ദൈവം തന്നതാണ് ഇത്, തന്റെ മാറിടത്തെ കുറിച്ച് അഭിപ്രായം പറഞ്ഞവർക്ക് കിടിലൻ മറുപടിയുമായി നടി ദിവ്യങ്ക, കൈയ്യടിച്ച് ആരാധകർ

317

ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതായായ നടിയാണ് ദിവ്യങ്ക തൃപതി. നിരവധി സീരിയലുകളിലും ടിവിഷോകളിലും എല്ലാം സജീവമായ ദിവ്യങ്കയ്ക്ക് ആരാധകരും ഏറെയാണ്. അതേ സമയം തന്റെ മാറിടത്തെ ചൊല്ലി തന്നെ അപമാനിക്കാൻ വന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി അടുത്തിടെ നടി നൽകിയിരുന്നു.

ഭർത്താവ് വിവേക് ദഹിയയുമൊത്തു നിൽക്കുന്ന ഒരു ചിത്രം ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴേയ്ക്കും സദാചാരവാദികൾ എത്തിയിരുന്നു. ദിവ്യാങ്ക എപ്പോഴും മാറിടം ഇറുകി പിടിച്ച തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്നും ഇതു ചീപ്പാണ് എന്നുമായിരുന്നു ഇവരുടെ കണ്ടെത്തൽ.

Advertisements

മാറിടത്തെ ചൊല്ലി അപമാനിച്ചവർക്കു കുറിക്കു കൊള്ളുന്ന മറുപടിയും നടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു. എന്റെ മാറിടത്തിൽ അഭിമാനം കൊള്ളുന്നു. ഒരു സ്ത്രീയും അതിനെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല. ദൈവം നമ്മളെ ഇങ്ങനെ രൂപപെടുത്തി ഇരിക്കുന്നതിന് കാരണങ്ങൾ ഉണ്ട്.

Also Read
പോകുന്നെങ്കിൽ പൊയ്ക്കോ പിന്നെ അമ്മയും മകളും സിനിമയിൽ ഉണ്ടാവില്ല; മമ്മൂട്ടി സിനിമയുടെ സെറ്റിൽ വെച്ച് മലയാളത്തിലെ സൂപ്പർ സംവിധായകൻ നടി സുമലതയോട് ചെയ്തത്

അതിനെക്കുറിച്ച് ലജ്ജിക്കേണ്ടത് ഒന്നുമില്ല. നിങ്ങൾ ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നത് നന്നായി. ചൂടിൽ നിന്നും തണുപ്പിൽ നിന്നും സ്വയം സംരക്ഷിക്കാനാണ് മനുഷ്യൻ വസ്ത്രങ്ങൾ കൊണ്ട് അവനെ മൂടാൻ തുടങ്ങിയത്. അല്ലാതെ കാമഭ്രാന്തന്മാരുടെ കണ്ണിൽ നിന്നും മറയ്ക്കാനല്ല.

അത്തരം കണ്ണുകൾ അന്ന് നില നിന്നിരുന്നില്ല. ഇപ്പൊ അവർ നിങ്ങളിൽ പ്രവർത്തിക്കുന്നു. പോയി അജന്ത എല്ലോറ സന്ദർശിക്കൂ. അവിടെ ഇന്ത്യൻ ദേവതാദേവന്മാരെ അവരുടെ സുന്ദരമായ പ്രകൃതി രൂപങ്ങളിൾ കാണാൻ സാധിക്കും. ഓരോ സ്ത്രീയും ദേവതയാണ്.

ദേവതമാരെ ഒരിക്കലും അവരുടെ തുണിത്തരങ്ങളുടെ ദൗർലഭ്യമോ ആധിക്യമോ വച്ചല്ല നിർവചിക്കേണ്ടത്. മറിച്ചു അവരുടെ കർമവും ശക്തിയും വച്ചാണ്. അതിനാൽ ബഹുമാനിക്കൂ എന്നാണ് ദിവ്യങ്ക നൽകിയ മറുപടി. ഈ മറുപടിയ്ക്ക് ദിവ്യങ്കയെ ആരാധകർ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയിരുന്നു.

Also Read
കാവ്യാ മാധവനെ പച്ച തെ റി പറഞ്ഞവരെ സെറ്റിലിട്ട് തല്ലി ദിലീപും കൂട്ടരും, സംഭവം ഇങ്ങനെ

Advertisement