മെഗാസ്റ്റാർ മമ്മൂട്ടി ചേർത്ത് പിടിച്ചിരിക്കുന്ന ഈ സുന്ദരിക്കുട്ടി ആരാണെന്നറിയാവോ, വൈറലായി ചിത്രം

7528

സെലിബ്രേറ്റികളുടെ പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ വിശേഷം അറിയാനും ഇവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാനുമെല്ലാം പൊതുവേ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ചില താരങ്ങൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യുന്നതിനൊപ്പം കുഞ്ഞുനാളിലെ ചിത്രവും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ ഒരു താര പുത്രിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരപുത്രിയടുെ ചെറുപ്പത്തിലെ ചിത്രമാണ് ഇത്. ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും, ജനപ്രിയ നായകൻ ദിലീപും ഉണ്ട്.

Advertisements

Also Read
മറ്റു സ്ത്രീകളെ പോലെതന്നെ എനിക്കും അതിനൊക്കെ ആഗ്രഹമുണ്ട്, പക്ഷേ: വെളിപ്പെടുത്തലുമായി ലക്ഷ്മി ശർമ്മ

അതേ സമയം ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒറ്റ നോട്ടത്തിൽ തന്നെ ഇതിലുള്ള കുഞ്ഞു താരം ദിലീപിന്റെ മകള്ഡ മീനാക്ഷി ദിലീപാണെന്ന് ആരാധകർ തിരിച്ചറിയുകയായിരുന്നു. മിക്ക ആളുകളും ഇത് മീനുക്കുട്ടിയാണെന്ന കമന്റിടുകയും ചെയ്തു. ചിത്രത്തിന്റെ ബേക്കിലായി നിൽക്കുന്ന ദിലീപിനെയും ആരാധകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

മീനാക്ഷിയെ മമ്മൂട്ടി ചേർത്ത് പിടിച്ച് നിർത്തിയത് ചിത്രത്തിൽ കാണാം. താരുപുത്രിയുടെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മീനാക്ഷി ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്തായി മീനാക്ഷിയുടെ കിടിലൻ ഡാൻസും ആരാധകർ കണ്ടിരുന്നു.

നാദിർഷായുടെ മകളുടെ വിവാഹത്തിനാണ് മീനാക്ഷിയും സംഘവും നൃത്തവുമായി വേദിയിലെത്തിയത്. താരത്തിന്റെ കൂടെ നടി നമിതാ പ്രമോദും ഉണ്ടായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്തും കൂടിയാണ് നമിത. ആയിഷയുടെ വിവാഹത്തിന്റെ ചിത്രങ്ങളിലെല്ലാം തിളങ്ങിയിരുന്നത് മീനാക്ഷി ദിലീപ് തന്നെയായിരുന്നു. വിവാഹത്തിന്റെ എല്ലാ ചടങ്ങിനും മീനാക്ഷി സജീവമായി പങ്കെടുത്തിരുന്നു.

താരത്തിന്റെ വിവാഹവേളയിലെ കളർഫുൾ ചിത്രങ്ങളെല്ലാം ആരാധകർ ശ്രദ്ധിച്ചിരുന്നു. ചുവന്ന സാരിയിലും മഞ്ഞ വസ്ത്രത്തിലെല്ലാം അതിസുന്ദരിയായിട്ടാണ് മീനാക്ഷി എത്തിയത്. നാദിർഷായുടെ മകളുടെ വിവാഹത്തിന്റെ ചടങ്ങുകളിലെല്ലാം ദിലീപും കാവ്യയും ഒപ്പം തന്നെ ഉണ്ടായിരുന്നു. നാദിർഷായുടെ അടുത്ത സുഹൃത്തും കൂടിയാണ് ദിലീപ്. ഇവരുടെ സൗഹൃദം സിനിമാ ലോകത്ത് എല്ലാവർക്കും നന്നായി അറിയാവുന്നതാണ്.

Also Read
ജീവിതത്തിൽ നല്ല അസൽ തേപ്പ് കിട്ടിയിട്ടുണ്ട്, വിഷമങ്ങൾ ഉണ്ടായി പക്ഷേ അതിന് പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ല: തുറന്നു പറഞ്ഞ് ബ്രൂസ് ലി ബിജി

Advertisement