മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ സൽമാനും കോവിഡ് പോസിറ്റീവ്, താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം ക്വാറന്റൈനിൽ പോകണമെന്നും താരം

73

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മകനും പാൻ ഇന്ത്യൻ സൂപ്പർതാരവുമായ നടൻ ദുൽഖർ സൽമാനും കോവിഡ് സ്ഥിരീകരിച്ചു. ദുൽഖർ സൽമാൻ തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുൽഖർ വീട്ടിൽ ക്വാറൻറൈനിലാണ്.

നേരിയ പനിയുള്ളത് ഒഴിച്ചാൽ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദുൽഖസൽമാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവർ സ്വയം ക്വാറന്റൈനിൽ പോകണമെന്നും രോഗ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടു.

Advertisements

Also Read
നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിള വിവാഹിതരായി, താരങ്ങൾ വിവാഹിതരായത് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം മവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ച്

ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച് സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കണം എന്നും ദുൽഖർ സൽമാൻ പറഞ്ഞു. ദുൽഖറിന്റെ പിതാവും സൂപ്പർ താരവുമായ മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മമ്മൂട്ടിക്ക് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടത്.

Also Read
ജ്ഞാനപ്പഴം പാടിയതിന് ശേഷമാണ് ഡോക്ടർ ആ സന്തോഷമുള്ള കാര്യം എന്നെ അറിയിച്ചത് ; സരിഗമപ വേദിയിൽ തന്റെ ജീവിതത്തിലുണ്ടായ മാറ്റം തുറന്ന് പറഞ്ഞ് അവനി

തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

Advertisement