അതു കാരണം സജിന് വർഷങ്ങളോളം ഉറക്കമുണ്ടായിരുന്നില്ല, എനിക്കും ഭയങ്കര വിഷമമായിരുന്നു: ഷഫ്‌ന

334

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു ഷഫ്‌ന. നായികയായി തിളങ്ങി വരുന്ന സമയത്ത് പ്ലസ്ടു എന്ന സിനിമയിൽ ഒപ്പം വർക്ക് ചെയ്ത സജിൻ ടിപിയെ ഷഫ്‌ന പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 2013 ലായിരുന്നു ഷഫ്‌നയുടേയും സജിന്റേയും വിവാഹം.

ഇരു മതവിഭാഗക്കാരായ സജിനും ഷഫ്‌നയും പിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്. 1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്‌ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

Also Read
ആഗോള കളക്ഷനിൽ ദൃശ്യത്തെയും മറികടന്ന് റെക്കോർഡ് നേട്ടം, മോഹൻലാലിന്റെ റെക്കോർഡുകൾ എല്ലാം മറികടന്ന് മെഗാസ്റ്റാറിന്റെ ഭീഷ്മപർവ്വം

വിവാഹശേഷം സിനിമവിട്ട ഷഫ്‌ന പക്ഷേ മിനി സ്‌ക്രീനിൽ സജീവമാണ്. ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥയിലാണ് ഷഫ്‌ന അവസാനമായി അഭിനയിച്ചത്. അതേ സമയം ഷഫ്‌നയുടെ ഭർത്താവ് സജിൻ ടിപി ഇപ്പോൾ മിനിസ്‌ക്രീനിലെ സൂപ്പർതാരമാണ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സജിൻ ടിപി മിനി സ്‌ക്രീനിൽ ചുവടുറപ്പിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. വളരെ കുറച്ചു നാളുകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഷഫ്‌ന. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഷഫ്‌ന ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സജിനും ഷഫ്‌നയും ഹിമാലയൻ യാത്ര നടത്തിയതിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ഹിമാലയൻ യാത്രയുടെ വിശേഷങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കകയാണ് ഷഫ്‌ന. യാത്ര നേരത്തെ പ്ലാൻ ചെയ്തതല്ല പെട്ടന്ന് എടുത്ത തീരുമാനമാണ് ഞാൻ ഇത് മൂന്നാം വട്ടമാണ് ഹിമാലയത്തിൽ പോകുന്നതെന്ന് ഷഫ്‌ന വെളിപ്പെടുത്തി.

Also Read
തകർന്ന് തരിപ്പിണമായിരുന്ന സമയത്ത് ദിലീപിന് കിട്ടിയ കച്ചിത്തുരുമ്പ് ആയിരുന്നു അത്, അത് അദ്ദേഹം നന്നായി ഉപയോഗിച്ചു, വെളിപ്പെടുത്തൽ

സജിൻ 5 വട്ടം പോയിട്ടുണ്ടെന്നും രണ്ടാൾക്കും യാത്ര ഇഷ്ടമാണെന്നും ഷഫ്‌ന പറയുന്നു. നല്ല വേഷം കിട്ടാതെ സജിൻ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളം അദ്ദേഹത്തിന് ഉറക്കമുണ്ടായിരുന്നില്ല. അത് കണ്ട് ഞാനും വിഷമിച്ചിട്ടുണ്ടെന്നും തുറന്നു പറയുകയാണ് ഷഫ്‌ന.

Advertisement