അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ, ഇവർക്കൊന്നും വേറെ ഒരു പണിയും ഇല്ലേ? താനും കോൺഗ്രസിലേക്കെന്ന് പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടി അനുശ്രീ

82

സൂപ്പർ സംവിധായകൻ ലാൽ ജോസ് മലയാളത്തിൻരെ യുവനായകൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഡയമേണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി പിന്നീട് മുൻനിര നായികയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവ താരങ്ങൾക്കും സൂപ്പർതാരങ്ങൾക്കുെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള താരനത്തിന് നിറയെ അരാധകരുമുണ്ട്.

അതേ സമയം കേരളത്തിൽ അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതിനുപിന്നാലെ നിരവധി താരങ്ങളാണ് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. നടൻ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിലേക്ക് പോയതിനുപിന്നാലെ രമേശ് പിഷാരടി ഇടവേള ബാബു മേജർ രവി എന്നിവർ കോൺഗ്രസിലേക്കെത്തിയിരുന്നു.

Advertisements

പിന്നാലെ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കോൺഗ്രസിലേക്കെത്തുമെന്ന പ്രരണവും ഉണ്ടായി.
മലയാളികളുടെ പ്രിയപ്പെട്ട നടി അനുശ്രി കോൺഗ്രസിലേക്കെന്ന പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ അനുശ്രീയും കോൺഗ്രസിലേക്ക് എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. ഈ പ്രചാരണം നടത്തുന്നവർക്ക് വേറെ പണിയില്ലേ എന്നാണ് അനുശ്രീ ചോദിക്കുന്നത്.ധർമ്മജൻ ഇഫക്റ്റ് തുടരുന്നു. അനുശ്രീയും കോൺഗ്രസിലേക്ക് എന്ന ക്യാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്റേത് കോൺഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും എന്ന് അനുശ്രീയുടേത് പോലുള്ള വാക്കുകളും പോസ്റ്ററിൽ ഉണ്ട്. ഈ പോസ്റ്റർ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ഈ ആൾക്കാർക്കൊന്നും ഒരു പണിയും ഇല്ലേ? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. വേറെ വാർത്തയൊന്നും കിട്ടാനില്ലേ? കഷ്ടം’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി അനുശ്രീ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സുഹൃത്തും കോൺഗ്രസ് സ്ഥാനാർത്ഥിയുയമായിരുന്ന റിനോയ് വർഗ്ഗീസിനു വേണ്ടി അനുശ്രി പ്രരണത്തിനെത്തിയിരുന്നു. ഇതായിരിക്കാം ഇങ്ങനെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെടാൻ കാരണം. അതേ സമയം ആ സുഹൃത്ത് ആ തിരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയിരുന്നു.

Advertisement