഷങ്ങളിലൂടെ മലയാള സീരിയൽ സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് യമുന. ചന്ദനമഴയിലെ മധുമതിയെന്ന പാവം അമ്മയായി താരം ഏറെ തിളങ്ങിയിരുന്നു.

ബിഗ്‌സക്രീനിലും വേഷമിട്ടിട്ടുള്ള താരം പക്ഷേ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിൽ കൂടിയാണ്. അതേ സമയം അടുത്തിടെ യമുനയുടെ രണ്ടാം വിവാഹം നടന്നിരുന്നു. മക്കളുടെ സമ്മതത്തോടെയായിരുന്നു മാവേലിക്കര സ്വദേശി ദേവനുമായുള്ള യമുനയുടെ വിവാഹം നടന്നത്.

Advertisements

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് യമുന. യമുനാതീരെ എന്ന പേരിൽ യൂട്യൂബ് ചാനലുമായി എത്തുകയാണ് ഇരുവരും. ഡൈനിങ് ടേബിൾ ഒരു വിചാരണ കോടതിയാക്കണോ എന്ന ചോദ്യത്തോടുകൂടിയാണ് യമുന ആദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഭർത്താവ് ദേവനൊപ്പമുള്ള ഈ വീഡിയോയിൽ മകളെ പച്ചക്കറി കഴിപ്പിക്കുന്നതിനായി ഡൈനിംഗ് ടേബിളിൽ വെച്ച് വഴക്കിട്ടതിനെക്കുറിച്ചു ദേവൻ പറയുന്നു. വിശന്നായിരുന്നു അന്ന് ഡൈനിംഗ് ടേബിളിൽ വന്നിരുന്നത്. അതിനിടയിലായിരുന്നു മകളുടെയും അമ്മയുടെയും വഴക്ക്.

കഴിക്കുന്നത് നിർത്തി താൻ ആ സമയത്ത് പുറത്തേക്ക് പോയി പെട്ടെന്ന് തിരിച്ച് വരിക ആയിരുന്നു എന്നായിരുന്നു ദേവൻ പറഞ്ഞത്. അന്ന് ആ പ്രശ്നം രമ്യമായി പരിഹരിച്ചു. മകൾ ഇപ്പോൾ പച്ചക്കറിയൊക്കെകഴിച്ചും തുടങ്ങി. ഡൈനിംഗ് ടേബിളിൽ കഴിക്കാനായി വന്നിരിക്കുമ്പോൾ വഴക്കിലേക്ക് പോവുന്ന തരത്തിലുള്ള വിഷയങ്ങൾ സംസാരിക്കുന്നത് നല്ല കാര്യമാണോ.

കഴിച്ച് കഴിഞ്ഞ് രമ്യമായി എല്ലാം പരിഹരിക്കുന്നതല്ലേ നല്ലതെന്നായിരുന്നു ദേവൻ ചോദിച്ചത്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ഞങ്ങൾ എന്ന് പറഞ്ഞായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.

Advertisement