ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോയായിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് ലക്ഷ്മി ജയൻ. ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി.
കഴിഞ്ഞ ദിവസം ബിഗ്ബോസ് നൽകിയ ടാസ്കിൽ തന്റെ മകനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലക്ഷ്മി. ഗർഭിണിയായ സമയം അവന് പാട്ട് പാടി കൊടുക്കാൻ കുറേ പാട്ടുകൾ പഠിച്ചിരുന്നുവെന്നും കുട്ടികളെ കുളിപ്പിക്കുന്നതും മറ്റുമൊക്കെ ആദ്യം വലിയ അറപ്പ് ഉള്ളതായിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.
പ്രസവം കഴിയുമ്പോൾ അതൊക്കെ മാറുമോ എന്നായിരുന്നു കൺഫ്യൂഷൻ.
പക്ഷേ അവനെ ആദ്യമായി കണ്ട നിമിഷം മുതൽ എന്നിൽ അമ്മ എന്നുളള വികാരം വരികയായിരുന്നു. അങ്ങനെ ഞങ്ങൾ തമ്മിലുളള യാത്ര തുടങ്ങുകയായിരുന്നു. ഞാൻ കരയുന്നതൊക്കെ അവൻ കാണാറുണ്ട്. സംസാരിച്ച് തുടങ്ങിയപ്പോഴാണ് അവനുമായി കൂടുതൽ അറ്റാച്ച്മെന്റ് ആയത്.
കോവിഡ് സമയത്താണ് ഞങ്ങൾ കൂടുതൽ അടുത്തത്. മകനേക്കാൾ അവൻ എനിക്ക് ഒരു പാർട്ണർ ആണെന്നും ലക്ഷ്മി പറഞ്ഞു. രാവിലെ അവൻ എന്നെ കെട്ടിപ്പിടിക്കാനായി നിൽക്കാറുണ്ട്. കണ്ണ് നിറയും മുൻപ് എന്നെ വിളിച്ച് വേറെ എന്തെങ്കിലുമൊക്കെ പറഞ്ഞ് റൂട്ട് മാറ്റും.
അബ്ബാ എന്ന് വിളിച്ച് വരും. ഞാനാണ് അവന് അച്ഛൻ, എന്റെ അമ്മയാണ് അവന് അമ്മ. എനിക്ക് എന്റെ മകൻ സമാധാനത്തിന് വേണ്ടി വന്നവനാണ്. എന്നെ സ്ട്രോങ് ആക്കാൻ. കൺട്രോൾ ചെയ്യിക്കാൻ. അവന്റെ അച്ഛൻ കൂടെയില്ല. എന്റെ അച്ഛന് എന്റെ മകനെ കാണാൻ കഴിഞ്ഞില്ല അതാണ് വലിയ വിഷമമെന്നും ലക്ഷ്മി ജയൻ വ്യക്തമാക്കുന്നു.