അശ്വിനെ ആദ്യമായി കണ്ടിട്ട് ഒരാണ്ട്, വിവരിക്കാൻ വാക്കുകളില്ല; സന്തോഷം പങ്കുവച്ച് മിയാ ജോർജ്

116

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയാ ജോർജ്. നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ അഭിനയിച്ച മിയ അൽഫോൺസാമ്മ എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. മലയാളത്തിലെ യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള മിയയ്ക്ക് ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ ഭർത്താവ് അശ്വിൻ ജോർജ്ജിനെ ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മിയാ ജോർജ്ജ്. ആശ്വിനെ കണ്ടതിന് ശേഷമുള്ള തന്റെ ജീവിതത്തിലെ ഈ ഒരു വർഷത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകൾ തികയുന്നില്ലെന്നാണ് നടി കുറിച്ചിരിക്കുന്നത്.

Advertisements

അശ്വിനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കിട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ഈ വർഷം എങ്ങനെയായിരുന്നുവെന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. സന്തോഷകരമായ ഈ വർഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിന് നന്ദിയെന്ന് മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഭാമയും ശിവദയും അടക്കമുളള താരങ്ങളും ആരാധകരും മിയയ്ക്കും അശ്വിനും ആശംസകൾ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്തായിരുന്നു നടി മിയയുടെയും അശ്വിന്റെയും വിവാഹം. എറണാകുളത്തെ ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയ്ക്ക് മിന്നുകെട്ടിയത്.

ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മിയ മറുപടി നൽകിയിരുന്നു.

Advertisement