നിരവധി ഹിറ്റുഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് വിധു പ്രതാപും. സോഷ്യൽ മീഡിയയിലും മിനിസ്‌ക്രീനിലും ഒക്കെ സജീവമായ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും ആരാധകരുടെ പ്രിയ താരദമ്പതികൾ കൂടിയാണ്.
സോഷ്യൽ മീഡിയയിൽ ഇരുവരും വളരെയധികം സജീവമാണ്. തങ്ങളുടെ വിശഷങ്ങളൊക്കെയും ആരാധകരോട് ഇരുവരും പങ്കുവെയ്ക്കാറുണ്ട്. പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിൽ തന്റെ ആദ്യ പ്രണയത്തിന്റെ രസകരമായ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് വിധു പ്രതാപ് ഇപ്പോൾ.
എല്ലാവർക്കും ആദ്യ പ്രണയം വളരെ അമൂല്യവും പരിശുദ്ധവുമൊക്കെ ആയിരിക്കുമല്ലോ. എന്റേതും മനോഹരമായ പ്രണയമായിരുന്നു. പത്താം ക്ലാസ് വരെ ബോയ്സ് സ്‌കൂളിൽ ആണ് ഞാൻ പഠിച്ചത്. പ്രീഡിഗ്രി കാലമെത്തിയതോടെ മിക്സഡ് കോളജിൽ ചേർന്നു. അവിടെ വച്ചാണ് ആദ്യാനുരാഗം തളിരിട്ടത്.
Also Read
മറ്റു സ്ത്രീകളെ പോലെതന്നെ എനിക്കും അതിനൊക്കെ ആഗ്രഹമുണ്ട്, പക്ഷേ: വെളിപ്പെടുത്തലുമായി ലക്ഷ്മി ശർമ്മ
ഞാൻ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയും അവൾ ആദ്യവർഷ വിദ്യാർഥിയുമായിരുന്നു. അങ്ങനെ ഞങ്ങൾ കുറച്ചു കാലം പ്രണയിച്ചു. പക്ഷേ ഞാൻ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കു ചേരുന്നതിന്റെ ഇടയിലുള്ള സമയത്ത് മറ്റൊരുത്തനുമായി അവൾ ഇഷ്ടത്തിലായി.
എപ്പോഴും അവൾക്കൊപ്പം നടന്നിരുന്ന ഒരു പയ്യൻ തന്നെയായിരുന്നു അത്. അങ്ങനെ അവൾ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി വിധു പ്രതാപ് രസകരമായി പറഞ്ഞു. പ്രണയം പരാജയപ്പെട്ടപ്പോൾ വിഷമം തോന്നിയില്ലേ എന്ന് വിധുവിനോട് ചോദിച്ചപ്പോൾ ഒരു മണിക്കൂർ മാത്രമേ വിഷമിച്ചിരുന്നുള്ളൂ എന്നായിരുന്നു വിധു രസകരമായി പറഞ്ഞത്.
മാത്രമല്ല, വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്കു താമസിക്കാൻ പുതിയ ആളുകൾ വരികയും അക്കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ പഴയ സങ്കടം എല്ലാം മാറിയെന്നും വിധു പ്രതാപ് തമാശ രൂപേണ പറയുന്നു.