സൂപ്പർ സംവിധായകൻ പ്രിയദർശൻ – താരരാജാവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കു വെച്ചിരിക്കുകയാണ് സുനിൽ ഷെട്ടി.
സെറ്റിൽ ഏറ്റവും കൂടുതൽ എനർജിയും പോസിറ്റിവിറ്റിയുമുള്ള ആളാണ് മോഹൻലാൽ. അദ്ദേഹം ഒരു നല്ല കുക്കും ഗായകനുമാണെന്നും സുനിൽ ഷെട്ടി പറയുന്നു. ഞാൻ ഇതിനു മുമ്പും മോഹൻലാൽ സാറിനൊപ്പം ‘കാക്കക്കുയിൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
എനിക്ക് വളരെ അധികം ബഹുമാനവും ആദരവുമുള്ള രണ്ടു വ്യക്തികളാണ് മോഹൻലാൽ സാറും പ്രിയദർശൻ സാറും. ഈ വർഷം എനിക്ക് രജനി സാറിനൊപ്പവും ലാൽ സാറിനൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇവർ തമ്മിലുള്ള സാമ്യത എന്തെന്നാൽ രണ്ടുപേരും ഗംഭീര നടന്മാരാണ് അതോടൊപ്പം തന്നെ നല്ല മനുഷ്യരുമാണ്.’
‘ലാൽ സാർ ഉണ്ടെങ്കിൽ സെറ്റിൽ ഭയങ്കര എനർജിയാണ്. എപ്പോഴും തമാശ പറഞ്ഞു സെറ്റിൽ ഉള്ളവരെ ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അദ്ദേഹം ഒരു നല്ല പാട്ടുകാരനും നല്ല കുക്കുമാണ്. സുനിൽ ഷെട്ടി വ്യക്തമാക്കി.