കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മന്ത്രിസഭയില കരുത്തനായ മന്ത്രിയാണ് എംഎം മണി. അദ്ദേഹം വൈദ്യുതി മന്ത്രിയായി ചുമതലയേറ്റശേഷം വിദ്യുത്ച്ഛക്തിയുടെ കാര്യത്തിൽ വൻ കുതിച്ചു കയറ്റമാണ് കേരളം നടത്തിയത്.
കഴിഞ്ഞ 5 വർഷക്കാലമായി കേരളത്തിൽ പവർകട്ടോ ലോഡ് ഷെഡ്ഡിങോ ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ മലയാളത്തിലെ സിനിമാ താരങ്ങളിൽ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് ആരെയാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. 24 ന്യൂസിലെ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആയരുന്നു അദ്ദേഹം തന്റെ ഇഷ്ടനടനെ വെളിപ്പെടുത്തിയത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ആണ് സിനിമാ താരങ്ങളിൽ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് എന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. അതേ സമയം കൊവിഡ് കാലമായതിന് ശേഷം സിനിമ കാണാൻ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
കൊറോണ വന്നതിന് ശേഷം സിനിമ കാണാൻ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്. നടിമാരിൽ കെ ആർ വിജയയെ ഇഷ്ടമായിരുന്നു . താൻ ഇനിയും മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാർട്ടിയാണ് തീരുമാനിക്കുക.
ഇനി ഇപ്പോൾ കേറി വല്ലതും ആഗ്രഹിച്ചാൽ നിങ്ങൾ നാളെ വേറെ വേല വെച്ചേക്കാമെന്നും മന്ത്രി മാധ്യമ പ്രവർത്തകനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങൾ മാത്രം പറയുന്ന ആളാണെന്നും മന്ത്രി വ്യക്തമാക്കി.