ഒരിക്കൽ മലയാളികൾ ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയിട്ടുള്ള ഡയലോഗുകളിൽ ഒന്നാണ് അല്ലിയ്ക്ക് ആഭരണം വാങ്ങിക്കാൻ പോവണ്ട എന്നത്. ശോഭനയുടെ പ്രസിദ്ധമായി ഈ ഡയലോഗ് ഏറ്റുപറയാത്ത മലയാളികൾ കുറവായിരിക്കും എന്നു തന്നെ പറയാം.
ഫാസിൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമായ അല്ലിയുമായി ബന്ധപ്പെട്ടാണ് ഈ ഡയലോഗ് കിടക്കുന്നത്. അന്ന് അല്ലിയായി അഭിനയിച്ച നടി നടി ആയിരുന്നു അശ്വിനി നമ്പ്യാർ. ഈ താരം ഇപ്പോൾ എവിടെ പോയെന്ന് ചോദിച്ചാൽ സിംഗപ്പൂരിൽ ഉണ്ടെന്നാണ് ഉത്തരം.
ഏറ്റവും പുതിയതായി വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോൾ.അശ്വിനിയുടെ വാക്കുകൾ ഇങ്ങനെ:
Also Read
സിനിമയിൽ അവസരം വേണമെങ്കിൽ ഒത്തുതീർപ്പിന് തയ്യാറായെ പറ്റൂ: സ്വന്തം അനുഭവം വെളിപ്പെടുത്തി യുവ നടി
മണിച്ചിത്രത്താഴിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അശ്വിനി നമ്പ്യാർ മലയാളത്തിൽ നിന്നും മാറി നിന്നിട്ട് വർഷങ്ങളായി. താൻ ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ ഫാഷനാണെന്ന് നടി വ്യക്തമാക്കുന്നു.
മലയാളത്തിൽ അഭിനയിക്കുന്നില്ല എന്നേ ഉള്ളൂ. സിംഗപ്പൂർ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോർട്ട് ഫിലിമുകളിലും ഒക്കെ താൻ അഭിനയിച്ചിട്ടുണ്ടെന്ന് അശ്വിനി പറയുന്നു. ഇടയ്ക്ക് തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നു. കോവിഡ് കാരണം ചെന്നൈയിലേക്ക് വരാൻ സാധിക്കാതെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുക ആയിരുന്നു.
വിവാഹ ശേഷമാണ് താൻ സിംഗപ്പൂരിലേക്ക് വന്നത്. ഭർത്താവ് ഇന്ത്യക്കാരൻ ആണെങ്കിലും സിംഗപ്പൂർ പൗരത്വം എടുത്ത്, ഇവിടെ ബിസിനസ് ചെയ്യുകയാണ്. മകൾ പഠിക്കുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ വിശേഷം പങ്കുവയ്ക്കുമ്പോൾ ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്നാണ് രണ്ടുപേരും പറഞ്ഞത്.
അതുകൊണ്ട് ഭർത്താവിനെയും മകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ നിവൃത്തിയില്ല എന്നാണ് അശ്വനി വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലേക്ക് പോകുന്നതു വരെ താൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഇവിടെയെത്തി കഴിഞ്ഞതോടെ കുടുംബത്തിന് വേണ്ടിയാണ് കൂടുതൽ സമയം മാറ്റി വെച്ചത്.
പത്താം ക്ലാസിൽ പഠനം നിർത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പിജി എടുത്തു. താനിപ്പോഴും അഭിനയം നിർത്തിയിട്ടില്ല. അതുകൊണ്ട് അതിൽ കുറ്റബോധവും തോന്നിയിട്ടില്ല. മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും എന്നാണ് അശ്വിനി പറയുന്നത്.
അതേസമയം മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെയാണ് തന്നെ ഇപ്പോഴും പലരും തിരിച്ചറിയുന്നത് എന്നാണ് അശ്വിനി പറയുന്നത്. മണിച്ചിത്രത്താഴ് ഏതെങ്കിലും ചാനലിൽ വന്നാൽ കൂട്ടുകാർ ആരെങ്കിലും വിളിച്ച് വിവരം പറയാറുണ്ട്. സിംഗപ്പൂരിൽ ആണെങ്കിലും മലയാളികൾ കണ്ടാൽ ആദ്യത്തെ ചോദ്യം അല്ലി അല്ലേ ഇതെന്നാണ്.
അത് കേൾക്കുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നുന്നത്. 30 വർഷം മുന്നേയുള്ള കഥാപാത്രം ഇന്നും ആളുകൾ ഓർത്തിരിക്കുന്നു. അതും നായികയ്ക്കോ നായകനോ ഒപ്പം നിൽക്കുന്ന കഥാപാത്രമല്ല എന്നിട്ടും അങ്ങനെയാണ്. എയർപോർട്ട് വെച്ച് ഏതെങ്കിലും പ്രോഗ്രാമുകൾക്ക് പോകുമ്പോഴും മലയാളികൾ ചോദിക്കും.
ഇപ്പോൾ എവിടെയാണെന്നും എന്താണ് അഭിനയിക്കാത്തതെന്നും. അതൊന്നും തന്റെ കഴിവല്ല. സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ട് സംഭവിച്ചതാണെന്നാണ് അശ്വിനി പറയുന്നത്.