മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി ചിത്രങ്ങൾ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ദിലീഷ് പോത്തൻ

25

ദിലീഷ് പോത്തൻ മലയാള ചലചിത്ര മേഘലയിൽ നടനായും സംവിധായകനായും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി കൊണ്ട് ഇതുവരെ ചിത്രങ്ങൾ ഒരുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീഷ് പോത്തൻ.

ഇരുവരെയും നായകരാക്കാത്തത് താരങ്ങൾക്ക് വേണ്ടി എഴുതാറില്ലാത്തത് കൊണ്ടാണോ എന്ന ചോദ്യത്തിനായിരുന്നു ദിലീഷ് തന്റെ പ്രതികരണം നടത്തുന്നത്. താരങ്ങൾ വേണ്ടി മാത്രമല്ല ആർക്കു വേണ്ടിയും താൻ കഥ എഴുതിയിട്ടില്ല. ഫഹദിനു വേണ്ടിയും കഥ എഴുതിയിട്ടില്ലെന്ന് ദിലീഷ് പോത്തൻ പറയുന്നു.

Advertisements

നമ്മൾ ഒരു കഥയാണ് പറയാൻ ശ്രമിക്കുന്നത്. അതിന് അനുയോജ്യമായ ഒരു ആക്ടറിനെ കണ്ടുപിടിക്കുകയാണ് ചെയ്തുപോരുന്നത്. ഓരോ കഥകൾ എഴുതുമ്പോഴും അത് മമ്മൂക്ക ചെയ്തിരുന്നെങ്കിൽ അല്ലെങ്കിൽ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്.

അവരെ വെച്ച് പടം ചെയ്യണമെന്ന ആഗ്രഹവും നിലനിൽക്കുന്നുമുണ്ട്. ആലോചിക്കാറുണ്ട്. ആലോചനകൾ പൂർണതയിലെത്താത്തതുകൊണ്ടാണ്” എന്നും ദിലീഷ് പറയുന്നു. നമുക്ക് ഒരിക്കലും എല്ലാ കഥയും പൂർണതയിൽ എത്തിക്കാൻ പറ്റില്ല . ഞാൻ ഒരു സിനിമ എടുക്കാൻ 3 4 കൊല്ലമാകും.

അങ്ങനെ വരുന്നൊരു സിനിമയിൽ ചേരുന്നൊരു ക്യാരക്ടർ ഉണ്ടാവണം. അവരുടെയൊക്കെ മുൻപിൽ
ചെല്ലുമ്പോൾ ഇന്ററസ്റ്റിങ് ആയിട്ടുള്ള ഒരു കഥയുമായി വേണ്ടേ ചെല്ലാൻ. അതിനുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് ‘എന്നും ദിലീഷ് വ്യക്തമാക്കി. അൻവർ റഷീദ് ചിത്രമായ ട്രാൻസിൽ ഒരു പ്രധാന കഥാപാത്രമായി ദിലീഷ് എത്തുന്നുമുണ്ട് .

Advertisement