എനിക്കൊരു രഹസ്യം പറയാനുണ്ടെന്ന് ലക്ഷ്മി ജയൻ, ഐ ലവ് യൂ എന്ന് പറയാൻ അല്ലേ എന്ന് അനൂപ്

544

തുടങ്ങി ആദ്യവാരം പിന്നിടുമ്പോൾ ഏറെ ജനപ്രിയത നേടിയെടുക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പിന്റെ മൂന്നാം സീസൺ. ഇതിനോടകം തന്നെ ഷോയിലെ മൽസരാർഥികളെല്ലാം ആരാധകരുടെ പ്രിയങ്കരരരായി മാറിക്കഴിഞ്ഞു.

ഇപ്പോഴിതാ ബിഗ് ബോസിനുള്ളിൽ നിന്നും പ്രാങ്ക് നടത്തിയാണ് അനൂപ് കൃഷ്ണൻ ശ്രദ്ധിക്കപ്പെടുന്നത്. സീരിയൽ താരമായ അനൂപ് ആദ്യം മജ്സിയയെയും പിന്നീട് ഭാഗ്യലക്ഷ്മിയ്ക്കൊപ്പം ചേർന്നും പ്രാങ്ക് വീഡിയോ ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ ലക്ഷ്മി ജയൻ അനൂപിന് ചില മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. മറ്റുള്ള മത്സരാർഥികൾ ചുറ്റും നിൽക്കുന്നതിനിടയിൽ മൈക്ക് പൊത്തി പിടിച്ചാണ് അനൂപ് അറിയാതെ വീട്ടിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് ലക്ഷ്മി ജയൻ പറഞ്ഞത്. എനിക്കൊരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ലക്ഷ്മി ജയൻ അനൂപ് കൃഷ്ണനെ അടുത്തേക്ക് വിളിക്കുന്നത്.

ഐ ലവ് യൂ എന്ന് പറയാൻ അല്ലേ എന്ന് അനൂപ് തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ ഞാനിത് വരെ പ്രാങ്ക് ചെയ്തിട്ടില്ല. പ്ലാൻ പോലും ചെയ്യാറില്ലെന്ന് ലക്ഷ്മി ജയൻ പറയുന്നു. ഇതിനിടെ അനൂപ് ലക്ഷ്മിയ്ക്ക് ചെവി കൊടുക്കാൻ നിന്നില്ല. ഇനി ഞാൻ പറയില്ലെന്നും അനുഭവം കൊണ്ട് നിങ്ങൾ മനസിലാക്കി കൊള്ളാനും ലക്ഷ്മി പറയുന്നുണ്ട്.

എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഒരു ചർച്ചയെ കുറിച്ച് അനൂപിനോട് രഹസ്യമായി പറഞ്ഞ് കൊടുക്കുകയായിരുന്നു ലക്ഷ്മി ജയൻ. ഒരു ചെറിയ സീൻ ഇവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചോളൂ. ചിലപ്പോൾ അത് പൊങ്ങി വരും.

അല്ലെങ്കിൽ ഇന്നത്തോട് കൂടി നിർത്തിക്കോ. കാരണം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരും മത്സരാർഥികളാണ്. അമ്മ സത്യമായി ഉള്ള കാര്യമാണ് ഞാൻ പറയുന്നത്. പിന്നെ താൻ പറഞ്ഞത് മജ്സിയെ ഉദ്ദേശിച്ച് അല്ലെന്ന് കൂടി ലക്ഷ്മി സൂചിപ്പിച്ചിട്ടുണ്ട്.

ഇതോടെ കാര്യമെന്താണെന്ന് മനസിലായ അനൂപ് തലയാട്ടി. മുന്നോട്ടുള്ള ദിവസങ്ങളിൽ ബിഗ് ബോസിനുള്ളിലെ ഗ്രൂപ്പുകളി വ്യക്തമാവുന്നത് ഇങ്ങനെയായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

Advertisement