സിനിമയിൽ അവസരം വേണമെങ്കിൽ ഒത്തുതീർപ്പിന് തയ്യാറായെ പറ്റൂ: സ്വന്തം അനുഭവം വെളിപ്പെടുത്തി യുവ നടി

1249

സിനിമ മേഖല എന്നു പറയുന്നത് പുറമെ കാണുന്ന ഗ്ലാമറിന്റെ ലോകം മാത്രമല്ല. കല്ലും മുള്ളും നിറഞ്ഞ വഴികളിലും അതിന് പിന്നിലുണ്ട്. ചതിക്കുഴികളും അനവധിയുണ്ട്. സമൂഹത്തിലെ മറ്റ് പലമേഖലകളിലേതും പോലെ ശക്തമായ പുരുഷാധിപത്യം നിലനിൽക്കുന്ന ഇടം കൂടിയാണ് സിനിമ മേഖല.

അതുകൊണ്ട് തന്നെ അതിന്റെ മോശം വശങ്ങൾ അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ നിന്നുമൊരു വെളിപ്പെടുത്തൽ നടന്നിരിക്കുകയാണ്. ഒരുകാലത്ത് തെലുങ്ക് സിനിമയിലെ നിറസാന്നിധ്യമായിരുന്നു എസ്തർ വലേറിയ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്നുമെല്ലാം വിട്ടു നിൽക്കുകയായിരുന്നു എസ്തർ.

Advertisements

ഇപ്പോഴിതാ 69 സലാർ കോളനി എന്ന സിനിമയിലൂടെ തെലുങ്ക്് സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് എസ്തർ. താൻ സിനിമയിൽ നിന്നും വിട്ടു നിന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് എസ്തർ മനസ് തുറന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആയിരുന്നു എസ്തർ നടത്തിയത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നുവെന്നാണ് എസ്തർ പറയുന്നത്.

Also Read
ഹൃദയത്തിൽ കല്യാണി ചെയ്ത റോൾ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹം തോന്നി: ഗായത്രി സുരേഷ്

തനിക്ക് ചുറ്റുമുള്ളവർ തന്നോട് ഒത്തുതീർപ്പുകൾക്ക് തയ്യാറാകണമെന്ന് പറഞ്ഞുവെന്നാണ് എസ്തറിന്റെ ആരോപണം. എനിക്ക് അഭിനയത്തോട് അഭിനിവേശമുണ്ട്. പക്ഷെ ഞാൻ ഡെസ്പറേറ്റ് അല്ല. ഞാൻ ഡാൻസ് പഠിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ അറിയാം.

പിന്നെ ഞാൻ എന്തിന് ഒത്തുതീർപ്പിന്് തയ്യാറാകണമെന്ന് പറയുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല എന്നാണ് എസ്തർ പറയുന്നത്. പണത്തിനും പ്രശസ്തിക്കും ഒന്നും പിന്നാലെ പായുന്ന ആളല്ല താനെന്നും എസ്തർ പറയുന്നു. വേദിയിലും വീട്ടിലും ഡാൻസ് ചെയ്യുമ്പോൾ കിട്ടുന്നതും ഒരേ സന്തോഷം ആണെങ്കിൽ പിന്നെ എന്തിനാണ് ഒത്തുതീർപ്പുകളിലൂടെ സിനിമ എന്നൊരു വേദി തിരഞ്ഞെടുക്കണമെന്നാണ് എസ്തർ ചോദിക്കുന്നത്.

ടോളിവുഡ് മാത്രമല്ല സിനിമ ലോകം. അഭിനയിക്കാനുള്ള അഭിനിവേശമുണ്ടെങ്കിൽ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും അവസരം തേടി വരും. ജോലിയ്ക്ക് വേണ്ടി എന്റെ ആത്മാഭിമാനത്തെ ഇല്ലാതാക്കാൻ എനിക്ക് സാധിക്കില്ല എന്നും എസ്തർ പറഞ്ഞു.

Also Read
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ

തെലുങ്കിന് പുറമെ കന്നഡയിലും സജീവമാണ് എസ്തർ. ഹിന്ദിയിലൂടെയായിരുന്നു എസ്തറിന്റെ അരങ്ങേറ്റം. പിന്നീടാണ് തെലുങ്കിൽ സജീവമായി മാറുന്നത്. തെലുങ്ക്, ഹിന്ദി, കന്നഡ, കൊങ്കിണി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 69 സൻസ്‌കാർ കോളനി, ഡിഎൻഎ, സാമ്രാട്ട്, രുദ്ര, വേദാദ്രി തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്.

Advertisement