ഒരു കാലത്ത് മലയാള സിനിമയിലും നായികയായി തിളങ്ങി നിന്നിരുന്ന തെന്നിന്ത്യൻ താര സുന്ദരി ആയിരുന്നു നടി സുമലത. അക്കാലത്ത് നായകൻ മമ്മൂട്ടിയോ മോഹൻലാലോ സുരേഷ് ഗോപിയോ ആരായിരുന്നാലും നായികയായി സുമലത ആയിരുന്നു എത്തിയത്.
പത്മിരാജൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ക്ലാസ്സിക് ഹിറ്റ് ആയ തൂവാനത്തുമ്പികൾ എന്ന സിനിമയിൽ സുമലത അവതരിപ്പിച്ച ക്ലാരയെ ചിത്രം കണ്ടവർക്ക് ആർക്കും മറക്കാനാകില്ല. ഇപ്പോഴിതാ ഒരു പേരെടുത്ത താരമാകും മുൻപ് സുമലതയുടെ തുടക്കകാലത്തെ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
മമ്മൂട്ടി നായകനായി ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടെയാണ് സംഭവം. 1985ലാണ് ചിത്രം ഇറങ്ങിയത്. ബാബു നമ്പൂതിരി, ഉർവശി, ലിസി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. സുമലത അവതരിപ്പിച്ച മേഴ്സി കൊ ല്ല പ്പെ ടു ന്നതാണ് ചിത്രത്തിന്റെ കഥയില് നിർണ്ണായകം ആകുന്നത്.
അതേ സമയം ചിത്രത്തിലെ ബ ലാ ൽ സം ഗ ദൃശ്യം ചിത്രീകരിക്കുന്നതിന് ഇടെ വില്ലനായ ബാബു നമ്പൂതിരിയുടെ വിരൽ കൊണ്ട് സുമലതയുടെ മുഖത്ത് ചെറുതായി മുറിവുണ്ടായി. മുഖത്ത് നിന്ന് രക്തം വന്നതോടെ സുമലത അഭിനയം മതിയാക്കി അമ്മയ്ക്കൊപ്പം കാറിൽ കയറി ഇരിപ്പായി ചിത്രീകരണം തടസപ്പെട്ടു.
ബാബു നമ്പൂതിരി ക്ഷമ പറഞ്ഞെങ്കിലും കാറിൽ നിന്നിറങ്ങാൻ നടിയും അമ്മയും കൂട്ടാക്കിയില്ല. ഈ സമയമാണ് മമ്മൂട്ടി സെറ്റിലേക്ക് വന്നത്. മമ്മൂട്ടി കേട്ട് കൊണ്ട് വന്നത് ദേഷ്യപ്പെടുന്ന ജോഷിയുടെ വാക്കുകളാണത്രെ. പോകുന്നെങ്കിൽ പൊയ്ക്കോണം പിന്നെ അമ്മയും മകളും ഈ വ്യവസായത്തിൽ ഉണ്ടാവില്ല.
ഇത് കേട്ടതോടെയാണ് സുമലതയും അമ്മയും വീണ്ടും സഹകരിക്കാൻ തയാറായതെന്നാണ് പറയപ്പെടുന്നത്. നടി തന്നെയാണ് മുമ്പ് ഒരിക്കൽ ഇക്കാര്യം വെളിപ്പെടുത്തിയത്.