അനു ഇമ്മാനുവൽ പ്രമുഖ സംവിധായകനുമായി പ്രണയത്തിൽ, വിവാഹം ഉടൻ എന്നും റിപ്പോർട്ടുകൾ

199

മലയാളത്തിന്റെ കുടുംബനായകൻ ജയറാമിനെ നായകനാക്കി കമൽ ഒരുക്കിയ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമാഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് അനു ഇമ്മാനുവൽ. സ്വപ്‌നസഞ്ചാരിയിൽ ജയറാമിന്റെ മകൾ ആയിട്ടായിരുന്നു അനു ഇമ്മാനുൽ എത്തിയത്.

പിന്നീട് സിനിമയിൽ നിന്നും കുറച്ചുകാലം ബ്രേക്ക് എടുത്ത താരം പിന്നീട് നിവിൻ പോളിയിടെ നായികയായി ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ഇതോടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി അനു ഇമ്മാനുവൽ മാറി.

Advertisements

Also Read
ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ

പുന്നീട് മലയാളത്തിൽ അധികം തുടരാതെ തന്നെ നേരെ തെലുങ്കിലേക്കു ചേക്കേറി. വൈകാതെ തന്നെ തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി അനു ഇമാനുവൽ. അല്ലു അർജുൻ നായകനായ എന്റെറ പേര് സൂര്യ, എന്റെ വീട് ഇന്ത്യ എന്ന ചിത്രത്തിലെ നായിക അനു ഇമ്മാനുവൽ ആയിരുന്നു.

ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ പവൻ കല്യാൺ നായകനായ അജ്ഞാതവാസി എന്ന ചിത്രത്തിലും അനു നായികയായി അഭിനയിച്ചു.

strong>Also Read
ആ സംഭവത്തോടെ ഏനിക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു: വെളിപ്പെടുത്തലുമായി നടി നിത്യാ മേനോൻ

ഇപ്പോൾ താരത്തിനെ കുറിച്ച് ചൂടുള്ള വാർത്തകളാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2016ൽ പുറത്തിറങ്ങിയ മജ്‌നു എന്ന ചിത്രത്തിലൂടെ അനു ഇമ്മാനുവൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. 2017 വർഷത്തിൽ ഓക്‌സിജൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഈ ചിത്രത്തിന്റെ സംവിധായകനുമായി അനു ഇപ്പോൾ പ്രണയത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഉടനൻ തന്നെ ഇവർ വിവാഹിതരാകുമെന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇരുവരും കഴിഞ്ഞ കുറേ വർഷങ്ങളായി സൗഹൃദത്തിലായിരുന്നു എന്നും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി എന്നുമാണ് ഇപ്പോൾ പരക്കെ പറയപ്പെടുന്ന സംസാരം.പ്രമുഖ നിർമ്മാതാവ് എഎ രത്‌നത്തിന്റെ മകനാണ് ഈ യുവാവ്. ജ്യോതി കൃഷ്ണ എന്നാണ് ഇയാളുടെ പേര്.

Advertisement